1 GBP = 102.10 INR                       

BREAKING NEWS

എ ഗ്രൂപ്പുകാരനായതിനാല്‍ തിരുവഞ്ചൂരിനും പിടി തോമസിനും നറുക്കു വീഴില്ല; ചെന്നിത്തലയുടെ പിന്തുണയോടെ വിഡി സതീശന്‍ പ്രതിപക്ഷ നേതാവാകും; ഗ്രൂപ്പ് സമവാക്യം സുധാകരന്‍ കെപിസിസി പ്രസിഡന്റാകുന്നതിനെ തടയും; തോറ്റമ്പിയിട്ടും ഗ്രൂപ്പ് പോരു മറക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍

Britishmalayali
kz´wteJI³

കൊച്ചി: പാര്‍ട്ടിയല്ല ഗ്രൂപ്പാണ് കോണ്‍ഗ്രസില്‍ പ്രധാനം. പാര്‍ലമന്ററീ പാര്‍ട്ടി ലീഡര്‍ സ്ഥാനം ഐ ഗ്രൂപ്പിനുള്ളതാണ്. അങ്ങനെ എങ്കില്‍ എ ഗ്രൂപ്പിന് കെപിസിസി അധ്യക്ഷ സ്ഥാനവും വേണം. ഇതാണ് കടുംപിടിത്തം. അതുകൊണ്ട് തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക് മാറി നില്‍ക്കേണ്ടി വരും. നിമയസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാന്‍ നല്ലത് പിടി തോമസാണെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ സജീവമാണ്. സീനിയോറിട്ടിയില്‍ മികച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും. എന്നാല്‍ രണ്ടു പേര്‍ക്കും പ്രതിപക്ഷ നേതാവാകാന്‍ കഴിയില്ലെന്നതാണ് വസ്തുത. ഇതിനൊപ്പം കെ സുധാകരന്റെ കെപിസിസി അധ്യക്ഷനാകാനുള്ള മോഹവും നടക്കില്ല.

എ ഗ്രൂപ്പുകാരനായതിനാല്‍ തിരുവഞ്ചൂരിനും പിടി തോമസിനും പ്രതിപക്ഷ നേതാവാകാനുള്ള യോഗ്യത ഇല്ലെന്നാണ് കോണ്‍ഗ്രസിലെ തിയറി. അതുകൊണ്ട് തന്നെ രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ വിഡി സതീശന്‍ പ്രതിപക്ഷ നേതാവാകും. ചെന്നിത്തല തന്നെ തുടരട്ടേ എന്ന ഫോര്‍മുലയും ചര്‍ച്ചയാണ്. കെപിസിസി അധ്യക്ഷ സ്ഥാനം മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒഴിയുമെന്ന് ഉറപ്പാണ്. അങ്ങനെ വന്നാലും ഗ്രൂപ്പ് സമവാക്യത്തിന്റെ പേരില്‍ സുധാകരന്‍ കെപിസിസി പ്രസിഡന്റാകാനുള്ള സാധ്യത വീണ്ടും അടയും. തോറ്റമ്പിയിട്ടും ഗ്രൂപ്പ് പോരു മറക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍. ഐ ഗ്രൂപ്പിന് നിയമസഭയിലെ നേതൃസ്ഥാനവും എ ഗ്രൂപ്പിന് കെപിസിസി അധ്യക്ഷ സ്ഥാനവും എന്ന ഫോര്‍മുലയാണ് നടക്കാന്‍ സാധ്യത. ഹൈക്കമാണ്ട് ദുര്‍ബ്ബലരാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ തീരുമാനങ്ങളെ വെട്ടാനുള്ള കരുത്തും അവര്‍ക്കില്ല.

പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തോടെ കോണ്‍ഗ്രസിലും തലമുറ മാറ്റം ഉറപ്പായിട്ടുണ്ട്. 2016-ല്‍ ഭരണം കൈവിട്ടതോടെ നേതൃപദവി ഏറ്റെടുക്കാതെ മാറിനിന്ന ഉമ്മന്‍ ചാണ്ടിയുടെ മാതൃക രമേശ് ചെന്നിത്തലയും പിന്തുടരാനാണ് സാധ്യത. പിണറായിയെ ജനം വീണ്ടും തിരഞ്ഞെടുത്തു എന്ന ജനവിധിയില്‍ രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവില്‍ ജനങ്ങളുടെ അവിശ്വാസവുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു. അംഗബലം കൂടിയ ഭരണപക്ഷത്തെയാണ് പ്രതിപക്ഷത്തിന് ഇനി സഭയില്‍ നേരിടേണ്ടത്. ഇടത് കോട്ടയായ പറവൂരില്‍നിന്ന് നാല് തവണ തുടര്‍ച്ചയായി ജയിച്ച വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായി വരാനാണ് എല്ലാ സാധ്യതയും. രമേശ് മാറി നിന്നാല്‍ അദ്ദേഹത്തിന്റെ പിന്തുണയും സതീശനായിരിക്കും. കാരണം സതീശനും ഐ ഗ്രൂപ്പിലെ പ്രമുഖനാണ്.

21 കോണ്‍ഗ്രസ് എം.എല്‍എമാരില്‍ 10 പേരും ഐ ഗ്രൂപ്പുകാരാണ്. മുതിര്‍ന്ന നേതാക്കളില്‍ പ്രതിപക്ഷ നേതാവായി പരിഗണിക്കാന്‍ സാധ്യതയുള്ള മറ്റ് രണ്ട് പേരുകള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി. തോമസുമാണ്. ഇതില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞാല്‍ സീനിയര്‍ തിരുവഞ്ചൂര്‍ തന്നെയാണ്. എന്നാല്‍ തിരുവഞ്ചൂരിനെ ഗ്രൂപ്പ് പോരിന്റെ പേരില്‍ വെട്ടും. പിടി തോമസും പ്രതിപക്ഷ നേതാവായി തിളങ്ങുമെന്ന വിലയിരുത്തല്ഡ സജീവമാണ്. എന്നാല്‍ ഹൈക്കമാണ്ടിന്റെ പിന്തുണയും സതീശനാകുമെന്നാണ് സൂചന. സുധീരന്‍ പാര്‍ട്ടി അധ്യക്ഷനായിരിക്കെ മുമ്പ് സതീശന്‍ കെപിസിസി. വൈസ് പ്രസിഡന്റായത് രാഹുല്‍ ഗാന്ധിയുടെ നോമിനി ആയിട്ടായിരുന്നു.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ തോല്‍വി സംബന്ധിച്ചു ഹ്രസ്വ ചര്‍ച്ച നടത്തി. കോവിഡ് സാഹചര്യം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നേടിക്കൊടുത്ത മേല്‍ക്കൈയാണ് ഇടതുമുന്നണിയെ സഹായിച്ച പ്രധാന ഘടകം എന്ന വിലയിരുത്തലാണ് ഉണ്ടായത്. യുഡിഎഫ്, കെപിസിസി നേതൃയോഗങ്ങള്‍ ചേരുന്നതു സംബന്ധിച്ചു തീരുമാനമായിട്ടില്ല. തദ്ദേശ തിരിച്ചടിക്കു ശേഷം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കസേര ലക്ഷ്യമിട്ടു പടയൊരുക്കം തുടങ്ങിയിരുന്നു. എഐസിസി ഇടപെട്ട് അതിനു തടയിടുകയും ഡിസിസി തലത്തിലും താഴേക്കും അഴിച്ചുപണി തീരുമാനിക്കുകയും ചെയ്തു.

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമാണെന്ന് ചൂണ്ടിക്കാട്ടി എ, ഐ ഗ്രൂപ്പുകള്‍ ഡിസിസി പുനഃസംഘടനയ്ക്കു തടയിട്ടു. വോട്ടുറപ്പിക്കേണ്ട പ്രക്രിയ ചെയ്യേണ്ട ബൂത്ത് കമ്മിറ്റികളില്‍ 50% നിര്‍ജീവമാണ്. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളില്‍ ചില അഴിച്ചുപണിക്കു ശ്രമിച്ചെങ്കിലും അതും കാര്യമായി പുരോഗമിച്ചില്ല. ഇതെല്ലാം ഇനി ഉടന്‍ നടക്കും. കെ സുധാകരന് കെപിസിസി അധ്യക്ഷനാകണമെന്ന ആഗ്രഹമുണ്ട്. ഇതിനോടാണ് കോണ്‍ഗ്രസുകാര്‍ക്കും താല്‍പ്പര്യം.

എന്നാല്‍ ഗ്രൂപ്പു പരിഗണനകള്‍ സുധാകരന് തടസ്സമാണെന്നതാണ് വസ്തുത. സുധാകരനോട് കെസി വേണു ഗോപാലിനും താല്‍പ്പര്യമില്ല. അതിനിടെ കെപിസിസി അധ്യക്ഷനാകാന്‍ കെസിക്കും ആഗ്രഹമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category