1 GBP = 102.10 INR                       

BREAKING NEWS

ലക്ഷങ്ങളെ പരിശോധിച്ചിട്ടും 1649 രോഗികളും ഒരേയൊരു മരണവും മാത്രം രേഖപ്പെടുത്തിയ തിങ്കളാഴ്ച; തീയതിയാകാന്‍ കാത്തിരിക്കാതെ തുറന്നുകൊടുക്കാന്‍ ആവശ്യപ്പെട്ട് ബ്രിട്ടന്‍; വിദേശ യാത്ര അനുമതി വീണ്ടും വഷളാക്കുമോ എന്ന ആശങ്കയും പടരുന്നു

Britishmalayali
kz´wteJI³

ബ്രിട്ടന്‍ കോവിഡില്‍ നിന്നും മുക്തി നേടുന്നു എന്നതിന്റെ ശക്തമായ സൂചനകള്‍ നല്കിയാണ് ഇന്നലത്തെ ദിവസം കടന്നുപോയത്. രോഗപരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുപോലും ഇന്നലെ രോഗം സ്ഥിരീകരിച്ചത് 1,649 പേരില്‍ മാത്രം. കഴിഞ്ഞ ആഴ്ച്ചയിലേതിനേക്കാള്‍ 20 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍, ഏറ്റവുമധികം ആശ്വാസം പകരുന്നത് ഇന്നലെ രേഖപ്പെടുത്തിയ പ്രതിദിന മരണസംഖ്യയാണ്. വെറും ഒരു കോവിഡ് മരണം മാത്രമാണ് ഇന്നലെ ബ്രിട്ടനില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഒമ്പത് മാസങ്ങളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയാണിത്.

സാധാരണയായി വാരാന്ത്യ ഒഴിവുകളുടെ ഇടയില്‍ നടപടികള്‍ വൈകുമെന്നതിനാല്‍ ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും കണക്കുകള്‍ വളരെ കുറവാണ് പുറത്തുവരാറുള്ളത്. മറ്റൊരു സ്ഥിതിവിവരക്കണക്ക് കാണിക്കുന്നത് ഇപ്പോഴും ബ്രിട്ടനില്‍ ശരാശരി 15 പേര്‍ വീതം കോവിഡിന് കീഴടങ്ങി മരണമടയുന്നു എന്നാണ്. ഇന്നലെ രണ്ടരലക്ഷം വാക്സിന്‍ ഡോസുകള്‍ കൂടി നല്‍കിയതോടെ ബ്രിട്ടന്‍ 50 മില്ല്യണ്‍ വാക്സിനുകള്‍ നല്‍കിക്കഴിഞ്ഞിരിക്കുന്നു. ഇതില്‍, 34.6 മില്ല്യണ്‍ ആളുകള്‍ക്ക് ആദ്യ ഡോസും 15.4 മില്യണ്‍ ആളുകള്‍ക്ക് രണ്ടു ഡോസുകളും ലഭിച്ചുകഴിഞ്ഞിരിക്കുന്നു.

സാഹചര്യം അനുകൂലമാകാന്‍ ആരംഭിച്ചതോടെ അര്‍ക്കും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുന്നതിനായി കൂടുതല്‍ നാളുകള്‍ കാത്തുനില്‍ക്കാന്‍ ആകുന്നില്ല. രോഗ വ്യാപന തോതും മരണനിരക്കും കുത്തനെ ഇടിയുകയും വാക്സിന്‍ പദ്ധതി പുരോഗമിക്കുകയും ചെയ്യുന്നതിനനുസരിച്ച്, നിയന്ത്രണങ്ങള്‍ എത്രയും വേഗം നീക്കണമെന്ന ആവശ്യത്തിന് ശക്തി കൂടുകയാണ്. എന്നാല്‍, നേരത്തേ നിശ്ചയിച്ചതു പ്രകാരം ജൂണ്‍ 21 ന് നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിച്ചാലും മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലവും കുറേക്കാലം കൂടി നിലനില്‍ക്കും എന്നാണ് മന്ത്രിമാര്‍ നല്‍കുന്ന സൂചന.

അതുപോലെ വിദേശയാത്രകള്‍ക്ക് അനുമതി നല്‍കിയാലും, സന്ദര്‍ശനം കഴിഞ്ഞ് തിരികെയെത്തുമ്പോള്‍ ക്വാറന്റൈന്‍ ആവശ്യമില്ലാത്ത രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രീന്‍ ലിസ്റ്റില്‍ വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമേ ഇടംപിടിക്കുകയുള്ളൂ. ധാരാളം രാജ്യങ്ങളെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ അത് രാജ്യത്ത് രോഗവ്യാപനം വര്‍ദ്ധിപ്പിച്ചേക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ ആശങ്ക പ്രകടിപ്പിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതില്‍ കാണിച്ച കരുതല്‍ വിദേശയാത്രകളുടെ കാര്യത്തിലും ഉണ്ടാകും എന്നുതന്നെയാണ് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി തുടങ്ങിയ പ്രമുഖരൊക്കെ, ഗ്രീന്‍ ലിസ്റ്റില്‍ പരമാവധി കുറച്ചു രാജ്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതി എന്ന പക്ഷക്കാരാണ്. എന്നാല്‍, മറ്റ് മുതിര്‍ന്ന നേതാക്കളെല്ലാം കുറേക്കൂടി അയഞ്ഞ സമീപനം സ്വീകരിക്കണം എന്ന അഭിപ്രായക്കാരാണ്. എന്നാല്‍, താനും ഗ്രീന്‍ ലിസ്റ്റില്‍ കുറച്ച് രാജ്യങ്ങള്‍ മതി എന്ന പക്ഷക്കാരനാണെന്ന് കഴിഞ്ഞ ദിവസം ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു.

അതേസമയം ടൂറിസം മേഖല ബോറിസ് ജോണ്‍സന്റെ ആശങ്കയെ തള്ളിക്കളയുകയാണ്. ബ്രിട്ടനിലേക്കുള്ള യാത്രയ്ക്ക് മുന്‍പും ബ്രിട്ടനില്‍ എത്തിയതിനു ശേഷവും രോഗ പരിശോധന നടത്തുന്നുണ്ട്. ഇതുതന്നെ രോഗവ്യാപനം ഉണ്ടാക്കാതെ തടയാന്‍ സാധിക്കും. രോഗം സ്ഥിരീകരിച്ചവരെ മാത്രം ക്വാറന്റൈന് വിധേയരാക്കിയാല്‍ മതി. മാത്രമല്ല, കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ച്ചകളായിട്ട് കേസുകളുടെ എണ്ണം കുറയുകയാണ് മാത്രമല്ല, പുതിയ വകഭേദങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല, അവര്‍ പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ട്രാവല്‍- ടൂറിസം മേഖലയിലെ ആയിരക്കണക്കിന് തൊഴിലുകള്‍ സംരക്ഷിക്കുവാന്‍ ബോറിസ് ജോണ്‍സണ്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category