1 GBP = 102.10 INR                       

BREAKING NEWS

കുട്ടികള്‍ക്കും വാക്സിനേഷന്‍ വരുന്നു; 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഫൈസര്‍ വാക്സിനേഷന്‍ കൊടുക്കാനുള്ള പ്രഖ്യാപനത്തിനു തയ്യാറെടുത്ത് അമേരിക്ക; ഇതുവരെയുള്ള പരീക്ഷണങ്ങള്‍ എല്ലാം 100 ശതമാനം വിജയം

Britishmalayali
kz´wteJI³

12 വയസിനും 15 വയസിനും ഇടയിലുള്ളകൗമാരക്കാര്‍ക്ക് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനം ഉടന്‍ ഉണ്ടായേക്കും. ഈ ആഴ്ച്ചയുടെ അവസാനം തന്നെ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ദരിച്ചുകൊണ്ട് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ തന്നെ ഫൈസര്‍ ഈ വക്സിന്റെ പരീക്ഷണങ്ങള്‍ നടത്തിവരികയാണ്. ഡിസംബറില്‍ ഇത് 16 വയസിനു മുകളിലുള്ളവര്‍ക്ക് നല്‍കാനുള്ള അനുമതി നല്‍കിയിരുന്നു.

കൂടുതല്‍ പ്രായം കുറഞ്ഞവരിലേക്കു കൂടി വാക്സിന്‍ പരീക്ഷിക്കാന്‍ തുനിഞ്ഞത്, ഇനിയും ധാരാളം പേരെ കൂടി വാക്സിന്റെ പരിധിയിലേക്ക് കൊണ്ടുവരും. ഇത് സമൂഹ പ്രതിരോധം അഥവാ ഹേര്‍ഡ് ഇമ്മ്യുണിറ്റി കൈവരിക്കാന്‍ സഹായകരമാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. മാത്രമല്ല, സ്‌കൂളുകളിലേക്ക് തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കും. എന്നാല്‍, ഇതുവരെ അമേരിക്കയില്‍ 18 വയസിനു താഴെയുള്ളവരില്‍ 471 പേര്‍ മാത്രമാണ് കോവിഡ് വന്നു മരിച്ചതെന്നതിനാല്‍, ഇതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നവരും ഉണ്ട്.

കൗമാരക്കാര്‍ക്ക് കൂടി വാക്സിന്‍ ലഭ്യമാകുന്നതോടെ വാക്സിന് അര്‍ഹരായവരുടെ എണ്ണത്തില്‍ 13 മില്ല്യന്റെ വര്‍ദ്ധനവ് ഉണ്ടാകും. ഈ വാരാന്ത്യത്തിലോ അടുത്ത വാരം ആദ്യമോ ഇതിന് അനുമതി നല്‍കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കിയാല്‍ തൊട്ടടുത്ത ദിവസം തന്നെ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ യോഗം ചേര്‍ന്ന് ഫൈസറിന്റെ കണ്ടെത്തലുകള്‍ വിലയിരുത്തും. ഇവരായിരിക്കും, ഈ വാക്സിന്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

കൗമാരക്കാരില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലം ഇക്കഴിഞ്ഞ മാര്‍ച്ച് 31 നാണ് ഫൈസര്‍ പുറത്തുവിട്ടത്. 2,260 വോളന്റിയര്‍മാരില്‍ നടത്തിയ പരീക്ഷണത്തില്‍ രോഗബാധ ഗുരുതരമാകാതെനോക്കുന്നതില്‍ വാക്സിന്‍ 100 ശതമാനം ഫലം കണ്ടെത്തിയതായാണ് കമ്പനി അവകാശപ്പെടുന്നത്. 16 വയസ്സിനു മുകളില്‍ ഉള്ളവരില്‍ നടത്തിയതിനേക്കാള്‍ അനുകൂലമായ ഫലമായിരുന്നു 16 വയസ്സില്‍ താഴെയുള്ളവരില്‍ നടത്തിയ പരീക്ഷണത്തിന് എന്നാണ് കമ്പനി വക്താക്കള്‍ പറഞ്ഞത്.

കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍, കൗമാരക്കാര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ വന്നതായോ, ഉണ്ടാകാനിടയുള്ള പാര്‍ശ്വഫലങ്ങളെ കുറിച്ചോ പരാമര്‍ശങ്ങളില്ല. എന്നാല്‍, സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഈ വശം കൂടി വിശദമായി പരിശോധിച്ചതിനു ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനത്തില്‍ എത്തുക. അതേസമയം, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ ഈ വാക്സിനെ സ്വാഗതം ചെയ്യുകയാണ്. മാര്‍ച്ച് 23 ന് അമേരിക്കയിലെ പകുതിയിലേറെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category