1 GBP = 102.10 INR                       

BREAKING NEWS

ബന്ധങ്ങള്‍ക്ക് എണ്ണയിട്ടു നല്‍കാന്‍ ആദിത്യനും അമ്പിളിയും മറന്നത് തന്നെ ദാമ്പത്യ ദുരന്ത കാരണം

Britishmalayali
ജോസ്ന സാബു സെബാസ്റ്റ്യന്‍

മ്മുടെ വീട്ടിലെ കുറ്റങ്ങളും കുറവുകളുമൊക്കെ വിളിച്ചു കൂകി പബ്ലിസിറ്റി മേടിക്കുമ്പോള്‍ ഒന്നോര്‍ക്കുക, നമ്മള്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ ഒരു കോമളിയായ് മാറുകയാണ് .  പ്രേത്യേകിച്ചു ഓരോ ഇന്‍ഫൊര്‍മേഷന്‍സും ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന ഈ കാലത്തു .

നമ്മളുടെ വിരലിന്റെ അറ്റം ഒന്നനക്കിയാല്‍ മതി നമ്മുടെ ഓരോ കാര്യങ്ങളും ആരുടെയൊക്കെയോ സെര്‍വറില്‍ സേവ് ചെയ്യപ്പെടുകയാണന്നുള്ള സത്യം മറന്നുകൂടാ .
പ്രേത്യേകിച്ചു സീരിയല്‍ മേഖലയില്‍ നിന്നുമൊക്കെയുള്ളവരുടെ ജീവിതമായിക്കോട്ടെ പ്രതിസന്ധികളായിക്കോട്ടെ മരണം ആയിക്കോട്ടെ അവയെല്ലാം മനുഷ്യന്‍ ഒരു സീരിയല്‍ എപ്പിസോഡ് കാണുന്ന പ്രതീതിയില്‍ കണ്ടു മറക്കുകയാണ് എന്നുള്ളത് മനസിക്കുക . ഇതിന്റെയൊക്കെ തിരിച്ചടി അനുഭവിക്കേണ്ടി വരിക വളര്‍ന്നുവരുന്ന കുഞ്ഞുങ്ള്‍ മാത്രമായിരിക്കും.

അപ്പോള്‍ തോന്നും പലതും കണ്ടും കേട്ടും സഹിച്ചും മതിയാവുമ്പോള്‍ ഇങ്ങനുള്ള ചില പൊട്ടിത്തെറികള്‍ ഇല്ലങ്കില്‍ ശാസമടക്കി ജീവിതം ജീവിച്ചു തീര്‍ക്കണ്ടി വരില്ലേയെന്നു . അവിടെയാണ് നമ്മള്‍ മാറേണ്ടിയത് . പലരും മാത്രക ആവേണ്ടത് . അല്ലാതെ ചിലര്‍ ഇടുന്ന പാവാടയും ബ്ലൗസും അനുകരിച്ചു മാത്രമല്ല . അവര്‍ അവരുടെ പിടിവിട്ടുപോയ ജീവിതത്തെ എങ്ങനെ തിരിച്ചു വാര്‍ത്തെടുത്തു എന്നതാകണം നമ്മളുടെ അനുകരണം.

നമ്മള്‍ ആദ്യമായ് മനസിലാക്കേണ്ടത് നമ്മള്‍ക്ക് കീ കൊടുത്തു ചലിപ്പിക്കാന്‍ പറ്റുന്ന ഒന്നല്ല മറ്റൊരാളുടെ ജീവിതവും സ്വഭാവവും . അത് കെട്ടിയോനായിക്കോട്ടെ മക്കളായികൊട്ടെ അപ്പനോ അമ്മയോ സഹോദരങ്ങളോ ആരുമായിക്കൊള്ളട്ടെ. അവര്‍ അവരുടെ ലൈഫ് അവര്‍ക്കിഷ്ടമുള്ളപോലെ ഷെഡ്യൂള്‍ ചെയ്യുന്നു.അത് ഒരിക്കലും നമുക്കിഷ്ടമുള്ള രീതിയില്‍ ആകണമെന്നില്ല ആയിരിക്കുകയുമില്ല . അങ്ങനാണു നമ്മുടെ ലൈഫിന്റെ സംവിദാനം. That is the mechanism of our life.

അതുകൊണ്ട് വേറൊരാള്‍ നമ്മള്‍ക്കിഷ്ടമില്ലാത്ത പ്രവര്‍ത്തി ചെയ്യുമ്പോളെ അയാള്‍ എന്തോ തെറ്റുചെയ്തുവെന്നു ഏക്കമിട്ടു ആളെകൂട്ടിട്ടു കാര്യമില്ല . സമൂഹത്തിനു ഉതകാത്ത തെറ്റ് ആരുചെയ്താലും നമ്മള്‍ പോലുമിടപെടാതെ  തന്നെ അവര്‍ നിയമത്തിന്റെ പിടിയിലായിലാവും . എന്നും പറഞ്ഞു ഒരു മനുഷ്യന്‍ അവന്റെ മെക്കാനിസം അനുസരിച്ചു ചെയ്യുന്ന എല്ലാ പ്രവര്‍ത്തിയും നിയമം കൊണ്ട് ബന്ധിപ്പിക്കാനാവില്ല . എല്ലാവര്‍ക്കും അവരവരുടേതായ കാഴ്ചപാടുകളുണ്ട് .നിങ്ങള്‍ക്ക് അവര്‍ ചെയ്തത് തെറ്റായ് തോന്നുന്നപോലെ അവര്‍ക്കത് തെറ്റായി തോന്നണമെന്നില്ല .

പക്ഷെ ഇവിടെ കുടുംബത്തില്‍ ഉണ്ടാകുന്ന പല വഴക്കുകള്‍ക്കും കാരണം ഒരാള്‍ തെറ്റ് ചെയ്തുവെന്നല്ല മറിച്ചു രണ്ടുപേര് തമ്മിലുള്ള വിശ്വാസത്തില്‍ വിള്ളല്‍ വീഴുന്നു എന്നുള്ളതാണ് . അതിനു കാരണം നിങ്ങള്‍ ഒരാളെ മനസിലാക്കിയ രീതി ശരിയല്ല എന്നുള്ളത് മാത്രമാണ് .അതുമല്ലങ്കില്‍ നിങ്ങള്‍ ഒരാളെക്കുറിച്ചു ധരിച്ചുവച്ച ധാരണ സ്ഥിരമാണെന്നു തെറ്റിധരിച്ചു .

ചില ആള്‍ക്കാരുണ്ട് ആരെങ്കിലും ഇച്ചിരി ഒന്ന് റൊമാന്റിക് അയാല്‍ മതി പിന്നെ അവരുടെ ലോകം ഷാരൂഖാനും കാജോളും പോലെ തോന്നും . എവിടെയെങ്കിലും റീല് ഒന്ന് തെന്നിയാല്‍ പിന്നെ നോക്കണ്ട.

നമ്മള്‍ ഒരാളെ പ്രണയിച്ചു കണ്ണ് മഞ്ഞളിച്ചിരിക്കുമ്പോള്‍ സത്യാവസ്ഥകള്‍ ഒന്നും മനസിലാകാത്ത ഒരു ലോകത്തായിരിക്കും. ആ ഒരു ഇല്ല്യൂഷനില്‍ നിന്നും എന്ന് നമ്മള്‍ പുറത്തു കടക്കുന്നോ എന്നായിരിക്കും ശരിയായുള്ള ജീവിതം നമ്മള്‍ മനസിലാക്കുക .

കാരണം മനുഷ്യര്‍ തമ്മിലുള്ള ബന്ധം ഒരിക്കലും ഒരു ഫിക്‌സഡ് മൂഡില്‍ പോവുകയില്ല . ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ 'we need lots of skills and attention like juggling balls '

ബന്ധങ്ങള്‍ അത് ഏതുതന്നയാലും അതിനെന്നും എണ്ണയും ഓയിലുമൊക്കെ ഇട്ടുകൊടുക്കേണ്ടി വരും . അല്ലങ്കില്‍ അത് അതിനിഷ്ടമുള്ള ദിശയിലേക്കു നീങ്ങിയെന്നിരിക്കും . കാരണം അത് ഒരു കേവല യാഥാര്‍ത്ഥ്യമല്ല.

അങ്ങനെയൊക്കെ ആണെങ്കിലും സ്ഥിരമായ ഒരേ രീതിയില്‍ ഒട്ടും തെററാതെ പോവുന്ന ചില ബന്ധങ്ങള്‍ വേണമെങ്കില്‍ അത് ഒന്നില്ലങ്കില്‍  മരിച്ചവരുമായിട്ടുള്ളതരിക്കണം  അല്ലെങ്കില്‍ ദൈവവുമായിട്ടായിരിക്കണം . കാരണം ദൈവത്തെ മറന്നു നമ്മള്‍ 10 ദിവസമോ 10 വര്‍ഷമോ കഴിഞ്ഞു ചെന്നാലും പുള്ളിക്കു നമ്മളോടൊരു കലിപ്പും കാണില്ല. പുള്ളി അവിടെ അതെ ഭാവത്തില്‍  അവിടെ തന്നെ കാണും. (അതുകൊണ്ടൊക്കെയാണ് ചിലര്‍ ജീവിത കെട്ടുപാടില്‍ പെട്ട് നീറാതെ സ്പിരിച്വലൈറ്റി തിരഞ്ഞെടുക്കുന്നത് ). പക്ഷെ ഈ ഒരു സ്ഥായിഭാവം ജീവനുള്ള ഒരാളുടെ കയ്യില്‍നിന്നുമാണ് നമ്മള്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ തനി വിവരം അറിയും .

Because Human relationships are variable needs lots of skills and attention .

നമ്മള്‍ മനസിലാക്കേണ്ടത് നമ്മളുടെ ജീവ്തം തന്നെ ഒരു കമ്പ്‌ലീറ്റ് പീസ് ആണ്. നമ്മുടെ മാത്രം ചോയ്സ് ആണ് നമ്മോടുകൂടെ വേറൊരാളെ കൂടെ കൂട്ടി നിര്‍ത്തണമോ വേണ്ടയോ എന്നത് . അതുകൊണ്ടു ഒന്ന് മനസിലാക്കുക ആരെയെങ്കിലും നമ്മുടെ ഇഷ്ടത്തിന് കീഴ്‌പെട്ടു ജീവിക്കാത്തതിന്റെ പേരില്‍ പണിഷ് ചെയ്യുന്നത്‌കൊണ്ട് നമ്മുടെ ജീവിതം ഒട്ടും മാറി മറിയുന്നില്ല . അത് നമ്മള്‍ക്കൊരിക്കലും സന്തോഷത്തിനും ഉതകത്തില്ല.

Because Human being can cheat you , destroy you or they can run away from you.
പക്ഷെ നിങ്ങളുടെ ജീവിതം നിങ്ങള്‍തന്നെ കമ്പ്‌ലീറ്റ് ചെയ്യണ്ടിതാണ് എന്ന് മനസിലാക്കി ജീവിക്കുമ്പോള്‍ ഒരു പരിധിവരെ കുറ്റപ്പെടുത്തലുകളും ആല്മഹത്യകളും കൊലപാതകങ്ങളും ഇല്ലാതാക്കാം  .

ഇതൊക്കെ തിയറെറ്റികല്‍ ആയി പറയാന്‍ എളുപ്പമാണ് . പക്ഷെ നമ്മളെ പോലെ ചെറുപ്പം മുതലെ പലവിധ സങ്കല്പമിദ്യകള്‍ക്കും അടിമപ്പെട്ടു ജീവിച്ചവര്‍ക്കു പ്രാക്ടിക്കല്‍ അകാന്‍ പാടാണ് . പക്ഷെ ഓരോരുത്തരേം വ്യത്യസ്ത വ്യക്തികളാണെന്നും അവര്‍ക്കവരുടേതായ കാഴ്ചപ്പാടുകളും പെരുമാറ്റ ശൈലിയും ഉണ്ടെന്നുമൊക്കെ മനസിലാക്കി ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരുദിവസം നമ്മുടെ ജീവിതം ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുമ്പോള്‍ എന്ത് ചെയ്യുമെന്നറിയാതെ പകച്ചു നില്‍ക്കേണ്ടി വരും .  അതുകൊണ്ടു ആരില്‍ നിന്നും ഒന്നും കൂടുതല്‍ പ്രതീക്ഷിക്കാതെ അഭയം പ്രാപിക്കാതെ ബൈ പറയേണ്ടത് ബൈ പറഞ്ഞുപോകാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. അത്ര ചെറുതാക്കാന്‍ നമ്മള്‍ ഇനിയും ഒത്തിരി വളരേണ്ടിയിരിക്കുന്നു .

ജോസ്ന സാബു സെബാസ്റ്റ്യന്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category