1 GBP = 102.30 INR                       

BREAKING NEWS

റഹ്മെ: കോവിഡ് മാഹാമാരിക്കെതിരെ പ്രത്യേക ജാഗരണ പ്രാര്‍ത്ഥനയുമായി ബ്രിട്ടനിലെ മലങ്കര കത്തോലിക്കാ സഭ

Britishmalayali
ഫാ. മാത്യു നെരിയാട്ടില്‍

രു വര്‍ഷം പിന്നിട്ടിട്ടും ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളെയും ഇപ്പോഴും മരണഭീതിയിലാഴ്ത്തി കലിതുള്ളുന്ന കോവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ യുകെയിലെ മലങ്കര കത്തോലിക്കാ സഭ മെയ് ഒന്നു മുതല്‍ ഇരുപത്തിമൂന്നു വരെ പ്രത്യേക പ്രാര്‍ത്ഥനാ യജ്ഞം ക്രമീകരിക്കുന്നു. പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസത്തില്‍ മഹാമാരിയുടെ ശമനത്തിനായി ജപമാല ചൊല്ലിയും ദൈവകരുണ പ്രത്യേകം യാചിച്ചും എല്ലാ കത്തോലിക്കാ വിശ്വാസികളും പ്രാര്‍ത്ഥിക്കണം എന്ന പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തോട് ചേര്‍ന്നു നിന്നു കൊണ്ടാണ് *റഹ്മെ* (കരുണ എന്നര്‍ത്ഥമുള്ള സുറിയാനി പദം) എന്ന പേരില്‍ പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്.


മെയ് ഒന്ന് മുതല്‍ 21 വരെ ദിവസങ്ങളില്‍ വൈകുന്നേരം എട്ടു മണിക്ക് ജപമാല പ്രാര്‍ത്ഥനയും തുടര്‍ന്ന് സന്ധ്യായാമ നമസ്‌കാരവും യുകെയിലെ മലങ്കര കത്തോലിക്കാ സഭയുടെ 19 മിഷനുകളുടെയും എംസിവൈഎം, മാതൃസംഘം എന്നീ ഭക്തസംഘടനകളുടെയും നേതൃത്വത്തില്‍ നടത്തും. ഫാ. തോമസ് മടുക്കുമ്മൂട്ടില്‍, ഫാ. രഞ്ജിത് മടത്തിറമ്പില്‍, ഫാ. ജോണ്‍ അലക്‌സ് പുത്തന്‍വീട്, ഫാ. ജോണ്‍സന്‍ മനയില്‍, ഫാ. മാത്യു നെരിയാട്ടില്‍ എന്നിവര്‍ ഓരോ ദിവസങ്ങളിലെയും പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കും. മലങ്കര കത്തോലിക്കാ സഭയുടെ സൂത്താറാ നമസ്‌കാരത്തിന്റെ ഭാഗമായ *പട്ടാങ്ങപ്പെട്ട തമ്പുരാനെ* എന്ന ('സത്യവാനായ ദൈവമേ ഞങ്ങളെ രക്ഷിക്കണമേ' എന്നാരംഭിക്കുന്ന യാചന) ശക്തമായ വിടുതല്‍ പ്രാര്‍ത്ഥന ഈ പ്രാര്‍ത്ഥനയോടൊപ്പം ചൊല്ലുന്നതാണ്.

മെയ് 22ന്, ശനിയാഴ്ച വൈകുന്നേരം എട്ടു മണിക്ക് സുവിശേഷസംഘത്തിന്റെ നേതൃത്വത്തില്‍ ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. പെന്തികോസ്തി തിരുനാള്‍ ദിനമായ 23ന് ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് യുകെയിലെ മലങ്കര കത്തോലിക്കാ സഭയുടെ പുതിയ കോഓര്‍ഡിനേറ്റര്‍, ഡോ. കുര്യാക്കോസ് തടത്തില്‍ പെന്തികോസ്തി പെരുന്നാളിന്റെ ശുശ്രൂഷകള്‍ നടത്തുകയും തുടര്‍ന്നു വി. കുര്‍ബാന അര്‍പ്പിക്കുകയും ചെയ്ത് 23 ദിവസം നീണ്ടു നില്‍ക്കുന്ന *റഹ്മെ* എന്ന പ്രത്യേക ജാഗരണ കാലം സമാപിപ്പിക്കും. യൂറോപ്പിലെ മലങ്കര സമൂഹത്തിന്റെ അപ്പസ്‌തോലിക വിസിറ്റര്‍ ആയ ആബൂന്‍ മാര്‍ തിയഡോഷ്യസിന്റെ പ്രത്യേക താല്‍പര്യവും മലങ്കര സഭാ തലവന്‍ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്‌ളീമിസ് ബാവായുടെ ആശീര്‍വാദവും ഈ ശുശ്രൂഷകള്‍ക്കുണ്ട്.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category