1 GBP = 102.10 INR                       

BREAKING NEWS

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗെയ്റ്റ്‌സും ഭാര്യയും വേര്‍പി രിയുന്നു; ഇരുവരും പിരിയുമ്പോള്‍ സ്വത്തുക്കള്‍ പകുത്തേക്കും; രണ്ടാകാന്‍ തീരുമാനിച്ചത് 27 വര്‍ഷം ഒരുമിച്ച് കഴിഞ്ഞതിനുശേഷം

Britishmalayali
kz´wteJI³

നീണ്ട 27 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനുപോലും ഒരു ബന്ധത്തെ അരക്കിട്ട് ഉറപ്പിക്കാനാകാത്ത കാലമാണിത്. ഒന്നിച്ച് ഉണ്ണുകയും ഉറങ്ങുകയും മാത്രമല്ല, ഒരുമിച്ച് പ്രവര്‍ത്തിക്കുകയും കൂടി ചെയ്തവരാണ് ബില്‍ ഗെയ്റ്റ്സും ഭാര്യ മെലിന്‍ഡ ഗെയ്റ്റ്സും. 27 വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ മൂന്ന് മക്കളും ജനിച്ചു. ഏതൊരു മനുഷ്യനും കൊതിച്ചുപോകുന്ന, മക്കളുമൊത്തുള്ള, സായാഹ്നകാല ജീവിതം ആസന്നമായിരിക്കുമ്പോഴാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകുന്നത്. ബില്‍ ഗെയ്റ്റ്സും മെലിന്‍ഡ ഗെയ്റ്റ്സും വിവാഹമോചിതരാകുന്നു എന്ന്.

കുടുംബാംഗങ്ങളെ പോലും ഈ പ്രഖ്യാപനം ഞെട്ടിച്ചിരിക്കുന്നു എന്നാണ് അവരുടേ മൂത്ത മകളായ25 കാരി ജെന്നിഫര്‍ ഗെയ്റ്റ്സ് പറഞ്ഞത്. ഒരു കടുത്ത വെല്ലുവിളിയിലൂടെയാണ് തന്റെ കുടുംബം ഇപ്പോള്‍ കടന്നു പോകുന്നത് എന്നാണ് ജന്നിഫര്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വെളുപ്പെടുത്തിയത്. 21 വയസുകാരനായ റോറി, 18 വയസ്സുകാരിയായ ഫീബെ എന്നിവരാണ് ഈ ദമ്പതിമാരുടെ മറ്റുമക്കള്‍. നേരത്തേ ട്വിറ്ററിലൂടെയാണ് 65 കാരനായ ഗെയ്റ്റ്സും 56 കാരിയായ മെലിന്‍ഡയും തങ്ങള്‍ വേര്‍പിരിയാന്‍ പോകുന്നു എന്ന കാര്യം അറിയിച്ചത്. നിലവില്‍ ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ധനികനായ ബില്‍ ഗെയ്റ്റ്സിന് 130 ബില്ല്യന്റെ ആസ്തിയാണ് ഉള്ളത്.

''കഴിഞ്ഞ 27 വര്‍ഷം ഒരുമിച്ചു ജീവിച്ചു. മൂന്നു കുട്ടികളെ വളര്‍ത്തി വലുതാക്കി, ലോകത്തിനു മുഴുവന്‍ ഉപകാരമാകുംവിധം തങ്ങളുടേ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. ഇനിയുള്ള കാലവും ഞങ്ങള്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കും, പക്ഷെ, ഭാര്യാ ഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ ഇനി അത് പ്രയാസമേറിയ ഒന്നാണെന്ന് ഞങ്ങള്‍ കരുതുന്നു...'' ഇങ്ങനെ പോകുന്നു വിവാഹമോചനം പ്രഖ്യാപിച്ചുകൊണ്ട് ഇരുവരും സംയുക്തമായി ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവന. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി, ഒരു കോവിഡ് കാല പരിപാടി ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ച് ഇരുവരും പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടതിന് രണ്ടാഴ്ച്ചകള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു പ്രഖ്യാപനം ഉണ്ടാകുന്നത്.

1975-ലായിരുന്നു ബില്‍ ഗെയ്റ്റ്സ് മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നത്. 1987-ല്‍ തന്റെ 31-ാം വയസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി അദ്ദേഹം മാറി. അതിനുശേഷം 1990-ല്‍ ആയിരുന്നു അദ്ദേഹം മെലിന്‍ഡയെ വിവാഹം കഴിക്കുന്നത്. ബില്‍ ഗെയ്റ്റ്സ് സിഇഒ ആയ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു അപ്പോള്‍ അവര്‍. കാല്‍ നൂറ്റാണ്ടിലധികം ഒരുമിച്ച് ജീവിച്ചതിനു ശേഷം ഇപ്പോള്‍ വേര്‍പിരിയുന്നതിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അടുത്തകാലത്ത്, തന്റെ ഭര്‍ത്താവ് ജോലിയും കുടുംബ ജീവിതവും സന്തുലനം ചെയ്തുകൊണ്ടുപോകുന്നതില്‍ ഒരുപാട് ബുദ്ധിമുട്ടുന്നതായി മിലിന്‍ഡ പറഞ്ഞിരുന്നു.

വിവാഹ മോചനം നടക്കുമ്പോള്‍ സ്വത്തുക്കള്‍ വിഭജനം ചെയ്യേണ്ടതിനെ കുറിച്ച് വിവാഹത്തിനു മുന്‍പ് ഇവര്‍ കരാറോന്നും ഉണ്ടാക്കിയിട്ടില്ല എന്നാണ് മനസിലാകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ വിവാഹമോചനങ്ങളില്‍ ഒന്നാകും ഇതെന്നാണ് കരുതപ്പെടുന്നത്. 150 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടായിരുന്ന, ആമസോണ്‍ ഉടമ ജെഫ് ബെസൊസിന്റെ വിവാഹമോചനമായിരുന്നു ഇതുവരെയുള്ളതില്‍ ഏറ്റവും ചെലവേറിയത്. എന്നാല്‍, ജെസോസിനെ പോലെ വെറും ബിസിനസുകാര്‍ മാത്രമല്ല ബില്‍ ഗെയ്റ്റ്സും മിലിന്‍ഡയും. സ്വത്തിന്റെ പകുതിയോളം തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചവരാണിവര്‍.

2000-ല്‍ ഇവര്‍ സ്ഥാപിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്‍ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവുമധികം സ്വാധീനമുള്ള ഒരു സന്നദ്ധ സംഘടനായി മാറിയിട്ടുണ്ട്. വിവിധ മേഖലകളീലായി 50 ബില്ല്യണ്‍ ഡോളറിന്റെ പ്രവര്‍ത്തനങ്ങളാണ് ഫൗണ്ടേഷന്‍ നടത്തുന്നത്. ഇപ്പോള്‍ ഫൗണ്ടേഷന്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുന്നത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ്. കഴിഞ്ഞ ഡിസംബര്‍ വരെ ഈയിനത്തില്‍ ഏകദേശം 1.75 ബില്ല്യണ്‍ ഡോളറാണ് ഫൗണ്ടേഷന്‍ ചെലവിട്ടു കഴിഞ്ഞിരിക്കുന്നത്. വേര്‍പിരിഞ്ഞതിനു ശേഷവും ഫൗണ്ടേഷനില്‍ ഇരുവരും ഒരുമിച്ചു തന്നെ പ്രവര്‍ത്തിക്കും എന്നാണ് വര്‍ പറഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category