1 GBP = 102.10 INR                       

BREAKING NEWS

ക്രോയിഡോണില്‍ യുവാവിന്റെ ശല്യം നേരിട്ട 'ലിജി'യെ സഹായി ക്കാന്‍ ജോലി വാഗ്ദാനം നല്‍കി വീണ്ടും ബ്രിട്ടീഷ് മലയാളി വായനക്കാര്‍; സഹായവുമായി നേരിട്ടെത്തി മുന്‍ ക്രോയ്‌ഡോണ്‍ മേയര്‍ മഞ്ജു ശാഹുല്‍ ഹമീദ്; ക്രോയിഡോണില്‍ തന്നെ ജോലി വാഗ്ദാനം; സുരക്ഷിത താമസ സ്ഥലം തേടുന്നു; വീട്ടുടമ പരിഭ്രാന്തിയില്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ക്രോയ്ഡോണിലെ ലണ്ടന്‍ റോഡില്‍ ഒരേ വീട്ടില്‍ താമസിക്കുന്ന വീട്ടമ്മ ലിജിയെ (യഥാര്‍ത്ഥ പേരല്ല) നിരന്തര ശല്യം ചെയ്തതിനു പോലീസ് കസ്റ്റഡിയില്‍ ആയ യുവാവിന്റെ വിശേഷങ്ങള്‍ ബ്രിട്ടീഷ് മലയാളിയിലൂടെ പൊതുസമൂഹം തിരിച്ചറിഞ്ഞതോടെ വീട്ടമ്മയെയും കുടുംബത്തെയും സഹായിക്കാന്‍ ഒട്ടേറെ പേര്‍ തയ്യാറാകുന്നു. ബ്രിട്ടീഷ് മലയാളി വാര്‍ത്തയെ തുടര്‍ന്ന് ഇവര്‍ക്ക് സഹായ ഹസ്തവുമായി ഏതാനും വായനക്കാര്‍ തയ്യാറായതോടെ ആശ്വാസം അകലെയല്ല എന്ന് കരുതിയ കുടുംബത്തിലേക്ക് കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് മുന്‍ ക്രോയ്‌ഡോണ്‍ മേയര്‍ കൂടിയായ മഞ്ജു ശാഹുല്‍ ഹമീദ്.

ഇപ്പോള്‍ ഈ മലയാളി കുടുംബം താമസിക്കുന്ന സ്ഥലത്തു നിന്നും അധികം ദൂരെയല്ലാതെ തന്നെ മഞ്ജുവിന്റെ ശ്രമഫലമായി ഈ കുടുംബത്തിന് ജോലി നല്‍കാന്‍ ഒരു മലയാളി തന്നെ തയ്യാറായിരിക്കുന്നു എന്ന സന്തോഷമാണ് ക്രോയ്‌ഡോണിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്. കൗമാരക്കാരനായ മകനുമൊത്ത് ഒറ്റ മുറിയില്‍ ജീവിതം തളച്ചിട്ടിരിക്കുന്ന തിരുവനന്തപുരം സ്വദേശികളായ അച്ഛനും അമ്മയ്ക്കും ആശ്വാസമായി പൊതുസമൂഹത്തിന്റെ കരുതലാണ് ഇപ്പോള്‍ കൂടെയുള്ളത്. 

അതിനിടെ വീട്ടമ്മയെ സഹായിക്കാന്‍ തയ്യാറായ വനിതകള്‍ ഉള്‍പ്പെടെ പൊതുപ്രവര്‍ത്തകരെ തേടി അനാവശ്യ ഫോണ്‍ സന്ദേശങ്ങള്‍ എത്തുന്നതായും പരാതിയുയര്‍ന്നു. പോലീസ് കസ്റ്റഡിയിലായ യുവാവിന്റെ സുഹൃത്തുക്കള്‍ എന്ന് കരുതുന്നവരാണ് ഇത്തരത്തില്‍ ശല്യം ചെയ്യാന്‍ തയ്യാറായിരിക്കുന്നത്. വീട്ടമ്മ പറയുന്നത് മുഴുവന്‍ കള്ളക്കഥ ആണെന്നാണ് പോലീസ് കസ്റ്റഡിയിലായ കോട്ടയം സ്വദേശിയായ സിജില്‍ ജോസ് (യഥാര്‍ത്ഥ പേരല്ല) പറയുന്നത്. ഇതോടെ ഇയാള്‍ പറയുന്നതാകും ശരിയെന്ന നിഗമനത്തില്‍ എത്തിയ ഏതാനും ചില ആളുകളാണ് വീട്ടമ്മക്കും കുടുംബത്തിനും ലഭിക്കേണ്ട സഹായം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.

യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നതിന് ഒരാഴ്ച മുന്‍പും ശല്യം ചെയ്യല്‍ ഉണ്ടായതോടെ മലയാളിയായ വീട്ടുടമ ഉള്‍പ്പെടെയുള്ളവര്‍ എത്തിയാണ് പരിഹാര ഫോര്‍മുല നിര്‍ദേശിച്ചത്. ഇതോടെ ഇനി ശല്യം ചെയ്യില്ലെന്ന് യുവാവ് നല്‍കിയത് ഉറപ്പാണ് പിന്നീട് ദേഹോപദ്രവം ചെയ്യാന്‍ വരെയുള്ള ശ്രമമായി മാറിയത്. ഈ സാഹചര്യത്തിലാണ് വീട്ടമ്മ പോലീസ് സഹായം തേടിയതും.

യുവാവ് ഭീഷണി മുഴക്കിയത് ഉള്‍പ്പെടെയുള്ള മുഴുവന്‍ ശബ്ദ സന്ദേശവും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുണ്ട്. യുവാവിനെ വീട്ടമ്മയെ കാണുന്നതില്‍ നിന്നും അവര്‍ താമസിക്കുന്ന പ്രദേശത്ത് എത്തുന്നതിനും മെട്രോപൊളിറ്റന്‍ പോലീസ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ വീട്ടില്‍ അനേകം ആളുകള്‍ അനധികൃതമായി താമസിക്കുന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇപ്പോള്‍ പൊലീസിന് ലഭ്യമാണ്. ഈ സാഹചര്യം സൃഷ്ടിച്ചത് യുവാവിന്റെ അമിത ആത്മവിശ്വാസം കൊണ്ടുകൂടിയാണ്.

തനിക്കാരെയും പേടിക്കേണ്ടെന്ന കോട്ടയം ശൈലി ലണ്ടനില്‍ പുറത്തെടുക്കാന്‍ നോക്കിയതാണ് ഇപ്പോള്‍ ഇയാളെ പോലീസ് നടപടികളിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതിനിടെ ഇയാളും യുകെയില്‍ സ്ഥിരതാമസത്തിനു യോഗ്യനല്ല എന്ന പ്രചാരണവും ക്രോയ്‌ഡോണിലെ മലയാളികള്‍ പങ്കുവയ്ക്കുന്നു. ഇയാളുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഹോം ഓഫീസിന്റെ കൈവശം ആണെന്നും ഇയാള്‍ യുകെയില്‍ ജീവിക്കാന്‍ കാരുണ്യം തേടി ഹോം ഓഫീസിന് അപേക്ഷ നല്‍കി കാത്തിരിക്കുന്ന വ്യക്തിയാണ് എന്നുമാണ് ലഭ്യമായ വിവരം. 

പോലീസ് നടപടി നേരിട്ട യുവാവിന്റെ കണ്‍വെട്ടത്തു പ്രത്യക്ഷപ്പെടാതെ സ്വസ്ഥമായി മറ്റൊരു വീട്ടിലേക്കു മാറുവാനുള്ള ഒരുക്കമാണ് ഇവര്‍ നടത്തുന്നത്. ഒരാളുടെ മാത്രം വരുമാനത്തില്‍ കഴിയുന്ന ഇവര്‍ക്ക് ഒരു മാസത്തെ വാടക ഡെപ്പോസിറ്റും അഡ്വാന്‍സും നല്‍കി ഒരു വീട് കണ്ടെത്തുക എന്ന പ്രയാസമാണ് ഇപ്പോള്‍ നേരിടുന്നത്.

ക്രോയ്‌ഡോണ്‍ പ്രദേശത്ത് ഒരു വീട് ലഭിക്കാന്‍ 1200 പൗണ്ടിന് മുകളില്‍ നല്‍കണം എന്നിരിക്കെ അത്രപോലും മാസാവരുമാനം ഇല്ലാത്ത കുടുംബം എങ്ങനെ ഒരു വീട് കണ്ടെത്തും എന്ന ചോദ്യ ചിഹ്നമാണ് ഇപ്പോള്‍ ഉയരുന്നത്. ഇതിനു പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് മഞ്ജു ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ തിരയുന്നത്. ഈ വീട്ടമ്മയുടെ നിസ്സഹായാവസ്ഥ മനസിലാക്കി പള്ളിയില്‍ പ്രാര്‍ത്ഥനക്ക് എത്തുന്ന ഏതാനും മലയാളികളും കഴിവും വിധമുള്ള സഹായം എത്തിക്കുന്നതിനുള്ള ശ്രമാണ് നടത്തുന്നത്. 

തന്റെ കാര്യത്തില്‍ വാര്‍ത്തയിലൂടെ വിവരമറിഞ്ഞു സഹായ മനസ്ഥിതി കാട്ടിയ മലയാളി തൊഴില്‍ ഉടമകളോട് തീര്‍ത്താല്‍ തീരാത്ത നന്ദിയും കടപ്പാടും ഉണ്ടെന്നും ഈ വീട്ടമ്മ കൂട്ടിച്ചേര്‍ക്കുന്നു. ഏതിനും ദൈവം ഒരു വഴി കണ്ടെത്തി നല്‍കും എന്ന ശുഭാപ്തി വിശ്വാസമാണ് ഇവര്‍ പങ്കിടുന്നതും. സാധിക്കുന്നതും ക്രോയിഡോണില്‍ തന്നെ ലഭ്യമായ ജോലി സ്വീകരിച്ചു കുഴപ്പം ഇല്ലാതെ കഴിഞ്ഞു കൂടണം എന്ന ഒറ്റ ആഗ്രഹമേ ഇവര്‍ പ്രകടിപ്പിക്കുന്നുള്ളൂ.

തന്റെ ജീവിതം ദുസ്സഹമാക്കാന്‍ എത്തിയ മലയാളിക്ക് നേരെ ഉയരുന്ന മലയാളി വികാരമാണ് ഇപ്പോള്‍ ഈ കുടുംബത്തിന് കരുത്തായി മാറുന്നത്. ആരുമില്ലാത്തവര്‍ക്കും ചോദിക്കാനും പറയാനും ചില നല്ല മനസുകള്‍ സമൂഹത്തില്‍ ഉണ്ടാകും എന്നതാണ് ഇപ്പോള്‍ വീട്ടമ്മക്ക് താങ്ങായി കൂടെയെത്തിരിക്കുന്ന ഏതാനും വനിതകള്‍ വ്യക്തമാക്കുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category