1 GBP = 102.10 INR                       

BREAKING NEWS

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഈമാസം എട്ടിന്; ഫാ. നടുവത്താനിയിലിനൊപ്പം ഫാ.ജെയിംസ് മഞ്ഞാക്കലും എത്തും

Britishmalayali
kz´wteJI³

സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന, വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈമാസം എട്ടിന്  ഓണ്‍ലൈനില്‍ നടക്കും.  ഫാ. ജെയിംസ് മഞ്ഞാക്കല്‍, ഫാ. പാറ്റ് കോളിന്‍സ് എന്നിവര്‍ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സെഹിയോന്‍ യുകെയുടെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും  ഉണ്ടായിരിക്കും. യുകെ സമയം രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കണ്‍വെന്‍ഷന്‍. 12 മണി മുതല്‍ രണ്ടു മണി വരെ കുട്ടികള്‍ക്കും രണ്ടു മണി മുതല്‍ നാലു മണി വരെ ഇംഗ്ലീഷിലും കണ്‍വെന്‍ഷന്‍ നടക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVEഎന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് ശനിയാഴ്ച്ച രാവിലെ മുതല്‍ ഒന്‍പതു സെഹിയോന്‍ മിനിസ്ട്രി ഏവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോണ്‍സണ്‍ +44 7506 810177, അനീഷ് 07760 254700, ബിജുമോന്‍ മാത്യു 07515 368239

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category