1 GBP = 102.30 INR                       

BREAKING NEWS

ബോറിസ് ജോണ്‍സനും നരേന്ദ്ര മോദിയും ചര്‍ച്ച ചെയ്തത് ഇന്‍ഡോ-യുകെ ബന്ധത്തിന് വഴിത്തിരി വാകുന്ന കാര്യങ്ങള്‍; 6000 തൊഴിലവസരങ്ങള്‍ ബ്രിട്ടനില്‍ സൃഷ്ടിക്കുന്ന നിക്ഷേപം ഇന്ത്യ ഉറപ്പ് നല്‍കിയതായി ബോറിസ് ജോണ്‍സണ്‍

Britishmalayali
kz´wteJI³

ന്ത്യയുമായി ബ്രിട്ടന്‍ ഒപ്പുവയ്ക്കുന്ന വ്യാപാര നിക്ഷേപ കരാറിലൂടെ ബ്രിട്ടനില്‍ 6000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ബോറിസ് ജോണ്‍സണ്‍ ഉറപ്പുനല്‍കി. ഒരു ബില്ല്യണ്‍ പൗണ്ടിന്റെ കരാറിലാണ് ഇപ്പോള്‍ ഇരു രാജ്യങ്ങളും ഒരു തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള 533 മില്യണ്‍ പൗണ്ടിന്റെ പുതിയ നിക്ഷേപങ്ങളും ഉള്‍പ്പെടും. ക്ലിനിക്കല്‍ ട്രയലുകള്‍, ഗവേഷണം അതുപോലെ സമീപഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ള വാക്സിന്‍ ഉദ്പാദനം എന്നിവയ്ക്കായി സിറം ഇന്‍സ്റ്റിറ്റിയുട്ട് നടത്തുന്ന 240 മില്ല്യണ്‍ പൗണ്ടിന്റെ നിക്ഷേപവും ഇതില്‍ ഉള്‍പ്പെടും.

ഇതോടൊപ്പം വിവിധ ബ്രിട്ടീഷ് സ്ഥാപനങ്ങള്‍ 446 മില്ല്യണ്‍ പൗണ്ടിനുള്ള കയറ്റുമതി കരാര്‍ കൂടി ഉറപ്പിച്ചതായി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഇത് 400-ല്‍ അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇങ്ങനെ മൊത്തത്തില്‍ സൃഷ്ടിക്കപ്പെടുന്ന 6,500-ല്‍ അധികം തൊഴിലവസരങ്ങള്‍ കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ കുടുംബങ്ങളേയും സമൂഹത്തേയും വലിയൊരു പരിധിവരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇനി വരാന്‍ പോകുന്ന സ്വതന്ത്ര വാണിജ കരാര്‍ വരുന്ന ഒരു പതിറ്റാണ്ടിനുള്ളിലിന്ത്യയും ബ്രിട്ടനുമായുള്ള വ്യാപാരം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ജപ്പാനുമായുള്ള വ്യാപാര കരാറും വിപുലപ്പെടുത്തുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാപ് അറിയിച്ചു. വരുന്ന ചൊവ്വാഴ്ച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കരാര്‍ കാര്യങ്ങള്‍ കൂടുതല്‍ വിശദമായി ചര്‍ച്ചചെയ്യുമെന്നും ബൊറിസ് ജോണ്‍സണ്‍ അറിയിച്ചു. വെര്‍ച്വല്‍ മീറ്റിംഗ് ആയിരിക്കും ഇരു രാഷ്ട്രത്തലവന്മാര്‍ക്കും ഇടയില്‍ നടക്കുക.

കഴിഞ്ഞമാസം നടത്താനിരുന്ന ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം, ഇന്ത്യയിലെ കോവിഡ് പ്രതിസന്ധികാരണം റദ്ദ് ചെയ്യേണ്ടതായി വന്നിരുന്നു. ചൊവ്വാഴ്ച്ച നടക്കുന്ന വെര്‍ച്വല്‍ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിപുലീകൃതമായ വ്യാപാര കരാറിനെക്കുറിച്ചായിരിക്കും പ്രധാന ചര്‍ച്ച എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ഇന്തോ-പസഫിക് മേഖലയിലെ വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ബ്രിട്ടന്റെ ശ്രമങ്ങളുടെ ആരംഭം എന്ന രീതിയില്‍ ഇന്ത്യയുമായുള്ള കരാര്‍ ഒപ്പുവയ്ക്കുവാന്‍ ആദ്യം ഈ വര്‍ഷം ജനുവരിയിലായിരുന്നു ഇന്ത്യ സന്ദര്‍ശിക്കുവാന്‍ ബോറിസ് ജോണ്‍സണ്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ബ്രിട്ടനിലെ ശൈത്യകാല പ്രതിസന്ധി മൂലം അത് നീട്ടിവയ്ക്കുകയായിരുന്നു.

പിന്നീടായിരുന്നു ഏപ്രില്‍ മാസത്തില്‍ 4 ദിവസത്ത സന്ദര്‍ശനം ഉറപ്പിച്ചത്. അത്, യുകെയിലെ യാത്രാ നിയന്ത്രണങ്ങള്‍ മൂലം റദ്ദാക്കപ്പെടുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category