1 GBP = 102.10 INR                       

BREAKING NEWS

അണുബോംബുകള്‍ക്ക് പോലും അന്തരീക്ഷത്തില്‍ തകര്‍ക്കാനാവാത്ത പടുകൂറ്റന്‍ ഛിന്നഗ്രഹം ഭൂമിയിലേക്ക് കുതിക്കുന്നു; ഒക്ടോബറില്‍ യൂറോപ്പില്‍ എവിടെയെങ്കിലും നാശം വിതയ്ക്കുമെന്ന് റിപ്പോര്‍ട്ട്; തടയാനാവാത്ത ദുരന്തം ലോകത്തെവിടെയും നാശം വിതച്ചേയ്ക്കുമെന്ന് സമ്മതിച്ച് നാസയും

Britishmalayali
kz´wteJI³

ഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ പതിച്ച ഒരു ഛിന്നഗ്രഹം ഒരു വംശത്തിന്റെ തന്നെ നാശത്തിനു കാരണമായി. ഉരഗങ്ങള്‍ അടക്കിവാണ ഭൂമിയില്‍, ഉരഗങ്ങളിലെ ഏറ്റവും വലിയ സ്പീഷീസായ ഡിനോസറുകളുടെ വംശനാശത്തിന് വഴിയൊരുക്കിയത് ഒരു ഛിന്നഗ്രഹത്തിന്റെ പതനമായിരുന്നു. അത്തരത്തില്‍ ഒരു വലിയ ഛിന്നഗ്രഹം ഭൂമിയേ ലാക്കാക്കി നീങ്ങുന്നതായി നാസ റിപ്പോര്‍ട്ട് ചെയ്യുന്നു. അണുബോംബ് കൊണ്ടുപോലും തകര്‍ക്കാന്‍ കഴിയാത്ത ഈ ഭീമന്‍ ഛിന്നഗ്രഹം കനത്ത നാശങ്ങള്‍ വിതറി ഭൂമിയില്‍ പതിക്കുമെന്നു തന്നെയാണ് ശാസ്ത്രലോകം പറയുന്നത്.

കൃത്രിമ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് നടത്തിയ പരീക്ഷണങ്ങള്‍ക്ക് ശേഷം അമേരിക്കയിലേയും യൂറോപ്പിലേയും ശാസ്ത്രജ്ഞര്‍ പറയുന്നത് ഇനി ആറുമാസം കൂടി ബാക്കിയുണ്ട് ഈ ഛിന്നഗ്രഹത്തെ നേരിടാന്‍ എന്നാണ്. ഇത് ഭൂമിയെ സ്പര്‍ശിക്കും മുന്‍പ് തകര്‍ത്തുകളയണം. നിലവില്‍ ഭൂമിയില്‍ നിന്നും 35 മില്ല്യണ്‍ മൈലുകള്‍ ദൂരെയാണിത് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ടെലസ്‌കോപ്പ് ഉള്‍പ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നാലു ദിവസം നീണ്ടുനിന്ന പഠനത്തിനു ശേഷമാണ് ശാസ്ത്രജ്ഞര്‍ ഈ അഭിപ്രായത്തില്‍ എത്തിച്ചേര്‍ന്നത്.

ബഹിരാകാശത്തേക്ക് ഒരു സ്പേസ്‌ക്രാഫ്റ്റ് അയച്ച്, ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്നതിനു മുന്‍പായി ഈ ഛിന്നഗ്രഹത്തെ തടയുവാന്‍ ആറുമാസം സമയം തികയുകയില്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതുപോലെ, അണുബോംബ് ഉപയോഗിച്ച് തകര്‍ക്കാവുന്നതിലും വലുതുമാണിത്. ഒമ്പത് ശാസ്ത്രജ്ഞര്‍ അടങ്ങിയ ഒരു സംഘമാണ്, കൃത്രിമ അന്തരീക്ഷം സൃഷ്ടിച്ച് ഇതിനോടനുബന്ധിച്ചുള്ള പരീക്ഷണങ്ങള്‍ നടത്തിയത്. നാസയുടെ ഗ്രഹ പ്രതിരോധ വിഭാഗത്തിനായി യൂണിവേഴ്സിറ്റി ഓഫ് ഹവായില്‍ പ്രവര്‍ത്തിക്കുന്ന നിയര്‍ എര്‍ത്ത് ഒബ്ജക്ട് സര്‍വേ പ്രൊജക്ടാണ് 2021 പി ഡി സി എന്ന ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.

ഇതാദ്യം കണ്ടെത്തുമ്പോള്‍ ഭൂമിയില്‍ നിന്നും 35 മില്ല്യണ്‍ മൈല്‍ ദൂരെയായിരുന്നു. അന്ന് ഇത് ഭൂമിയെ സ്പര്‍ശിക്കുവാനുള്ള സാധ്യത തീരെ വിരളവുമായിരുന്നു. പിന്നീട് ഈ ഛിന്നഗ്രഹത്തിന്റെ ചലനങ്ങളുടെ 2014 മുതല്‍ക്കുള്ള ചിത്രങ്ങള്‍ വിശദമായി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ഈ ഛിന്നഗ്രഹം ഭൂമിയെ സ്പര്‍ശിക്കുന്നതിനു മുന്‍പ് തകര്‍ക്കുക എന്നതുമാത്രമാണ് ഏക പോംവഴി. എന്നാല്‍, അതിനുള്ള ഒരുക്കങ്ങള്‍ക്ക് സമയമില്ല എന്നതാണ് ശാസ്ത്രലോകത്തെ ഏറെ ആശങ്കപ്പെടുത്തുന്നത്.

നിലവിലെ നിഗമനങ്ങള്‍ പ്രകാരം ജര്‍മ്മനി, ചെക്ക് റിപ്പബ്ലിക്, ആസ്ട്രിയ, സോള്‍വേനിയ ക്രൊയേഷ്യ എന്നിവിടങ്ങളിലെവിടെയെങ്കിലും ആയിരിക്കും ഇത് പതിക്കുക. എന്നാല്‍, ഇതിന്റെ പരിണിതഫലം കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കും. ഈ ഛിന്നഗ്രഹം ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുന്നതിനു മുന്‍പ് തന്നെ ഇതിനെ തകര്‍ക്കാനുള്ള ആലോചനയിലാണ് ശാസ്ത്രലോകം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category