1 GBP = 102.10 INR                       

BREAKING NEWS

സര്‍ക്കസ്സിന്റെ കഥ പറഞ്ഞ് മമ്മൂട്ടിക്കൊപ്പം അരങ്ങേറ്റം; ചമയമഴിച്ചത് മോഹന്‍ലാലിനൊപ്പം വേഷമിട്ട്; കമല്‍ഹാസന്റെതുള്‍പ്പടെ മൂപ്പതോളം ചിത്രങ്ങളില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തി; മേള രഘു വിടവാങ്ങുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ മേള രഘു എന്ന പുത്തന്‍വെളി ശശിധരന്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 16 ന് വീട്ടില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആദ്യം ചേര്‍ത്തലയിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്.

ശ്രീനിവാസന്‍ കൈപിടിച്ചെത്തിച്ച പ്രതിഭ
ചെങ്ങന്നൂരിലെ ഒരു ഇടത്തരം കുടുംബത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായ അച്ഛന്റെ നാല് മക്കളില്‍ മൂത്തമകന്‍ ആയാണ് രഘു ജനിച്ചത്.പഠനത്തില്‍ അത്രകണ്ട് ശോഭിക്കാതിരുന്ന രഘുവിനെ മിമിക്രിയിലെയും മോണോ ആക്ടിലെയും മികച്ച പ്രകടനമാണ് ഏവരുടെയും പ്രിയപ്പെട്ടവനാക്കി മാറ്റിയത്.

1980ല്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ചെറിയ രഘു നടനായത്. നടന്‍ ശ്രീനിവാസന്‍ നേരിട്ടെത്തിയാണ് രഘുവിനെ സിനിമയിലേക്കെത്തിച്ചത്. കെ.ജി. ജോര്‍ജിന്റെ സര്‍ക്കസ് കൂടാരത്തിന്റെ കഥ പറയുന്ന ചിത്രമായ മേളയില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കണമെന്ന് കേട്ടപ്പോള്‍ രഘുവിന് അത്ഭുതമായിരുന്നു.

ആലപ്പുഴ സ്വദേശി സുദര്‍ശനനെയും വെട്ടൂര്‍ പുരുഷനെയും കടന്നാണ് നായകാന്വേഷണം രഘുവിലേക്കെത്തിയത്. അനുയോജ്യന്‍ രഘുവാണെന്നുറപ്പിച്ചത് ശ്രീനിവാസനായിരുന്നു. ശ്രീനിവാസന്റെ കൂടെ ഉണ്ടായിരുന്ന ഫോട്ടോഗ്രഫര്‍ രഘുവിന്റെ വിവിധ പോസിലുള്ള ഫോട്ടൊയും എടുത്തുമടങ്ങി. പിന്നീട് സംവിധായകനായ കെ.ജി. ജോര്‍ജ് എറണാകുളം മാതാ ഹോട്ടലില്‍വച്ച് രഘുവിനെ കാണുകയും തുടര്‍ന്ന് ഷൂട്ടിങ് തുടങ്ങുകയും ചെയ്തു.

ഗോവിന്ദന്‍ കുട്ടിയെന്ന കേന്ദ്രകഥാപാത്രമായി രഘുവും മരണക്കിണറില്‍ ബൈക്ക് ഓടിക്കുന്ന സാഹസികനായ രമേശ് എന്ന കഥാപാത്രമായി മമ്മൂട്ടിയും മത്സരിച്ചഭിനയിച്ചു. കന്നഡ നടി അഞ്ജലി നായിഡുവായിരുന്നു രഘുവിന്റെ നായിക.

മമ്മൂട്ടിക്കൊപ്പം നായകനായി അരങ്ങേറ്റം.. വേഷമഴിച്ചത് മോഹന്‍ലാലിനൊപ്പവും
1980 ല്‍ സംവിധായകന്‍ കെ ജി ജോര്‍ജിന്റെ 'മേള' എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം നായകതുല്യമായ വേഷത്തിലാണ് രഘു ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്.മമ്മൂട്ടി എന്ന താരം മേളയില്‍ ഉണ്ടായിരുന്നെങ്കിലും സിനിമയിലെ യഥാര്‍ത്ഥ നായകന്‍ രഘുവായിരുന്നു.ശശി എന്ന പേര് മലയാള സിനിമ മേഖലയില്‍ ഒട്ടനവധി പേര്‍ക്ക് ഉണ്ടെന്നും അതുകൊണ്ട് ആ പേര് മാറ്റി രണ്ടക്ഷരമുള്ള മറ്റൊരു പേര് വേണമെന്നും പറഞ്ഞത് കെജി ജോര്‍്ജായിരുന്നു. അദ്ദേഹം തന്നെയാണ് രഘു എന്ന പേര് നിര്‍ദ്ദേശിക്കുന്നതും. അങ്ങിനെയാണ് ശശിധരന്‍ രഘുവാകുന്നത്.ഈ ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മേള രഘു എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

തുടര്‍ന്നങ്ങോട്ട് കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടി, സഞ്ചാരി, അത്ഭുത ദ്വീപ്, ബെസ്റ്റ് ആക്ടര്‍, ദൃശ്യം തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ രഘു പ്രക്ഷേകര്‍ക്കുമുന്നിലെത്തി. ഇതില്‍ കമല്‍ഹാസന്റെ അപൂര്‍വ്വ സഹോദരങ്ങളും ഉള്‍പ്പെടുന്നു. സമീപകാലത്ത് ചെറിയ ചെറിയ വേഷങ്ങളിലുടെ രഘു വീണ്ടും സിനിമയില്‍ സജീവമായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയിലും രഘുവേഷമിട്ടു. ഏറ്റവും ഒടുവില്‍ മോഹന്‍ ലാല്‍ ചിത്രം ദൃശ്യം 2 ല്‍ ചായക്കടക്കാരന്റെ വേഷത്തിലാണ് ഇദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

സിനിമയ്ക്ക് പുറമെ ദൂരദര്‍ശന്‍ നിര്‍മ്മിച്ച വേലുമാലു സര്‍ക്കസിലും പ്രധാനവേഷം രഘുവിനെ തേടിയെത്തി. കൂടാതെ കെ.പി.എ.സി.യിലൂടെ നാടകത്തിലുമെത്തി.

മേള ഹിറ്റായതോടെയാണ് രഘു ശ്യാമളയെ വിവാഹം കഴിക്കുന്നത്. ശില്‍പ്പ ഏക മകളാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category