1 GBP = 102.10 INR                       

BREAKING NEWS

ഡൊമിനിക് റബ്ബ് - ജയശങ്കര്‍ ചര്‍ച്ച വ്യാഴാഴ്ച; യുകെയിലേക്കുള്ള സ്റ്റുഡന്റ് വിസ അനായസമാക്കി, യുകെയിലെ അനധികൃത കുടിയേറ്റക്കാരെ തിരികെ വാങ്ങുന്ന കരാര്‍ തയ്യാറാകുന്നു

Britishmalayali
kz´wteJI³

ബ്രക്സിറ്റിനു ശേഷം ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയായാണ് ഇന്ത്യയെ ബ്രിട്ടന്‍ കാണുന്നത്. മറ്റ് പല രാജ്യങ്ങളുമായി ഉണ്ടാക്കിയതുപോലുള്ള സ്വതന്ത്ര കരാര്‍ ഉണ്ടാക്കുക മാത്രമല്ല, വിദ്യാഭ്യാസം, പ്രതിരോധം, രാജ്യ സുരക്ഷ എന്നീ കാര്യങ്ങളിലും ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ബ്രിട്ടന്‍ അതീവ തത്പരരാണ്. ഇതിന്റെ ആരംഭം കുറിച്ചുകൊണ്ട് ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ഒരു മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പാര്‍ടനര്‍ഷിപ് ഒപ്പു വയ്ക്കാന്‍ ഒരുങ്ങുകയാണ്.

ഇത് പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനിലെത്തി പഠനം തുടരാനാവും. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്യും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നവേളയില്‍ ഒപ്പിടാനിരിക്കുന്ന വിപുലമായ കരാറിന്റെ ഒരു ഭാഗം മാത്രമാണിത്. ബ്രിട്ടനില്‍ നടക്കുന്ന ജി 7 രാജ്യങ്ങളുടെ ഉച്ചകൊടിയില്‍ അതിഥിയായാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പങ്കെടുക്കുക. ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡൊമിനിക് റബിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം പങ്കെടുക്കുന്നത്.

തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ കെന്റില്‍ വച്ച് റാബും ജയശങ്കറും തമ്മിലുള്ള ഒരു ഉഭയകക്ഷി ചര്‍ച്ച വ്യാഴാഴ്ച്ച നടക്കും. ന്യുഡല്‍ഹിയും ലണ്ടനും കൂടുതല്‍ അടുക്കുന്നു എന്നതിന്റെ സൂചനയാണിതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ തുടര്‍ച്ചയായി വര്‍ഷാന്ത്യത്തോടെ ഇന്ത്യയുമായുള്ള വ്യാപാര കരാറും ഒപ്പുവയ്ക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിവിധ തലങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നു എന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ കാര്യം എക്കാലവും ഇന്ത്യയും ബ്രിട്ടനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെട്ടിരുന്ന സുപ്രധാന വിഷയമാണ്. എണ്ണത്തിന്റെ കാര്യത്തിലായിരുന്നു ഇരു രാജ്യങ്ങള്‍ക്കും യോജിക്കാന്‍ ആകാതെ പോയിരുന്നത്. ബ്രിട്ടനില്‍ ഏകദേശം 1 ലക്ഷത്തോളം അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുണ്ടെന്ന് ബ്രിട്ടന്‍ അവകാശപ്പെടുമ്പോള്‍, ഇതില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരും ഉള്‍പ്പെടുന്നു എന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

ഏതായാലും ഇത്തവണ ഇതില്‍ ഒരു തീരുമാനം ആകും എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. ചൊവ്വാഴ്ച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മൊഡി ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നടത്തുന്ന വെര്‍ച്വല്‍ മീറ്റിംഗില്‍ ഈ വിഷയവും ചര്‍ച്ചയായേക്കും. 2030 ഓടെ ഒരു സമ്പൂര്‍ണ്ണ സ്വതന്ത്ര വ്യാപാര കരാര്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ രൂപപ്പെടുത്തുന്നതിനുള്ള നടപടികളും ഈ ചര്‍ച്ചയില്‍ വിഷയമാകും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവി പരിപാടികള്‍ തീരുമാനിക്കപ്പെടുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category