1 GBP = 102.10 INR                       

BREAKING NEWS

ഇന്ന് ആകാശത്ത് ദൃശ്യമാകുന്നത് പിങ്ക് സൂപ്പര്‍ മൂണ്‍; സാധാരണയേക്കാള്‍ 14 ശതമാനം വലിപ്പവും 30 ശതമാനം പ്രകാശവും കൂടുതലുള്ള ചന്ദ്രനെ എങ്ങനെ പൂര്‍ണ്ണമായും കാണാം? ചന്ദ്രിക പ്രതിഭാസകഥ

Britishmalayali
kz´wteJI³

ന്ദ്രന്‍ ഭൂമിയോട് വളരെ അടുത്തുവരുന്ന പ്രതിഭാസമാണ് സൂപ്പര്‍മൂണ്‍ എന്നറിയപ്പെടുന്നത്. ഏപ്രില്‍ മാസത്തിലെ പൗര്‍ണ്ണമിചന്ദ്രനാണ് പിങ്ക് സൂപ്പര്‍മൂണ്‍ എന്നറിയപ്പെടുന്നത്. പിങ്ക് നിറവുമായി ഈ പേരിന് ബന്ധമൊന്നുമില്ല. അമേരിക്കയിലെ വസന്തകാലത്തിന്റെ വരവ് അറിയിച്ചുകൊണ്ട് ആദ്യം പൂത്തുലയുന്ന മോസ്‌ക് ഫ്ളോക്സ് എന്നറിയപ്പെറ്റുന്ന ഫ്ളോക്സ് സുബുലേറ്റ എന്ന ശാസ്ത്രീയ നാമമുള്ള സസ്യത്തിന്റെ പുഷ്പവുമായി ബന്ധപ്പെട്ടാണ് ഈ പേര് നല്‍കിയിരിക്കുന്നത്. മനുഷ്യനിലെ നിഗൂഢമൊഹങ്ങളെ ഉണര്‍ത്താന്‍ കെല്പുള്ള മാസ്മരിക ഗന്ധമുള്ള ഈ ചെടി ആദ്യം മരിജുവാനയെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടു പോലുമുണ്ട്.

പൗര്‍ണ്ണമി ദിനത്തില്‍ തന്നെ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുമ്പോള്‍ അത് സാധാരണയിലും കവിഞ്ഞ് 30 ശതമാനത്തിലേറെ വലിപ്പത്തില്‍ ദൃശ്യമാകും. മാത്രമല്ല 14 ശതമാനത്തോളം അധിക പ്രകാശവും പൊഴിക്കും. ഏപ്രില്‍ 27-ലെ സൂര്യാസ്തമനത്തിന് അല്പം മുന്‍പായി കിഴക്കന്‍ ചക്രവാളങ്ങളില്‍ ഉദിച്ചുയരുന്നതു മുതല്‍ ചന്ദ്രാസ്തമനം വരെ ഇത് ആകാശത്ത് വ്യക്തമായി ദൃശ്യമാകും. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം 3,83,299 കി. മീ ആണ്. എന്നാല്‍, സൂപ്പര്‍മൂണ്‍ പ്രത്യക്ഷമാകുന്ന സമയങ്ങളില്‍ ഇത് 3,57,379 കി. മീ മാത്രമായിരിക്കും.

ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ ഭ്രമണപഥം ദീര്‍ഘവൃത്താകൃതിയില്‍ ഉള്ളതാണ്. അതുകൊണ്ടുതന്നെ പൗര്‍ണ്ണമി ദിനത്തില്‍ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തുവരിക എന്നത് വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. ഈ വര്‍ഷം ഏപ്രിലിലെ പിങ്ക് സൂപ്പര്‍മൂണും മെയ് മാസത്ത്ലെ ഫ്ളവര്‍ സൂപ്പര്‍മൂണുമാണ് ഉള്ളത്. മറ്റുള്ള പൗര്‍ണ്ണമി ചന്ദ്രന്മാരെല്ലാം ഭൂമിയില്‍ നിന്നും ഏറെ അകലെയായിട്ടായിരിക്കും കാണപ്പെടുക.

സൂപ്പര്‍മൂണ്‍ ഭൂമിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍
ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയമാണ് സൂപ്പര്‍മൂണ്‍. അതുകൊണ്ടു തന്നെ ചന്ദ്രന്റെ ആകര്‍ഷണം ഭൂമിയില്‍ കൂടുതലായി അനുഭവപ്പെടുന്ന സമയം കൂടിയാണ്. ശക്തമായ തിരമാലകള്‍ക്ക് ഈ സമയം സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. മാത്രമല്ല, അഗ്‌നിപര്‍വ്വത സ്ഫോടനങ്ങള്‍ക്കും ഈ അവസരത്തില്‍ സാധ്യതയുണ്ട്. സൂപ്പര്‍മൂണ്‍ ദിനത്തില്‍ ഭൂമി ചന്ദ്രന്റെ ആകര്‍ഷണവലയത്തില്‍ പെടുന്നതിനാല്‍ ഭൂമിയിലെ പാറക്കെട്ടുകളിലും ഭൗമപാളികളിലും വലിച്ചില്‍ അനുഭവപ്പെടും. ചെറു ചലനങ്ങള്‍ മുതല്‍ വന്‍ ഭൂകമ്പങ്ങള്‍ക്ക് വരെ ഇത് കാരണമായേക്കാം.

ഈയടുത്ത് ജപ്പാനിലുണ്ടായ ഭൂചലനത്തിന് പ്രധാന കാരണം, സൂപ്പര്‍മൂണ്‍ ദിനത്തില്‍ ഭൗമപാളികള്‍ ചന്ദ്രന്റെ ആകര്‍ഷണത്തില്‍ പെട്ട് ഒന്നിനടിയില്‍ മറ്റൊന്നായി തെന്നിക്കയറിയതാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, ചന്ദ്രഗ്രഹണവും സൂപ്പര്‍മൂണും ഒരേസമയം അനുഭവപ്പെട്ടാല്‍ അത് കൂടുതല്‍ അപകടകാരിയാണ്. ഇത്തരം അവസ്ഥയില്‍ സൂര്യനിലെ ചെറിയ കളങ്കങ്ങള്‍ (സോളാര്‍ ഫ്ളെയറുകള്‍) പൊട്ടിത്തെറിക്കാന്‍ ഇടയുണ്ട്. ഇത് ഭൗമാന്താരീക്ഷത്തിലേക്ക് സൂര്യനില്‍ നിന്നുള്ള കാന്തിക പ്രവാഹത്തിന് ഇടയാക്കും അന്തരീക്ഷത്തിലെ പ്ലാസ്മയെ അതുഗ്രന്‍ താപനിലയി ചൂടുപിടിപ്പിച്ച് ഇലക്ട്രോണുകളുടെയും പ്രോട്ടോണുകളുടെയും ഘന അയോണുകളുടെയും വേഗത പതിന്മടങ്ങിലാക്കും. ഇതും ഭൂകമ്പത്തിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

സൂപ്പര്‍ മൂണും ജ്യോതിഷവും
പാശ്ചാത്യ ജ്യോതിഷത്തില്‍ അധികമായ പ്രാധാന്യമുള്ള ഒന്നാണ് സൂപ്പര്‍മൂണ്‍. പാശ്ചാത്യ ജ്യോതിഷ പ്രകാരം ഇത്തവണ സൂപ്പര്‍ മൂണ്‍ വരുന്നത് വൃശ്ചിക രാശിയിലാണ്. അതിനാല്‍ തന്നെ അതിന്റെ സ്വാധീനം ഇന്നുമുഴുവന്‍ നിങ്ങളിലുണ്ടാകും. ചന്ദ്രന്‍ സാധാരണയായി ബന്ധപ്പെട്ടിരിക്കുന്നത് മനുഷ്യന്റെ മനസ്സുമായിട്ടാണ്. അല്ലെങ്കില്‍ നിഗൂഢ പ്രവര്‍ത്തനങ്ങളുമായിട്ടാണ്. അതായത്, നിങ്ങളുടെ ആഗ്രഹങ്ങള്‍, രഹസ്യങ്ങള്‍, വികാരങ്ങള്‍ എന്നിവയുമായി ചന്ദ്രന്‍ ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം സൂര്യന്‍ നിങ്ങളുടെ പൊതുജീവിതവുമായാണ് ഏറെ ബന്ധപ്പെട്ടിരിക്കുന്നത്.

വൃശ്ചിക രാശിയില്‍ പിങ്ക് സൂപ്പര്‍മൂണ്‍ എത്തുന്നതിനാല്‍ നിങ്ങള്‍ക്ക് നിങ്ങളിലേക്ക് തന്നെ കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ കഴിയും. ഒരു ആത്മപരിശോധനയ്ക്ക് ഏറ്റവും ഉചിതമായ സമയമാണിതെന്നാണ് പ്രമുഖ ജ്യോതിഷികള്‍ പറയുന്നത്. മാത്രമല്ല, അങ്ങനെ നിങ്ങള്‍ ചികഞ്ഞെടുത്ത കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നി മുന്നോട്ട് പോകുന്നത് ഭാവിയില്‍ കൂടുതല്‍ ഹിതകരമായി ഭവിക്കുകയും ചെയ്യും. അതുപോലെ പുതിയ വൈകാരികബന്ധങ്ങള്‍ ആരംഭിക്കുന്ന സമയവുമാണിത്. ഈ സമയത്ത് രൂപപ്പെടുന്ന ബന്ധങ്ങള്‍ വളരെ ആഴത്തില്‍ ഉള്ളവയായിരിക്കും. ശക്തമായ വൈകാരിക അടിത്തറയുള്ള ബന്ധങ്ങളായിരിക്കും.

അതേസമയം, ശനിയുടെ സ്വാധീനമുള്ളതിനാല്‍, സൂപ്പര്‍മൂണ്‍ മൂലമുള്ള ഫലസിദ്ധിക്ക് കുറവുണ്ടാകുമെന്ന് ഒരു കൂട്ടം ജ്യോതിഷികള്‍ പറയുന്നു. അതേസമയം ചന്ദ്രനുമായി 120 ഡിഗ്രിയില്‍ നില്‍ക്കുന്ന ചൊവ്വ പെട്ടെന്നുള്ള മാറ്റങ്ങളെ വിപരീതമായി സ്വാധീനിക്കുന്നതിനാല്‍, ശനിമൂലമുള്ള ദോഷങ്ങള്‍ക്ക് കുറവുണ്ടാകുമെന്നും ഇവര്‍ പറയുന്നു. ഈ വര്‍ഷത്തെ പിങ്ക് മൂണ്‍ പൊതുവേ ലോകത്തിന് നന്മയായിരിക്കും കൊണ്ടുവരിക എന്നാണ് പാശ്ചാത്യ ജ്യോതിഷന്മാര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category