1 GBP = 102.10 INR                       

BREAKING NEWS

കൊച്ചു കേരളം വളര്‍ന്നു പന്തലിക്കട്ടെ ഈ ചുവന്ന കുടക്കീഴില്‍... അഭിനന്ദനങ്ങള്‍...

Britishmalayali
ജോസ്ന സാബു സെബാസ്റ്റ്യന്‍

നിക്ക് രാഷ്ട്രീയപരമായി വല്ല അറിവൊന്നും ഇല്ല . വളര്‍ന്നു വന്ന സാഹചര്യവും അറിവും അനുസരിച്ച് എപ്പോളും സപ്പോര്‍ട്ട് ചെയ്യുന്നതും അംഗീകരിക്കുന്നതുമായ ഒരു പാര്‍ട്ടി കോണ്‍ഗ്രസ് ആണ്. പക്ഷെ ഇത്രയും നാള്‍ നേരിട്ടു കണ്ടു അറിഞ്ഞ ആള്‍ എന്ന നിലയില്‍ LDF ചെയ്യുന്ന പല കാര്യത്തിലും ഒരു മലയാളി എന്ന നിലയില്‍ അഭിമാനം തോന്നുന്നതാണ് . 

ഒരു പാര്‍ട്ടിയില്‍ എല്ലാവരും നല്ലവരാകണമെന്നില്ല . എന്തിനേറെ യേശു ക്രിസ്തുവിന്റെ ടീമില്‍ പോലുമില്ലായിരുന്നോ  മാറ്റിനിര്‍ത്തപ്പെടേണ്ട വ്യെക്തിത്വങ്ങള്‍ .

പക്ഷെ അത് മാറ്റിവച്ചിട്ടു ചിലകാര്യങ്ങള്‍ നമ്മള്‍ നോക്കികാണുകയാണെങ്കില്‍ ആരോഗ്യ സംരക്ഷണം അത് നമ്മുടെ അടിസ്ഥാന ആവശ്യങ്ങളില്‍ പെട്ട ഒന്നാണ് . അതില്‍ ഒരു പരുധിവരെ ഇന്നത്തെ കേരള ഗവെര്‍ന്മെന്റ് വിജയിച്ചു എന്ന് നമുക്ക് പലവട്ടം മനസിലായ കാര്യമാണ് . 

അത് നിപ്പയുടെ കാര്യം തന്നെയെടുക്കുക. നമ്മളുടെ വീടുകള്‍ തോറും കയറി ഇറങ്ങി ബോധവത്കരിച്ചും ഹൈജീന്‍ കിറ്റുകള്‍ കൊടുത്തും ഉയര്‍ത്തിയപോല്‍ തന്നെ വെള്ളപൊക്കം വന്നപ്പോളും ആ ഒരു സര്‍ക്കാരിന്റെ കഴിവില്‍ പിടിച്ചുനിന്നവരാണ് നമ്മള്‍ . 

ഇതിനിടയില്‍ ആരോമൂലം ഇല്ലാതാക്കപ്പെട്ട ചില കുഞ്ഞുങ്ങളുടെ ഏങ്ങലടികളും വറ്റിയ മാറുകളുടെ ശാപങ്ങളും അനാധമാക്കപ്പെട്ട ചില കുടുംബങ്ങളുടെ കണ്ണുനീരും ആര്‍ക്കൊക്കയോ  വേണ്ടി ജയിലറക്കുള്ളിലകപ്പെട്ടു കുടുങ്ങിപ്പോയ ശബദമില്ലാ  മുറവിളികളുടെയും മറ്റുപല അരോചക മരണങ്ങളുടെ മണവും ആരൊക്കെയോ കൂടി കുടിച്ചുവറ്റിച്ച ഖജനാവിന്റെ വിള്ളലുകളുമൊക്കെ നമുക്ക് ചുറ്റിലുമുണ്ടങ്കിലും 

നമ്മുടെ സര്‍ക്കാരിന്റെ ചില അല്‍മസമര്‍പ്പണവും കഴിവുകളും ഈ ഒരു മഹാമാരിയിലും തുടരുന്നുവെന്നത് നമ്മള്‍ മറന്നൂടാ. എന്തെങ്കിലും പറയണമല്ലോ എന്നുകരുതി പൂത്തതും പഴകിയതുമായ ധാന്യവര്ഗങ്ങള്‍ കൊടുത്തു സര്‍ക്കാര്‍ മനുഷ്യനെ വഞ്ചിച്ചുവെന്ന് പറയുമ്പോളും ആരോടും പറയാതെ ആ ധാന്യത്തിന്റെ ബലത്തില്‍ മാത്രം  ജീവന്‍ പിടിച്ചുനിര്‍ത്തിയ എത്ര എത്ര കുഞ്ഞുങ്ങള്‍ അമ്മമാര്‍ വയറൊട്ടിയ കുടുംബനാഥന്‍മാര്‍ ഉണ്ടായിരുന്നുവെന്ന് എല്ലാവരും അറിയണമെന്നില്ല . കാരണം പലരും കുറ്റം കണ്ടുപിടിക്കുന്നതിന്റെയും പരത്തുന്നതിന്റെയും വാശിയിലും തിരക്കിലുമായിരുന്നു.

ഇന്നത്തെ അവസ്ഥ തന്നെ നോക്കുക നോര്‍ത്ത് ഇന്ത്യയില്‍ ഓക്‌സിജന്‍ ഇല്ലാതെ ജനങ്ങള്‍ വഴിയില്‍ കിടന്നു മരിക്കുന്നു. സംസ്‌കരിക്കാന്‍ ആളും സ്ഥലവും ഇല്ലാതെ പോവുന്ന എത്ര എത്ര മരവിച്ച ദേഹങ്ങള്‍. താന്‍ പ്രസവിച്ചു മുലയൂട്ടി വളര്‍ത്തിയ കുഞ്ഞു ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിക്കുന്നതു കാണേണ്ടിവരുന്ന  എത്ര എത്ര അമ്മമാര്‍. തനിക്കു താങ്ങും തണലുമായി നിന്നവളുടെ മരവിച്ച ശരീരം എങ്ങോട്ടെന്നില്ലാതെ ദിശ അറിയാതെ സൈക്കിളില്‍ കെട്ടി ഏങ്ങി എങ്ങി പോകുന്ന വേറൊരു പടു വൃദ്ധനെ ഇന്നലെയും നമ്മള്‍ കണ്ടു മറന്നു . ഇനിയും നമ്മള്‍ അറിയാത്തതും കേള്‍ക്കാത്തതുമായ എത്രയോ രോദനങ്ങള്‍ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഏതോ ഒരു കോണില്‍ കത്തി ചാമ്പലായിട്ടുണ്ടാവാം .

അതേസമയം നമ്മളുടെ കൊച്ചു കേരളത്തില്‍ നമുക്കു സ്വന്തമായി വാക്സിന്‍ മേടിച്ചു തന്റെ ജനങ്ങളെ സംരക്ഷിക്കുന്ന, ഓക്‌സിജന്‍ ഷാമം നേരത്തെ നോക്കിക്കണ്ടു നമ്മളെ ജീവിക്കാന്‍ സഹായിക്കുന്ന, പൂത്തതെന്നും പഴയതെന്നും പറഞ്ഞു ആര്‍ത്തുചിരിക്കുന്ന മുഖങ്ങള്‍ക്കു പിടികൊടുക്കാതെ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ ഭംഗിയായി ചെയ്തുകൊണ്ടിരിക്കുന്ന ഈ ഒരു ഗവണ്‍മെന്റില്‍ അഭിമാനം  മാത്രം. 

ഇതില്‍ നിന്നും ഒരു കാര്യം വ്യക്തം പാര്‍ട്ടി എന്നത് ഒരു പുറം ചട്ട മാത്രമാണ് .മനുഷ്യര്‍ എവിടെ മനുഷനാകുന്നുവോ അവിടെ മതമോ പാര്‍ട്ടിയോ തീര്‍ത്തും അപ്രസിദ്ധമാകുന്നു. നല്ലതു ചെയ്യുന്ന മനഷ്യനെ കുറിച്ച് നല്ല രണ്ടു വാക്കു പറയണമെങ്കില്‍ അത് അത് അവരുടെ ചേതനയറ്റ ശരീരത്തിനു മുമ്പില്‍ മാത്രമേ ആകുകയുള്ളു എന്ന സ്വഭാവം ചില പാര്‍ട്ടി ഭ്രാന്തും മതഭ്രാന്തും പിടിച്ചവരുടെ സ്വഭാവം ആയി പോയി. അരെങ്കിലും  എന്തെങ്കിലും പറഞ്ഞു കൊള്ളട്ടെ നിങളുടെ ദൈവിക കരങ്ങളെ പാര്‍ട്ടി നോക്കാതെ ഇഷ്ടപെടുന്ന ഒരു പാട് ആള്‍ക്കാര്‍ നിങ്ങള്‍ക്ക് ചുറ്റുമുണ്ട് . സധര്യം മുമ്പോട്ടു പോകുക . ഒന്നും നിങ്ങടെ  മനസിനെ തളര്‍ത്താതെ ഇരിക്കട്ടെ. 
ഇനിയും ഒട്ടേറെ നന്മയും സ്‌നേഹവുമൊക്കെയായ് നമ്മുടെ ഈ കൊച്ചു കേരളം വളര്‍ന്നു പന്തലിക്കട്ടെ  ഈ  ചുവന്ന കുടക്കീഴില്‍ . ....അഭിനന്ദനങ്ങള്‍ ??

ജോസ്ന സാബു സെബാസ്റ്റ്യന്‍ ??

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category