1 GBP = 103.15 INR                       

BREAKING NEWS

ബുദ്ധിമാന്ദ്യമുള്ള യുവാവിന് വേശ്യയെ സന്ദര്‍ശിക്കണമെന്ന് ഒരേ വാശി; മൂന്ന് വര്‍ഷം തുടര്‍ച്ചയായി ആഗ്രഹം പറഞ്ഞപ്പോള്‍ അനുമതി തേടി കെയര്‍ഹോം മാനേജ്മെന്റ്; നിയമം ലംഘിക്കാതെ ആഗ്രഹം നടപ്പിലാക്കി കോടതി

Britishmalayali
kz´wteJI³

തൊരു ജനാധിപത്യ വ്യവസ്ഥയുടെയും അന്തഃസത്ത നിയമം മനുഷ്യനു വേണ്ടിയുള്ളതാണ് അല്ലാതെ മനുഷ്യന്‍ നിയമത്തിനു വേണ്ടിയുള്ളതല്ല എന്നതാണ്. നിലവിലുള്ള നിയമങ്ങള്‍ പരിഗണിക്കുന്നതിനോടൊപ്പം ഏതൊരു കേസിലുമ്മനുഷ്യത്വപരമായ സമീപനം കൂടി നീതിന്യായ വ്യവസ്ഥ കൈക്കൊള്ളാന്‍ തയ്യാറാകുമ്പോഴാണ് ഒരു ജനാധിപത്യ സമൂഹം സുന്ദരമാകുന്നത്. അത്തരത്തിലുള്ള ഒരു വിധിയാണ് ഇന്നലെ ബ്രിട്ടനിലുണ്ടായത്. അപകടസാധ്യത ഏറെയുള്ള രോഗികളെ, അവരുടെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ലൈംഗിക തൊഴിലാളികളുടെ സമീപത്തേക്ക് കെയര്‍മാര്‍ കൊണ്ടുപോകുന്നത് നിയമവിരുദ്ധമല്ല എന്നായിരുന്നു ഈ വിധി.

സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക കോടതിയിലെ ഒരു മുതിര്‍ന്ന ജഡ്ജിയാണ് ഇത്തരത്തില്‍ ഒരു വിധി പുറപ്പെടുവിച്ചത്. ഇത്തരത്തില്‍ മാനസികവും ബൗദ്ധികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ലൈഗിക തൊഴിലാളികളെ സന്ദര്‍ശിക്കാന്‍ കെയറര്‍മാര്‍ വഴിയൊരുക്കുന്നത് നിയമത്തിന്റെ മുന്നില്‍ ഒരു കുറ്റമായി കാണാനാവില്ല എന്നാണ് വിധി.

2003-ലെ ലൈംഗിക കുറ്റകൃത്യ നിയമമനുസരിച്ച്, മാനസിക വൈകല്യമുള്ള ഒരാളെ ലൈംഗിക വൃത്തിക്ക് നിര്‍ബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. അങ്ങനെയൊന്ന് നടന്നാല്‍ അതില്‍ ആ വ്യക്തിയുടെ കെയറര്‍മാര്‍ക്ക് പത്തു വര്‍ഷം വരെ തടവുസിക്ഷ ലഭിക്കാം. എന്നാല്‍, ഇത്തരത്തിലുള്ള ഒരു നിയമം ഉണ്ടാക്കിയിരിക്കുന്നത്, നിസ്സഹായവരായവരെ മറ്റുള്ളവര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും സംരക്ഷിക്കുവാനാണെന്നും, അല്ലാതെ അവരുടെ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടാനല്ലെന്നുമാണ് വിധി പ്രഖ്യാപിച്ചുകൊണ്ട് ജഡ്ജ് പറഞ്ഞത്.
 
ലൈംഗിക ബന്ധത്തിന് ആഗ്രഹിക്കുന്ന മാനസിക വൈകല്യമുള്ളവരെ അതില്‍ നിന്നും തടയുക എന്നത് ഈ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നല്ല എന്നും ജഡ്ജി പറഞ്ഞു. സി എന്നുമാത്രം രേഖകളില്‍ പ്രതിപാദിച്ചിരിക്കുന്ന 27 കാരനായ ഒരു ഓട്ടിസം രോഗിയുടെ കാലങ്ങളായുള്ള ആഗ്രഹം കെയറര്‍മാര്‍ നടത്തിക്കൊടുക്കുന്നത് നിയമപരമായി ഒരു കുറ്റമാണോ എന്ന കേസിലാണ് ഈ വിധി ഉണ്ടായിരിക്കുന്നത്. ഇതേ അവസ്ഥയിലുള്ള ഒരു വ്യക്തിയുടെ, ലൈംഗിക തൊഴിലാളിയുമായി ബന്ധപ്പെടണം എന്ന ആഗ്രഹം ഒരു കെയറര്‍മാര്‍ സാധിച്ചുകൊടുക്കുന്നത് കുറ്റമാണെങ്കില്‍ കെയര്‍ ഹോമിലെ മറ്റു ജീവനക്കാരു, നിയമോപദേശകരും, ആ ലൈംഗിക തൊഴിലാളി വരെ കുറ്റക്കാരാകണമെന്നും ജഡ്ജി നിരീക്ഷിച്ചു.

മറ്റുള്ളവരുടെ കൈയ്യിലെ ഉപകരണമാകാതെ, ഇത്തരത്തില്‍ വൈകല്യങ്ങള്‍ അനുഭവിക്കുന്നവരെ സംരക്ഷിക്കുക എന്നത് മാത്രമാണ് ഈ നിയമത്തിന്റെ ഉദ്ദേശ്യം എന്നും ജസ്റ്റിസ് ഹെയ്ഡന്‍ തന്റെ വിധി പ്രസ്താവ്യത്തില്‍ പറഞ്ഞു. എന്നാല്‍, ഈ വിധിക്കെതിരെ അപ്പീല്‍ കോടതിയെ സമീപിക്കാനും കോടതി അനുവാദം നല്‍കിയിട്ടുണ്ട്. കെയറര്‍മാരുടെ സഹായത്താല്‍ ജീവിക്കുന്ന സി എന്ന വ്യക്തി തനിക്ക് ഒരു പെണ്‍സുഹൃത്തിനെ ലഭിക്കാന്‍ സാധ്യതയില്ലെന്ന് മനസ്സിലാക്കി ഒരു ലൈംഗിക തൊഴിലാളിയെ സമീപിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് സി യുടെ കാര്യങ്ങളില്‍ ഉത്തരവാദിത്തമുള്ള ലോക്കല്‍ അഥോറിറ്റി നിയമോപദേശം തേടി കോടതിയെ സമീപിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category