1 GBP = 102.10 INR                       

BREAKING NEWS

ലിവര്‍പൂള്‍ കര്‍മ്മേല്‍ മാര്‍ത്തോമാ ഇടവകയ്ക്ക് പുതിയ ദേവാലയവും പാഴ്‌സനേജും: കൂദാശ മെയ് രണ്ടിന്

Britishmalayali
kz´wteJI³

ലിവര്‍പൂള്‍ കര്‍മ്മേല്‍ മാര്‍ത്തോമാ ഇടവക അംഗങ്ങള്‍ വാങ്ങി പുതുക്കി പണിത ദേവാലയത്തിന്റെയും പാഴ്‌സനേജിന്റെയും കൂദാശ ശുശ്രൂഷ മെയ് രണ്ടിന് ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രസനാധിപന്‍ റൈറ്റ്. റവ. ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പ നിര്‍വ്വഹിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട്, കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് ശുശ്രൂഷകള്‍ നടത്തപ്പെടുന്നത്.

ദേവാലയ കൂദാശയുടെ തല്‍സമയ സംപ്രേക്ഷണം രാവിലെ 9.30 മുതലും വാഴ്‌സനേജിന്റെ കൂദാശയുടെ സംപ്രേക്ഷണം വൈകിട്ട് അഞ്ചു മണി മുതലും ഉണ്ടായിരിക്കുന്നതാണ്. ഇടവക വികാരി ജേക്കബ് കെ എയുടെ നേതൃത്വത്തില്‍ ഇടവക കമ്മിറ്റി എല്ലാ ക്രമീകരണങ്ങളും ചെയ്തു വരികയാണ്. 
 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഇടവക സെക്രട്ടറി രജി മാത്യു: 07889217641

2003ല്‍ ഒരു ചെറിയ പ്രാര്‍ത്ഥനാ കൂട്ടായ്മയായി ആരംഭിച്ച് 2007ല്‍ ഒരു ഇടവകയായി ഉയര്‍ത്തപ്പെട്ട കര്‍മ്മേല്‍ മാര്‍ത്തോമാ ഇടവകയില്‍ 40ല്‍പരം കുടുംബങ്ങള്‍ അംഗങ്ങളായിട്ടുണ്ട്. മാര്‍ത്തോമാ സഭയുടെ യുകെ- യൂറോപ്പ് സോണില്‍ 12 ഇടവകകളും നിരവധി കോണ്‍ഗ്രിഗേഷനുകളും ഉള്‍പ്പെടുന്നു. സഭ നിയോഗിച്ചിട്ടുള്ള 11 പുരോഹിതര്‍ ഈ ഇടവകകള്‍ക്കും കോണ്‍ഗ്രിഗേഷനുകള്‍ക്കും നേതൃത്വം നല്‍കിവരികയാണ്. മാര്‍ത്തോമാ സഭയ്ക്ക് യുകെയില്‍ ഇപ്പോള്‍ ആറു ദേവാലയങ്ങള്‍ സ്വന്തമായുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category