1 GBP = 102.10 INR                       

BREAKING NEWS

ഇന്ത്യയിലെ കോവിഡ് ചിത്രങ്ങളെ കളിയാക്കാന്‍ ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഉപയോഗിച്ച റോക്കറ്റ് വിക്ഷേപണത്തിന് ദിശതെറ്റി; ഭൂമിയില്‍ എവിടെയാണ് പതിക്കുന്നതെന്ന് പോലും നിശ്ചയമില്ല; നാശം വിതയ്ക്കാന്‍ ചൈനീസ് ഉപഗ്രഹം എങ്ങോട്ടു വീഴും?

Britishmalayali
kz´wteJI³

ന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ ഉഴറുമ്പോള്‍ ആളുകളിക്കാന്‍ ശ്രമിച്ചതാണ് ചൈന. തങ്ങളെ തകര്‍ക്കാന്‍ കൊറോണയ്ക്കായിട്ടില്ലെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു സ്വര്‍ഗ്ഗീയ കൊട്ടാരം എന്ന് പേരിട്ടിരിക്കുന്ന സ്പേസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളുമായി ചൈന മുന്നോട്ട് പോയത്. ഇതിന്റെ ആദ്യഭാഗം ബഹിരാകാശത്തേക്ക് വഹിച്ചുകൊണ്ടുപോയ ലോംഗ് മാര്‍ച്ച്5 ബി റോക്കറ്റ് പോയതിലും വേഗത്തില്‍ ഭൂമിയിലേക്ക് തിരിച്ചെത്തുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു.

ഏകദേശം 21 ടണ്ണോളം ഭാരം വരുന്ന റോക്കറ്റ് നിയന്ത്രണം തെറ്റി ഭൂമിയിലേക്ക് തിരിച്ചെത്തുകയാണ്. ഇത് ജനസാന്ദ്രതയുള്ള സ്ഥലത്ത് പതിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ്‍' ഭൂമിയെ ചുറ്റുന്ന കൃത്രിമ ഉപഗ്രഹങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്ന ജോനാഥന്‍ മെക് ഡൊവല്‍ പറയുന്നത്. ബഹിരാകാശ ശാസ്ത്രജ്ഞനായ മെക് ഡോവലിന്റെ അഭിപ്രായത്തില്‍ ന്യുയോര്‍ക്കിന് അല്പം വടക്കുമാറി, മാഡ്രിഡ്, ബെയ്ജിംഗ് എന്നിവയുള്‍പ്പടെ തെക്കന്‍ ചിലിയും ന്യുസിലാന്‍ഡിലെ വെല്ലിംഗ്ടണ്‍ വരെയുള്ള ഭാഗങ്ങളില്‍ എവിടെയും ഇത് പതിക്കുവാനുള്ള സാധ്യത ഏറെയാണ്.

ഈ ഭാഗങ്ങളില്‍ സമുദ്രഭാഗം ഏറെയുണ്ട്. അതോടൊപ്പം ജനസാന്ദ്രത ഏറിയ പ്രദേശങ്ങളും ജനവാസമില്ലാത്ത കരഭാഗങ്ങളും ഉണ്ട്. സെക്കന്റില്‍ 4 മൈലില്‍ അധികം വേഗത്തിലാണ് ഇത് ഭൂമിയെ സമീപിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച പ്രാദേശിക സമയം രാവിലെ 11:23 നാണ് സ്പേസ് സെന്ററിന്റെ പ്രാഥമിക മോഡ്യുള്‍ അടങ്ങിയ റോക്കറ്റ്‌ലോംഗ് മാര്‍ച്ച് 5 ബി ചൈന വിക്ഷേപിച്ചത്. സ്വര്‍ഗ്ഗീയ കൊട്ടാരം എന്നറിയപ്പെടുന്ന സ്പേസ് സെന്ററിന്റെ പ്രവര്‍ത്തനം 2022-ഓടെ പൂര്‍ത്തിയാക്കുവാനാണ് ചൈന ഉദ്ദേശിക്കുന്നത്. പൂര്‍ത്തിയായാല്‍ ഇത് ഭൂമിയില്‍ നിന്നും 211 മുതല്‍ 280 വരെ മൈല്‍ ദൂരത്തിലായിരിക്കും സ്ഥിതിചെയ്യുക.

അമേരിക്ക, റഷ്യ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി തുടങ്ങിയവര്‍ക്കൊപ്പം ബഹിരാകാശത്ത് ശക്തി തെളിയിക്കുക എന്നതാണ് ചൈനയുടെ ഉദ്ദേശം. 2030 ആകുമ്പോഴേക്കും ചൈനയെ ഒരു ബഹിരാകാശ ശക്തിയായി ഉയര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇപ്പോള്‍ ബഹിരാകാശത്തുള്ള ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ ഇന്നത്തെ നിലയിലെത്താന്‍ നീണ്ട് പത്തു വര്‍ഷങ്ങള്‍ എടുത്തു. നാസയ്ക്ക് പുറമെ റഷ്യ, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങളിലെ ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങളും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ഇതില്‍ പങ്കാളികളാണ്. ഇന്റര്‍നാഷണല്‍ സ്പേസ് സെന്ററില്‍ പങ്കാളിയാകുന്നതില്‍ നിന്നും അമേരിക്കയാണ് ചൈനയെ വിലക്കിയത്.

ഏതായാലും 100 അടി നീളവും 16 അടി വീതിയുമുള്ള ലോഗ് മാര്‍ച്ച് 5 ബി യുടെ പതനം ചൈനയുടെ ബഹിരാകാശ മോഹങ്ങള്‍ക്ക് താത്ക്കാലികമായെങ്കിലും വിരാമമിടും. ഇതിനു മുന്‍പ് 2020 മേയിലും ചൈന ഈ റോക്കറ്റ് വിക്ഷേപിച്ചിരുന്നു. അന്നും നിയന്ത്രണം തെറ്റി ഇത് ഭൂമിയില്‍ പതിക്കുകയായിരുന്നു. പശ്ചിമ ആഫ്രിക്കന്‍ തീരക്കടലിലായിരുന്നു അന്ന് ഇത് പതിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category