1 GBP = 103.15 INR                       

BREAKING NEWS

നാട്ടിലേക്ക് മടങ്ങാന്‍ മോഹം; ഓപ്രയ്ക്ക് അഭിമുഖം കൊടുത്തതില്‍ കുറ്റബോധം; മേഗനുമായി ഹാരി അടിപിടി തുടങ്ങിയെന്ന സൂചനകള്‍ പുറത്ത്

Britishmalayali
kz´wteJI³

പെണ്‍ചൊല്ല് കേള്‍ക്കുന്നവന്‍ പെരുവഴിയിലെന്ന മലയാളം പഴഞ്ചൊല്ല് അറിയാമായിരുന്നെങ്കില്‍ ഇപ്പോള്‍ ഹാരി സമ്മതിക്കുമായിരുന്നു, പഴഞ്ചൊല്ലില്‍ പതിരില്ലെന്ന്. അതാണ് ഹാരിയുടെ ഇപ്പോഴത്തെ അവസ്ഥ എന്നാണ് ചില കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. തന്റെ കുടുംബാംഗങ്ങള്‍ തന്റെ ഭാര്യയോട് പെരുമാറിയ രീതിയില്‍ ഹാരിക്ക് അതിയായ അമര്‍ഷമുണ്ടായിരുന്നു. അതിന് പകരം വീട്ടുവാന്‍ ഓപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖം ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ അങ്ങനെയൊക്കെ ചെയ്യേണ്ടിവന്നതില്‍ ഹാരി പശ്ചാത്തപിക്കുകയാണെന്നാണ് ഹാരിയുടെ ജീവചരിത്രമെഴുതിയ ഡണ്‍കണ്‍ ലാര്‍കോമ്പ് പറയുന്നത്.

വളരെയധികം വൈകാരികമായി പ്രതികരിക്കുന്ന വ്യക്തിയാണ് ഹാരി എന്നാണ് അദ്ദേഹം പറയുന്നത്. ചെറിയ സംഭവങ്ങള്‍ പോലും ഹാരിയെ പ്രകോപിപ്പിക്കും. ചില മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഡണ്‍കന്‍ പറയുന്നത് വിചാരത്തേക്കാള്‍ ഏറെ ഹാരിയെ ഭരിക്കുന്നത് വികാരമാണെന്നാണ്. ഒരിക്കല്‍ ചില തെറ്റിദ്ധാരണകളുടെ പുറത്ത് താനുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായതായും പിന്നീറ്റ് വില്യം കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അതു മനസ്സിലാക്കിയ ഹാരി തന്നോട് ക്ഷമ പറഞ്ഞതായും അദ്ദേഹം പറയുന്നു.

ഇത് തന്നെയാണ് ഓപ്രയുമായുള്ള അഭിമുഖത്തിലും സംഭവിച്ചിരിക്കുന്നത് എന്ന് ഡണ്‍കന്‍ പറയുന്നു. മേഗനോടുള്ള രാജകുടുംബാംഗങ്ങളുടെ സമീപനം ഹാരിയെ പ്രകോപിപ്പിച്ചിരിക്കാം. പിന്നീട് ആര്‍ച്ചിയുടെ ചര്‍മ്മത്തിന്റെ നിറത്തെ കുറിച്ചുള്ള പരിഹാസം നിറഞ്ഞ സൂചനകള്‍ കൂടുതല്‍ പ്രകോപനത്തിന് കാരണമായിട്ടുണ്ടാകാം. ആ വികാരങ്ങളുടെ സ്ഫോടനാത്മകമായ ഒരു ബഹിര്‍സ്ഫുരണമായിരുന്നു ആ അഭിമുഖം എന്നും ഡണ്‍കന്‍ പറയുന്നു.

എന്നാല്‍, ഒരിക്കല്‍ തന്റെ കുടുംബാംഗങ്ങളുമൊത്ത് ചേര്‍ന്നപ്പോള്‍ ഹാരിക്ക് തീര്‍ച്ചയായും ചെയ്തുപോയതില്‍ പശ്ചാത്താപം ഉണ്ടായിട്ടുണ്ടാകും. ഒരുപക്ഷെ, രാജപദവികള്‍ ഒഴിഞ്ഞ് ബ്രിട്ടന്‍ വിട്ടുപോയതിനെ കുറിച്ചുപോലും ഹാരി ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാകും എന്നും ഡണ്‍കന്‍ പറയുന്നു. രാജപദവികളും സൈനിക പദവികളും നീക്കം ചെയ്തതിനുശേഷം ഹാരി ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നത് മുത്തച്ഛന്‍ ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനായിട്ടായിരുന്നു. അത് തന്റെ കുടുംബാംഗങ്ങളില്‍ നിന്നും പൊതുവെ തണുപ്പന്‍ സമീപനമായിരുന്നു ഹാരിക്ക് നേരിടേണ്ടി വന്നത്.

അഭിമുഖം സംപ്രേക്ഷണം ചെയ്തതിനുശേഷം ഹാരിയും വില്യമും ചാള്‍സും തമ്മില്‍ സംസാരിച്ചിരുന്നെങ്കിലും അതൊന്നും വേണ്ടത്ര ഫലം ചെയ്തിരുന്നില്ല. ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തതിനു ശേഷം മടങ്ങിയ ഹാരി അതീവ ദുഃഖിതനും മൂകനും ആയിരുന്നു എന്ന് ഡണ്‍കന്‍ പറയുന്നു. തിരിച്ചെത്തിയ ഹാരിയെ പഴയകാല ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഗൃഹാതുരത്വം വേട്ടയാടുന്നുണ്ടാകാം എന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ഇന്ന് ഹാരിയുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഘടകം മേഗനാണ്.

ഒരു ഭാഗത്ത് തന്റെ പ്രവര്‍ത്തികളിലുള്ള പശ്ചാത്താപവും മറുഭാഗത്ത് മേഗനോടുള്ള സ്നേഹവും തമ്മില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷം ഹാരിയുടെ ജീവിതത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുമെന്നും അദ്ദേഹം പറയുന്നു. ഇനി വരുന്ന വേനല്‍ക്കാലത്ത് തങ്ങളുടെ അമ്മ ഡയാന രാജകുമാരിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന സമയത്ത് സഹോദരന്മാര്‍ ഇരുവരും വീണ്ടും കണ്ടുമുട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലായ് 1 ന് നിശ്ചയിച്ചിരിക്കുന്ന ഈ പരിപാടി സഹോദരന്മാര്‍ക്കിടയിലെ മഞ്ഞുരുക്കും എന്ന് ഇവരുടെ അഭ്യൂദയകാംക്ഷികള്‍ പ്രതീക്ഷിക്കുന്നു.
മെയ് ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ ശനിയാഴ്ച (01--05-2021) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category