1 GBP = 102.10 INR                       

BREAKING NEWS

തോമസ് ഐസക്കിന്റെ പിന്‍ഗാമിയാകാന്‍ കൂടുതല്‍ സാധ്യത പി രാജീവിന്; ധനമന്ത്രിയാകാന്‍ കെ എന്‍ ബാലഗോപാലിനും സാധ്യത; വ്യവസായ വകുപ്പിനായി എംവി ഗോവിന്ദനും കടകംപള്ളിയും; വീണാ ജോര്‍ജിനെ സ്പീക്കറാക്കാന്‍ ആലോചന; ശൈലജ ടീച്ചറിന് ആരോഗ്യം തന്നെ മതിയോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ധനകാര്യമന്ത്രിയാകാന്‍ പി രാജീവിന് കൂടുതല്‍ സാധ്യത. രാജ്യസഭാ അംഗമെന്ന നിലയിലെ പ്രകടനവും മറ്റുമാണ് രാജീവിന് മുന്‍തൂക്കം കൊടുക്കുന്നത്. കെ എന്‍ ബാലഗോപാലിനേയും ഈ പദവിയിലേക്ക് പരിഗണിക്കുന്നുണ്ട്. ധനകാര്യവും ആരോഗ്യവും വ്യവസായവുമാണ് സിപിഎം കൈയാളുന്ന പ്രധാന വകുപ്പുകള്‍. ഈ വകുപ്പുകള്‍ക്കായുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമാണ്.

റിക്കോര്‍ഡ് ഭൂരിപക്ഷവുമായാണ് ശൈലജ ടീച്ചര്‍ വീണ്ടും മന്ത്രിയാകുന്നത്. ആരോഗ്യ വകുപ്പിലെ മികച്ച പ്രകടനം ശൈലജ ടീച്ചറിനെ പ്രിയങ്കരിയാക്കി. പുതിയ മന്ത്രിസഭയില്‍ ശൈലജ ടീച്ചറിന് ആരോഗ്യം മതിയോ എന്ന ചര്‍ച്ചയും സജീവമാണ്. ധനകാര്യവകുപ്പിലേക്കും ശൈലജ ടീച്ചറിനെ ഒരു പക്ഷേ പരിഗണിച്ചേക്കും. വ്യവസായ മന്ത്രിയാകാന്‍ എംവി ഗോവിന്ദനും കടകംപള്ളി സുരേന്ദ്രനും സജീവമായി രംഗത്തുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും നിര്‍ണ്ണായകം.

തോമസ് ഐസക് ജയിച്ചുവരുന്ന ഘട്ടത്തിലെല്ലാം ഇടതുസര്‍ക്കാരില്‍ ധനമന്ത്രിയാര് എന്ന ചോദ്യം ഉയര്‍ന്നിരുന്നില്ല. 2006 മുതല്‍ ഐസക്കാണ് സിപിഎമ്മിന്റെ ധനകാര്യമുഖം. ഐസക്കില്ലാത്ത മന്ത്രിസഭയാണ് രണ്ടാം പിണറായി സര്‍ക്കാരില്‍ വരുന്നത്. ഒട്ടേറെ യുവപ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പാണ്. ധനവകുപ്പില്‍ രാജീവോ ബാലഗോപാലോ എത്തുന്നത് ഭാവിയിലെ നേതാവിനെ വളര്‍ത്തുന്നതിലും നിര്‍ണ്ണായകമാകും. വട്ടിയൂര്‍ക്കാവില്‍ നിന്ന് ജയിച്ച പ്രശാന്തും മന്ത്രിസഭാ സാധ്യതാ പട്ടികയിലുണ്ട്.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ, എം വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം. മണി, ടി.പി. രാമകൃഷ്ണന്‍ എന്നിവരാണ് പാര്‍ട്ടി ഉപരിഘടകത്തില്‍നിന്ന് മന്ത്രിമാരാകാനിടയുള്ള മറ്റുള്ളവര്‍. ശൈലജയ്ക്കുപുറമേ വനിതാമന്ത്രിയുണ്ടാകുമോയെന്ന ചോദ്യവുമുണ്ട്. മേഴ്‌സിക്കുട്ടിയമ്മ പരാജയപ്പെട്ടതോടെ ആരെന്നാണ് ആകാംക്ഷ. വീണാ ജോര്‍ജിന്റെ പേരിനാണ് മുന്‍തൂക്കം. മന്ത്രിമാരില്‍ രണ്ടു വനിതകളില്ലെങ്കില്‍ സ്പീക്കര്‍ പദവിയില്‍ ഒരു വനിതയെ കൊണ്ടുവന്നേക്കുമെന്നും പറയുന്നുണ്ട്. അങ്ങനെ എങ്കില്‍ വീണാ ജോര്‍ജ് സ്പീക്കറാകാനും സാധ്യതയുണ്ട്.

കോവിഡ് ഗുരുതരസാഹചര്യം കണക്കിലെടുത്ത് എത്രയും വേഗം മന്ത്രിസഭാരൂപീകരണത്തിനുള്ള നീക്കവുമായി ഇടതുമുന്നണി ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. ഇന്നുമുതല്‍ നടപടികള്‍ ആരംഭിക്കും. ഇന്നുരാവിലെ ചേരുന്ന സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പുതിയ മന്ത്രിസഭയുടെ ഘടനയെക്കുറിച്ചുള്ള ചര്‍ച്ച നടക്കും. പിന്നാലെ സിപിഐ. നേതൃത്വവുമായും മറ്റു ഘടകകക്ഷികളുമായുമുള്ള ഉഭയകക്ഷി ചര്‍ച്ചകളും ആരംഭിക്കും.

ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ കൈക്കൊള്ളുന്ന ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍. എത്രയുംവേഗം ഇടതുമുന്നണി യോഗവും ചേരും. സിപിഐ. നേതൃയോഗവും അടുത്തദിവസങ്ങളില്‍ ചേരുമെന്നാണ് സൂചന. സ്ഥാനമൊഴിഞ്ഞ മന്ത്രിസഭയില്‍ 20 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. നിയമസഭയിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 21 മന്ത്രിമാര്‍ വരെയാകാം. ഘടകകക്ഷികളില്‍ മിക്കവര്‍ക്കും എംഎല്‍എമാരുള്ള സാഹചര്യത്തില്‍ ഏതൊക്കെ കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കണമെന്നതിലും തീരുമാനമുണ്ടാക്കേണ്ടതുണ്ട്.

67 അംഗങ്ങളെ വിജയിപ്പിച്ച സിപിഎമ്മും 17 പേരെ വിജയിപ്പിച്ച സിപിഐയും ചേരുമ്പോള്‍ തന്നെ നിയമസഭയില്‍ ഇടതുമുന്നണിക്ക് ഭൂരിപക്ഷമുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ ഒറ്റ എംഎല്‍എമാര്‍ മാത്രമുണ്ടായിരുന്ന കക്ഷികളില്‍ കോണ്‍ഗ്രസ് (എസ്)ലെ കടന്നപ്പള്ളി രാമചന്ദ്രന് മാത്രമാണ് മന്ത്രി സ്ഥാനം നല്‍കിയത്. ഇത്തവണ ലോക് താന്ത്രിക് ജനതാദള്‍, ഐ.എന്‍.എല്‍, കേരളാ കോണ്‍ഗ്രസ് (ബി), കോണ്‍ഗ്രസ് (എസ്), ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നിങ്ങനെ അഞ്ചുകക്ഷികള്‍ക്ക് ഒറ്റ അംഗങ്ങള്‍ മാത്രമേയുള്ളൂ. അവര്‍ക്ക് മന്ത്രിസ്ഥാനം കൊടുക്കാന്‍ സാധ്യത കുറവാണ്. ഇതിന് പുറമേ ജനതാദളി(എസ്)നും എന്‍.സി.പിക്കും രണ്ട് അംഗങ്ങള്‍ വീതവുമുണ്ട്.

സിപിഐയില്‍ മുന്മന്ത്രിമാരെ വീണ്ടും പരിഗണിക്കേണ്ടെന്ന തീരുമാനം നടപ്പായാല്‍ ഇ. ചന്ദ്രശേഖരന് മാറിനില്‍ക്കേണ്ടിവരും. മുതിര്‍ന്ന അംഗം ഇ.കെ. വിജയന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ. രാജന്‍, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, സംസ്ഥാനകൗണ്‍സിലില്‍ നിന്ന് പി.എസ്. സുപാല്‍, ജി.ആര്‍. അനില്‍ തുടങ്ങിയ പേരുകളൊക്കെ പറഞ്ഞു കേള്‍ക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category