1 GBP = 102.10 INR                       

BREAKING NEWS

ഒരു മാസത്തെ ശമ്പളം മാജിക് പ്ലാനറ്റിനു നല്‍കി അയര്‍ലണ്ടിലെ മലയാളി കൗണ്‍സിലര്‍; മജീഷ്യന്‍ മുതുകാടിന്റെ സ്വപ്ന പദ്ധതിക്ക് നിങ്ങള്‍ക്കും പിന്തുണയേകാം

Britishmalayali
kz´wteJI³

യര്‍ലണ്ടിലെ മലയാളി കൗണ്‍സിലര്‍ ബേബി പെരേപ്പാടന്‍ ഒരു മാസത്തെ ശമ്പളം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മാജിക് പ്ലാനറ്റിനായി സംഭാവന ചെയ്തു മാതൃകയായി. കൊറോണ എന്ന മഹാമാരി മൂലം പലതരത്തിലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. എന്നാല്‍ ഇതിനിടയില്‍ ആരും ശ്രദ്ധിക്കാതെ വളരെ ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സ്ഥാപനങ്ങളും ഉണ്ട്. അതില്‍ ഒന്നാണ് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന ''മാജിക് പ്ലാനറ്റ് ''എന്ന സ്ഥാപനം.

ഈ സ്ഥാപനത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെയുള്ളത് ഭിന്നശേഷിയുള്ള കുട്ടികള്‍ ആണ്. അവര്‍ എല്ലാവരും മ്യൂസിക്, മാജിക്, ചിത്രരചന, ഡാന്‍സ്, വാദ്യമേളം തുടങ്ങിയ വിവിധ കലാരംഗങ്ങളില്‍ പരിശീലനം നേടുന്നവരാണ്. ഏകദേശം 100 പേര്‍ ഇപ്പോള്‍ ഇവിടെ ഉണ്ട്. കൂടാതെ ഈ കുട്ടികളുടെ അമ്മമാര്‍ക്ക് ചെറിയ വരുമാന മാര്‍ഗത്തിനായി ''കരിഷ്മ'' എന്ന ഒരു തൊഴില്‍ സംരംഭം കൂടി അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇപ്പോള്‍ കൊറോണ ഈ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ മൂലം സ്റ്റേജ് പ്രോഗ്രാമുകള്‍ നടത്താന്‍ കഴിയാത്തത് ഇവരുടെ വരുമാനത്തെ കാര്യമായി ബാധിച്ചു. ഇവിടത്തെ കുട്ടികളും അവരുടെ അധ്യാപകരും അമ്മമാരും സാമ്പത്തിക പ്രതിസന്ധിമൂലം കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുകയാണിപ്പോള്‍. പ്രവാസികള്‍ക്കായി ഓണ്‍ലൈനിലൂടെ ചില പരിപാടികള്‍ നടത്തിയെങ്കിലും അതൊന്നും ഈ സ്ഥാപനത്തിന്റെ നടത്തിപ്പിന് ഒന്നുമാവില്ല. ഭിന്നശേഷികരായ കുട്ടികള്‍ക്ക് ഭാവിയില്‍ ഒരു തൊഴില്‍ നല്‍കുക എന്ന ഉദ്ദേശത്തോടെ ഗോപിനാഥ് മുതുകാട് പണി തുടങ്ങിയ Different Art Center (DAC ) എന്ന സ്ഥാപവും ഇപ്പോള്‍ നിശ്ചലമായിരിക്കുകയാണ്.

ഈ അവസ്ഥകള്‍ എല്ലാം മനസിലാക്കിയപ്പോള്‍ ആണ് അയര്‍ലണ്ടിലെ ഡബ്ലിന്‍ അടുത്തുള്ള താല എന്ന സ്ഥലത്തെ കൗണ്‍സിലര്‍ ആയ ബേബി പെരേപ്പാടന്‍ തന്റെ ഒരു മാസത്തെ ശമ്പളം മാജിക് പ്ലാനറ്റിലെ ഈ കുട്ടികള്‍ക്കായി സംഭാവന ചെയ്യാന്‍ തീരുമാനിച്ചത്. അങ്കമാലി സ്വദേശിയായ അദ്ദേഹം അയര്‍ലണ്ടിലെ ഏക മലയാളി കൗണ്‍സിലര്‍ ആണ്. അയര്‍ലണ്ടിലെ ഭരണകക്ഷിയായ ''ഫിനാഗേല്‍' എന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണ് അദ്ദേഹം. സംസ്‌കാരിക സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹം ഒരിക്കല്‍ മാജിക് പ്ലാനറ്റ് സന്ദര്‍ശിക്കുകയും മുതുകാടിന്റെ നേതൃത്വത്തില്‍ അവിടെ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്.

തന്റെ ഈ പ്രവര്‍ത്തി മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമാവുകയും സാധിക്കുന്ന എല്ലാവരും തങ്ങള്‍ക്കു കഴിയുന്ന രീതിയില്‍ ഈ കുട്ടികളുടെ ക്ഷേമത്തിനും നല്ലൊരു ഭാവിക്കുമായി തങ്ങളാല്‍ കഴിയുന്ന തുക സംഭാവന നല്‍കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും ബേബി പെരേപ്പാടന്‍ പ്രതികരിച്ചു. 20 വര്‍ഷമായി അയര്‍ലണ്ടില്‍ കുടുംബസമേതം താമസിക്കുന്ന അദ്ദേഹം ഈ മഹാമാരികാലത്തു ചേര്‍ത്തുപിടിക്കേണ്ടവരെ നാം ചേര്‍ത്തുപിടിക്കണം എന്ന് എല്ലാവരെയും ഓര്‍മിപ്പിക്കുകയാണ്. മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. എന്നാല്‍ ആ പദവിക്ക് മനുഷ്യന്‍ അര്‍ഹനാകുന്നത് സഹായം വേണ്ടവര്‍ക്ക് വേണ്ടസമയത്തു നല്‍കുമ്പോള്‍ മാത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category