1 GBP = 102.30 INR                       

BREAKING NEWS

ബാലശങ്കറിനെ അപമാനിച്ചവര്‍ 'ഹരിയേട്ടനെ' സോഷ്യല്‍ മീഡിയയില്‍ ആക്രമിച്ചവര്‍ക്ക് സീറ്റും നല്‍കി; മുരളീധരന്റെ വിലകുറഞ്ഞ വിമര്‍ശനങ്ങളും അവമതിപ്പായി; അച്ചടക്കമില്ലാത്ത ഗ്രൂപ്പിസം ജനങ്ങളെ അകറ്റി; തദ്ദേശത്തിലെ വോട്ട് വിഹിതം പോലും താമരയില്‍ വീണില്ല; കെ സുരേന്ദ്രനും കൂട്ടരും നേരിടുന്നത് വമ്പന്‍ പ്രതിസന്ധി; ബിജെപിയില്‍ അഴിച്ചു പണിക്ക് സാധ്യത

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബിജെപിയിലും സമ്പൂര്‍ണ്ണ അഴിച്ചു പണിക്ക് സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ട് അക്കൗണ്ട് പൂട്ടയതിന് കാരണം സംസ്ഥാന നേതൃത്വത്തിലെ അച്ചടക്കമില്ലായ്മയാണെന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര നേതൃത്വത്തിന് കിട്ടിയിരിക്കുന്നത്. ആര്‍എസ്എസ് നേതാക്കള്‍ ഒപ്പം നിന്നെങ്കിലും അണികളെ കൂടെ കൂട്ടാന്‍ ബിജെപിക്കായില്ല. ചെങ്ങന്നൂരില്‍ ബാലശങ്കറിന് സീറ്റ് നിഷേധിച്ചത് പരിവാറുകാര്‍ക്ക് വേദനയായി. ഇതിനൊപ്പം ആര്‍ എസ് എസിന്റെ സീനയര്‍ നേതാവായ ആര്‍ ഹരിയെ പരസ്യമായി അപമാനിച്ചവര്‍ക്ക് പോലും സീറ്റ് കൊടുത്തു. ഇതെല്ലാം ബിജെപിയെ പ്രതികൂലമായി ബാധിച്ച ഘടകമാണ്.

ഹരിയേട്ടന്‍ എന്ന് ആര്‍ എസ് എസുകാര്‍ വിളിക്കുന്ന മുതിര്‍ന് നേതാവിനെ ശബരിമല പ്രക്ഷോഭകാലത്ത് വ്യക്തിപരമായി അപമാനിച്ചവര്‍ക്ക് വരെ സീറ്റ് കൊടുത്തതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന അഭിപ്രായമാണ് പരിവാറില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നത്. ഇതിനൊപ്പം കേന്ദ്ര മന്ത്രിയായ വി മുരളീധരന്റെ നിരന്തര പ്രസ്താവനകളും ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല. കേന്ദ്ര മന്ത്രിയെന്ന് ഓര്‍ക്കാതെ മുഖ്യമന്ത്രിയെ എല്ലാ വിഷയത്തിലും മുരളീധരന്‍ കടന്നാക്രമിച്ചു. ഇതെല്ലാം അതിരുവിട്ടതാണെന്ന അഭിപ്രായവും ബിജെപിയില്‍ ഒരു വിഭാഗത്തിനുണ്ട്. ഗ്രൂപ്പിസവും പരിധി വിട്ടതായി.

കുറഞ്ഞത് മൂന്നു സീറ്റെങ്കിലും പ്രതീക്ഷിച്ചിരുന്നു ബിജെപി. സീറ്റ് കിട്ടിയില്ലെങ്കിലും വോട്ട് വിഹിതമെങ്കിലും ഉയര്‍ത്താനായാല്‍ പറഞ്ഞു നില്‍ക്കാമായിരുന്നു. ബിജെപി. നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്ക് ഇത്തവണ 12.4 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചതെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 ശതമാനമായിരുന്നു എന്‍.ഡി.എക്ക് ലഭിച്ച വോട്ട് വിഹിതം. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 15.64 ശതമാനമായി എന്‍.ഡി.എയ്ക്ക് ലഭിച്ച വോട്ട്. 2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രന്മാരുടേത് അടക്കം വോട്ട് ശതമാനം 16.5-ന് മുകളിലെത്തി. അതു പോലും നിലനിര്‍ത്തനായില്ല.

നേമം, പാലക്കാട്, മഞ്ചേശ്വരം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, മലമ്പുഴ, കാസര്‍ക്കോട്, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നീ ഒമ്പത് മണ്ഡലങ്ങളില്‍ ബിജെപിക്ക് രണ്ടാം സ്ഥാനത്ത് വരാനായി. എന്നാല്‍ വിജയം പ്രതീക്ഷിച്ചിരുന്ന തൃശ്ശൂര്‍, കോന്നി എന്നിവിടങ്ങളില്‍ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ബിജെപി.ക്ക് 2016-ലെ തിരഞ്ഞെടുപ്പില്‍ 10.6 ശതമാനമായിരുന്നു വോട്ട്. ഇത്തവണ 0.7 ശതമാനം വര്‍ധിച്ച് 11.30 ആയെന്നുമാത്രം. നേടിയ വോട്ട് 2,354,468. എന്‍.ഡി.എ.യ്ക്കു കിട്ടിയ ആകെ വോട്ട് 26,04,394. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേമത്ത് ഒന്നാമതെത്തുകയും ഏഴ് മണ്ഡലങ്ങളില്‍ രണ്ടാമതെത്തുകയും ചെയ്തെങ്കില്‍ ഇപ്രാവശ്യം നേമം ഉള്‍പ്പെടെ ഒന്‍പതിടത്താണ് ഇത്തവണ രണ്ടാമതെത്തിയത്.

മുപ്പതിനായിരത്തിലധികം വോട്ടു നേടിയ മണ്ഡലങ്ങള്‍ 22 ആയി കുറഞ്ഞു. കഴിഞ്ഞതവണ 27 ഇടത്തായിരുന്നിത്. ചാത്തന്നൂരില്‍ ഏഴുശതമാനത്തോളം വോട്ട് കൂടി. ഇ. ശ്രീധരനും സുരേഷ് ഗോപിയും അവരുടെ പൊതുസമ്മതിയില്‍ നേടിയതാണെന്ന വസ്തുത കൂടി ബിജെപി കേന്ദ്ര നേതൃത്വം ഗൗരവത്തോടെ എടുക്കുന്നുണ്ട്. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കാനുള്ള കെ സുരേന്ദ്രന്റെ തീരുമാനം അപ്പാടെ പാളി.

35 സീറ്റില്‍ വിജയിക്കും കേരളത്തില്‍ ഭരണം നേടും. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ തവണ കേരളത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്ന ബിജെപിക്ക് ഇത്തവണ അത്രയേറെയായിരുന്നു ആത്മവിശ്വാസം. എന്നാല്‍ നേമം പോലും നേടാനായില്ല. നേമവും പാലക്കാടും ഒഴികെ മഞ്ചേശ്വരത്തും തൃശ്ശൂരുമാണ് ബിജെപിക്ക് അല്പമെങ്കിലും ആശ്വാസകരമായ മത്സരമുണ്ടായത്. കേന്ദ്രത്തില്‍ തുടര്‍ച്ചയായി അധികാരം ലഭിച്ചിട്ടും സര്‍വസന്നാഹങ്ങളുമായി തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചിട്ടും കേരളത്തില്‍ ഒരു സീറ്റ് പോലും നേടാനായില്ലെന്നത് ബിജെപി. സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ്.

തൃശ്ശൂരില്‍ സുരേഷ്‌ഗോപി 40,457 വോട്ടും മുന്‍ ഡി.ജി.പി. ജേക്കബ് തോമസ് ഇരങ്ങാലക്കുടയില്‍ 34,329 വോട്ടും നേടി. കാഞ്ഞിരപ്പള്ളിയില്‍ മുന്‍ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് 29,157 വോട്ടു ലഭിച്ചു. കാട്ടാക്കടയില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ് 34,542, ജനറല്‍ സെക്രട്ടറി എം ടി. രമേശ് കോഴിക്കോട് സൗത്തില്‍ 30,952, എ.എന്‍. രാധാകൃഷ്ണന്‍ മണലൂരില്‍ 36,566, സന്ദീപ് വാരിയര്‍ ഷൊര്‍ണൂരില്‍ 36,973, പുതുക്കാട്ട് എ. നാഗേഷ് 34,893 വോട്ടും നേടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category