1 GBP = 102.10 INR                       

BREAKING NEWS

വധ ഭീഷണിയും സമ്മര്‍ദ്ദവും മൂലം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ പൂനെവാല ലണ്ടനിലേക്ക് മുങ്ങി; വാര്‍ത്തകള്‍ ശക്തമായപ്പോള്‍ മടങ്ങി വരുമെന്ന് പ്രഖ്യാപനം; പുലിവാലു പിടിച്ച് ഇന്ത്യന്‍ മുതലാളി

Britishmalayali
kz´wteJI³

വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയാണ് സിറം ഇന്‍സ്റ്റിറ്റിയുട്ട് തലവന്‍ അഡര്‍പൂനെവാലയുടെത്. ഇന്ത്യയില്‍ ആവശ്യത്തിന് വാക്സിന്‍ ലഭ്യമല്ലെന്ന പരാതി ചൂടുപിടിച്ചതോടെ ഉദ്പാദനം കൂട്ടാന്‍ ഉയര്‍ന്ന സമ്മര്‍ദ്ദം താങ്ങാനാകാതെ ലണ്ടനിലേക്ക് മുങ്ങേണ്ട ഗതികേടാണ് പൂനെവാലയ്ക്ക് ഉണ്ടായിരിക്കുന്നത്. എന്നാല്‍ അക്കാര്യം വാര്‍ത്തയായതോടെ താന്‍ ഉടന്‍ ഇന്ത്യയിലെക്ക് മടങ്ങുമെന്ന പ്രഖ്യാപനവുമായി അദ്ദേഹം രംഗത്തെത്തി.

വാക്സിന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബ്രിട്ടനിലുള്ള പങ്കാളികളുമായും മറ്റ് ഉത്തരവാദിത്തപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്താനാണ് എത്തിയതെന്നും ചര്‍ച്ചകള്‍ വിജയപ്രദമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പൂനയില്‍ ഇനി വാക്സിന്‍ നിര്‍മ്മാണം ധൃതഗതിയില്‍ നടക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തിരിച്ചെത്തിയാല്‍ ഉടന്‍ ഇതിനുള്ള നടപടികള്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

ഭീഷണി വര്‍ദ്ധിച്ചതോടെ നേരത്തേ ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് വൈ കറ്റഗറി സുരക്ഷ ഏര്‍പ്പാടാക്കിയിരുന്നു. ഓക്സ്ഫോര്‍ഡ്/ അസ്ട്രാസെനെകയുടെ വാക്സിന്‍ കോവിഷീല്‍ഡ് എന്ന പേരില്‍ നിര്‍മ്മിക്കുന്ന പൂനെവാലെയ്ക്ക് ഇന്ത്യയിലെ ചില ഉന്നതരില്‍ നിന്നുവരെ ഭീഷണി നേരിടേണ്ടിവന്നതായി ചില മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ ഭീഷണിയും സമ്മര്‍ദ്ദവുമെല്ലാമാണ് ലണ്ടനിലെ കുടുംബത്തോടൊപ്പം ഒത്തുചേരുവാനായി ബ്രിട്ടനിലേക്ക് പറക്കുവാന്‍ ഈ 40 കാരനെ നിര്‍ബന്ധിതനാക്കിയത്. ഇപ്പോള്‍ ഉത്തരവാദിത്തമെല്ലാം തന്റെ ചുമലില്‍ വീണിരിക്കുകയാണെന്നും എന്നാല്‍ കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തില്‍ ഒതുങ്ങുന്നതല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയിലെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നതിനാലാണ് താന്‍ ലണ്ടനില്‍ കൂടുതല്‍ നാളുകള്‍ തങ്ങുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഭീഷണി നിലനില്‍ക്കുന്നതിനാലാണ് പൂനെവലെയ്ക്ക് സംരക്ഷണം നല്‍കുന്നത് എന്നാണ് ഇന്ത്യന്‍ അധികൃതര്‍ പറയുന്നത്. രാജ്യത്തിന്റെ ഏത് ഭാഗത്ത് അദ്ദേഹം സഞ്ചരിക്കുമ്പോഴും സി ആര്‍ പി എഫിന്റെ സയുധ ഭടന്മാര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടാകും. വാക്സിന്റെ ആവശ്യകത ഉയര്‍ന്നതോടെയാണ് എല്ലാം താളം തെറ്റിയത് എന്നാണ് അദ്ദേഹം പറയുന്നത്. നിര്‍മ്മിച്ചു നല്‍കുവാനുള്ള സമയവും കുറവാണ്. ഇന്ത്യയ്ക്ക് പുറത്തും വാക്സിന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന സൂചനയുണ്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category