1 GBP = 102.10 INR                       

BREAKING NEWS

കോവിഡ് കാലത്തു ബെല്‍ഫാസ്റ്റില്‍ നിന്നും ഇതാ ഒരു സുന്ദര കാഴ്ച; 13 മലയാളി കുട്ടികള്‍ നിരനിരയായി ആദ്യ കുര്‍ബാന സ്വീകരിച്ചതിന്റെ അനുഭവത്തില്‍ കുടുംബങ്ങള്‍

Britishmalayali
kz´wteJI³

ബെല്‍ഫാസ്റ്റ്: കോവിഡ് കാലത്തെ മരവിച്ച കാഴ്ചകള്‍ കണ്ടുമടുത്ത ബെല്‍ഫാസ്റ്റ് മലയാളികള്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത് ഒരു നയന മനോഹരമായ കാഴ്ചയ്ക്കായിരുന്നു. പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച 13 കുട്ടികള്‍ മാലാഖ കുഞ്ഞുങ്ങളെ പോലെയാണ് പുറത്തിറങ്ങിയത്.

ബെല്‍ഫാസ്റ്റ് ഡൗണ്‍ ആന്റ് കോണര്‍ രൂപതയിലെ വിവിധ മാസ്സ് സെന്റേഴ്‌സില്‍ നിന്നുള്ള 13 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണമാണ് കഴിഞ്ഞ ദിവസം അതിഗംഭീരമായി നടന്നത്.  ബെല്‍ഫാസ്റ്റിലെ സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്.

കോവിഡിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് ശുശ്രൂഷകള്‍ നടത്തപ്പെട്ടത്. സെന്റ് പോള്‍സ് വികാരി ഫാദര്‍ ടോണി ഡെവ്‌ലിന്‍ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നുകൊണ്ട് ശുശ്രൂഷകള്‍ ആരംഭിച്ചു.

സീറോ മലബാര്‍ രൂപതയുടെ ചാപ്ലിന്‍ ഫാദര്‍ പോള്‍ മോറേലിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യകാരുണ്യ ബലിയില്‍ ഫാ ജോ പഴേപ്പറമ്പില്‍, ഫാ. ജയിന്‍ മണ്ണത്തുകാരന്‍, ഫാ നിതീഷ് ഞാണക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദിവ്യബലിയില്‍ കുട്ടികളുടെ വിവിധ രീതിയിലുള്ള പങ്കാളിത്വം കൊണ്ട് വിശുദ്ധകുര്‍ബാന സജീവമായി.

സഭാപൈതൃകം മാനിച്ചുകൊണ്ട് വിശ്വാസം പ്രകടിപ്പിക്കുവാനും അത് പുതിയ തലമുറയ്ക്ക് കൈമാറുവാനും താല്‍പര്യം കാണിച്ച മാതാപിതാക്കന്മാര്‍ക്ക് അച്ചന്മാര്‍ നന്ദി രേഖപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category