1 GBP = 102.30 INR                       

BREAKING NEWS

രണ്ടു ചോദിച്ചാലും ജോസ് വിഭാഗത്തിന് ഒരു മന്ത്രിയെ മാത്രമേ നല്‍കൂ; എന്‍സിപിക്കും ജെഡിഎസിനും നല്‍കുന്നതിനേക്കാള്‍ മികച്ച വകുപ്പുകള്‍ നല്‍കും; സിപിഐയ്ക്ക് ഇക്കുറിയും മന്ത്രിമാര്‍ നാലു തന്നെ; സിപിഎം 13ല്‍ തുടരും; ആറു ഒറ്റയംഗ പാര്‍ട്ടികള്‍ക്കും ഇക്കുറി മന്ത്രിസ്ഥാനമില്ല

Britishmalayali
kz´wteJI³

തിരുവനന്തപുരം: രണ്ടു ചോദിച്ചാലും കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് ഒരു മന്ത്രിയെ മാത്രമേ ഇടതു മുന്നണി നല്‍കൂ. എന്നാല്‍ എന്‍സിപിക്കും ജെഡിഎസിനും നല്‍കുന്നതിനേക്കാള്‍ മികച്ച വകുപ്പുകള്‍ നല്‍കുമെന്നാണ് സൂചന. സിപിഐയ്ക്ക് ഇക്കുറിയും മന്ത്രിമാര്‍ നാലു തന്നെയാകും. സിപിഎമ്മിന് 13 മന്ത്രിമാരുണ്ടാകും. പിണറായിയുടെ രണ്ടാം മന്ത്രിസഭയില്‍ ആറു ഒറ്റയംഗ പാര്‍ട്ടികള്‍ക്കും ഇക്കുറി മന്ത്രിസ്ഥാനമില്ലെന്നാണ് സൂചന. ഇതോടെ കെബി ഗണേശ് കുമാര്‍ വീണ്ടും നിരാശനാകും.

പുതിയ സര്‍ക്കാരില്‍ ഒറ്റ അംഗങ്ങളുള്ള കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനിടയില്ല. അതിനുകഴിയാത്ത സാഹചര്യം അവരെ ബോധ്യപ്പെടുത്തുകയാകും ഉഭയകക്ഷി ചര്‍ച്ചയിലുണ്ടാകുക. ഇതിന് കോടിയേരി ബാലകൃഷ്ണന്‍ മുന്‍കൈയെടുക്കും. ഒന്നാം സര്‍ക്കാര്‍ രൂപവത്കരണഘട്ടത്തില്‍ കോണ്‍ഗ്രസ് (എസ്) മാത്രമായിരുന്നു മുന്നണിയില്‍ ഒറ്റ എംഎല്‍എ. മാത്രമുള്ള ഘടകകക്ഷി. കടന്നപ്പള്ളിക്കും ഇത്തവണ മന്ത്രിസ്ഥാനം നല്‍കില്ല.

അന്ന് മുന്നണിയിലുള്ളവര്‍ക്കാണ് മന്ത്രിസ്ഥാനം നല്‍കിയത്. അന്ന് ഇടതു പിന്തുണയോടെ ജയിച്ച ഗണേശ് കുമാറിനെ പരിഗണിച്ചില്ല. പിന്നീടാണ് കേരള കോണ്‍ഗ്രസ് (ബി) മുന്നണിയിലെത്തിയത്. അവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കിലും ബാലകൃഷ്ണപ്പിള്ളയ്ക്ക് കാബിനറ്റ് പദവിയോടെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കി. ഇത്തവണയും ഗണേശിന് നിരാശയാകും ഫലം.

ഇത്തവണ, അഞ്ച് ഘടകകക്ഷികള്‍ ഒറ്റഅംഗ പാര്‍ട്ടികളായി മുന്നണിയിലുണ്ട്. ഘടകകക്ഷിയല്ലാത്ത ആര്‍.എസ്പി. (ലെനിനിസ്റ്റ്) യുമുണ്ട്. കോവൂര്‍ കുഞ്ഞുമോന്റെ പാര്‍ട്ടിയെ ഇടതുപക്ഷത്ത് ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ മന്ത്രിയാക്കില്ല. അഞ്ചുസീറ്റുള്ള കേരള കോണ്‍ഗ്രസിന് രണ്ടു മന്ത്രിസ്ഥാനമെങ്കിലും നല്‍കേണ്ടതുമുണ്ട്. എന്നാല്‍ അതിനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് ഒരു സീറ്റ് നല്‍കും. ഇതിനൊപ്പം മറ്റൊരു പദവിയും നല്‍കും. ചീഫ് വിപ്പ് പദവിക്കാകും സാധ്യത.

20 അംഗമന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 13 മന്ത്രിമാരാണ് കഴിഞ്ഞസര്‍ക്കാരില്‍ സിപിഎമ്മിനുണ്ടായിരുന്നത്. സിപിഐ.ക്ക് നാലും എന്‍.സി.പി., ജെ.ഡി.എസ്. എന്നിവയ്ക്ക് ഓരോന്നുവീതവും മന്ത്രിമാരുണ്ടായിരുന്നു. മന്ത്രിസഭയില്‍ പരമാവധി 21 അംഗങ്ങളെയാണ് ഉള്‍പ്പെടുത്താനാകുക. ഇത്രയും അംഗങ്ങളെ ഉള്‍പ്പെടുത്തിയാലും എല്ലാകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കാനാകില്ല. എല്‍ജെപി പ്രതിനിധിയായ കെപി മോഹനനും മന്ത്രിസ്ഥാനം കിട്ടില്ല.

രണ്ടാം പിണറായി മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തില്‍ നാലുദിവസത്തിനകം വ്യക്തത വന്നേക്കും. സിപിഎമ്മില്‍ നിന്ന് മല്‍സരിച്ച കേന്ദ്രകമ്മിറ്റിയംഗങ്ങളിലും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിലും മിക്കവരും മന്ത്രിസഭയില്‍ ഇടംപിടിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category