1 GBP = 102.10 INR                       

BREAKING NEWS

അതിരമ്പുഴ പള്ളിയിലെ വൈദികനെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചതില്‍ എബ്രഹാമിന്റെ മക്കള്‍ യുകെയില്‍ പ്രതിഷേധിക്കുന്നു

Britishmalayali
kz´wteJI³

കോട്ടയം അതിരമ്പുഴ പള്ളിയില്‍ ഒറ്റയ്ക്കു കുര്‍ബാന ചൊല്ലിയ വൈദികനെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചതില്‍ എബ്രഹാമിന്റെ മക്കള്‍ യുകെയില്‍ അതിശക്തമായി പ്രതിഷേധിക്കുന്നു. തികച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു അച്ചന്‍ കുര്‍ബാന അര്‍പ്പിച്ചത്. ഈ സാഹചര്യത്തില്‍ ദുരുദ്ദേശപരമായി നടപടി സ്വീകരിച്ച പോലീസിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും ഡിജിപിയോടും എബ്രഹാമിന്റെ മക്കള്‍ ആവശ്യപ്പെടുന്നു.

ഏറ്റുമാനൂര്‍ പോലീസിന്റെ നടപടിക്കെതിരേ പ്രതിഷേധം കനക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ പള്ളിയില്‍ സന്ദര്‍ശനം നടത്തിയ ഏറ്റുമാനൂര്‍ സിഐ പള്ളിയുടെ വാതില്‍ തുറന്നു കിടക്കുന്നതുകണ്ട് ദേവാലയ ശുശ്രൂഷിയോടു കാര്യം തിരക്കി. പള്ളിയില്‍ വൈദികന്‍ തനിച്ചു കുര്‍ബാന അര്‍പ്പിക്കുകയാണെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു. എന്നാല്‍, പള്ളിയില്‍ ചടങ്ങുകളൊന്നും പാടില്ലെന്ന് അറിയില്ലേ, എന്നു ചോദിച്ച ഉദ്യോഗസ്ഥന്‍ വൈദികന്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നു നിര്‍ദേശിക്കുകയായിരിന്നു. 

എന്നാല്‍, യാതൊരു കോവിഡ് മാനദണ്ഡവും ലംഘിക്കാതെ തനിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനോടു സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞതു തികഞ്ഞ അധികാര ദുര്‍വിനയോഗമാണെന്നു സംഭവത്തില്‍ പ്രതികരിച്ച രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ പറഞ്ഞു. സംഭവത്തില്‍ ബിജു ച്ചിറയില്‍, അനന്ദു പനച്ചിക്കൂന്നേല്‍, ഷാജി മയിലെന്തറ, സണ്ണി ഇലപ്പള്ളിയില്‍, ജോസ് കരികുന്നേല്‍, എബ്രഹാം തോമസ്, ടോമി പെരിങ്ങാട്ട്, വിനോദ് കിഴക്കനടിയില്‍ തുടങ്ങിയവര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. തികച്ചും നിയമാനുസൃതമായി കുര്‍ബാനയര്‍പ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച നടപടി മതസ്വാതന്ത്ര്യത്തിനെതിരേയുള്ള വെല്ലുവിളിയാണെന്നു അബ്രഹാമിന്റെ മക്കള്‍ ചൂണ്ടിക്കാട്ടി.

യുകെയിലെ മലയാളികളായ പ്രമുഖ സാംസ്‌കാരിക- സമുദായ പ്രവര്‍ത്തകര്‍ 'അബ്രഹാമിന്റെ മക്കള്‍ ' എന്ന ക്രൈസ്തവ സംഘടനയുടെ കീഴില്‍ പ്രതിഷേധം അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category