1 GBP = 102.30 INR                       

BREAKING NEWS

ശ്രീധരന്റേയും സുരേഷ് ഗോപിയുടേയും വാക്കുകള്‍ക്ക് വില കൂടും; കണ്ണന്താനത്തിന്റേയും രാധാകൃഷ്ണന്റേയും പരാതി ഗൗരവത്തോടെ എടുക്കും; സന്ദീപ് വാര്യരുടെ മുന്നേറ്റവും ശ്രദ്ധയില്‍; കാടിളക്കി പ്രചരണം നടത്തിയിട്ടും വോട്ട് കുറഞ്ഞത് ശോഭാ സുരേന്ദ്രനും മങ്ങലേല്‍പ്പിക്കും; ബിജെപിയില്‍ വോട്ട് മറിക്കല്‍ ചര്‍ച്ച തുടരുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: ബിജെപി സംസ്ഥാന നേതൃത്വത്തിനെ എതിരെ കേന്ദ്ര നേതൃത്വത്തിലേക്ക് പരാതി പ്രവാഹം. അതിനിടെ പാലക്കാട് മികച്ച പ്രകടനം കാഴ്ച വച്ച ഇ ശ്രീധരനോടും തൃശൂരിലെ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോടും ബിജെപി കേന്ദ്ര നേതൃത്വം ആശയ വിനിമയം നടത്തും. ഇരിങ്ങാലക്കുടയില്‍ തെറ്റില്ലാത്ത വോട്ടു പിടിച്ച ജേക്കബ് തോമസിനോടും വിലയിരുത്തലുകള്‍ തേടാനാണ് നീക്കം. ഇതിന് ശേഷം അതിശക്തമായ നടപടികള്‍ കേരളാ ഘടകത്തില്‍ ഉണ്ടാകും. ശ്രീധരന്റെ വാക്കുകള്‍ കേന്ദ്ര ഇടപടെലില്‍ അതിനിര്‍ണ്ണായകമാകും.

കാഞ്ഞിരപ്പള്ളിയിലെ തോല്‍വിക്കു പിന്നാലെ ബിജെപി. വോട്ട് ചോര്‍ച്ചയില്‍ നേതൃത്വത്തോട് രോഷമറിയിച്ച് സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്തു വന്നു. പരസ്യ അഭിപ്രായപ്രകടനത്തിന് അദ്ദേഹം തയ്യാറായില്ലെങ്കിലും ഒരു വിഭാഗം പാര്‍ട്ടി അണികള്‍ കേരളാ കോണ്‍ഗ്രസിലേക്ക് വോട്ടുമറിച്ചെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. വോട്ടെണ്ണലിന് പിന്നാലെ അവലോകനം നടത്തിയ കണ്ണന്താനം തന്റെ അതൃപ്തി അറിയിച്ചു. തൃപ്പുണ്ണിത്തുറയില്‍ കെ എസ് രാധാകൃഷ്ണനും ഇതേ പരാതിയും പരിഭവവും ഉണ്ട്.

കെ. സുരേന്ദ്രന്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 36628 വോട്ടുകളാണ് നേടിയത്. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 31411 വോട്ടുകളും നേടി. എന്നാല്‍ അല്‍ഫോന്‍സിന് കിട്ടിയത് 29157 വോട്ടുകളാണ്. പരസ്യമായി പ്രതികരിക്കാനില്ലെന്നും പ്രതീക്ഷിച്ച വോട്ടുകള്‍ കിട്ടിയില്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ഇതിനൊപ്പം കഴക്കൂട്ടത്തും അതൃപ്തി പുകയുകയാണ്. ശോഭാ സുരേന്ദ്രന്‍ കാടിളക്കി പ്രചരണം നടത്തിയിട്ടും 2016ലെ വോട്ടു പോലും നേടാനായില്ല. ഇതിന് സമാനമായ തിരിച്ചടികള്‍ പലയിടത്തും നേരിട്ടു. പാലക്കാട് പാര്‍ട്ടി സംവിധാനത്തിന് കാര്യങ്ങള്‍ തിരിച്ചറിയാനായില്ല. അല്ലാത്ത പക്ഷം ശ്രീധരന്‍ ജയിക്കുമായിരുന്നുവെന്നാണ് വിലയിരുത്തല്‍.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ പന്തളം നഗരസഭ പിടിച്ചെടുത്ത ബിജെപി.ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ വോട്ടിന്റെ കണക്കില്‍ മൂന്നാംസ്ഥാനം മാത്രമാണുള്ളത്. പാലക്കാടും പന്തളത്തും ബിജെപിക്കാണ് നഗരസഭാഭരണം. ശബരിമല പ്രക്ഷോഭത്തിന്റെ കേന്ദ്രം കൂടിയാണ് പന്തളം. 33-ല്‍ 18 സീറ്റ് നേടിയാണ് പന്തളം നഗരസഭയില്‍ പാര്‍ട്ടി ഭരണത്തിലേറിയത്. പന്തളം ഉള്‍പ്പെടുന്ന അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ നാട്ടുകാരനും മുന്‍ പന്തളം പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ പന്തളം പ്രതാപനെ നിര്‍ത്തി മത്സരിച്ചിട്ടും ബിജെപി.ക്ക് നേട്ടം ഉണ്ടായില്ല. നഗരസഭാ മേഖലയില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പോയി.

കഴക്കൂട്ടത്തെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ കെട്ട് പൊട്ടിക്കാത്ത നിലയിലുള്ള അഭ്യര്‍ത്ഥനാ നോട്ടീസ് കണ്ടെത്തിയതും വിവാദമായിട്ടുണ്ട് മണ്ഡലത്തില്‍ തന്നെയുള്ള ഒരു ബിജെപി. നേതാവിന്റെ വീടിനടുത്തുനിന്നുമാണ് കെട്ടുകണക്കിന് നോട്ടീസുകള്‍ കണ്ടെത്തിയത്. നോട്ടീസുകളില്‍ ചിലത് കവറില്‍നിന്നും പൊട്ടിക്കാത്ത നിലയിലാണ്. ശോഭാ സുരേന്ദ്രന്റെ അനുഭാവികള്‍ ഈ നേതാവിന്റെ വീട്ടില്‍ പോയപ്പോഴാണ് നോട്ടീസുകള്‍ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വീഡിയോയില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഓഫീസില്‍ ഇറക്കിവെച്ചിരുന്ന നോട്ടീസുകള്‍ ആരോ വീഡിയോയില്‍ പകര്‍ത്തുകയും പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനായി ഇപ്പോള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതാണെന്ന് ബിജെപി. കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആര്‍.എസ്.രാജീവ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം കനത്ത തിരിച്ചടിയേറ്റ ബിജെപിക്ക് ഷൊര്‍ണൂരില്‍ വോട്ട് വിഹിതം ഉയര്‍ത്താനായി എന്നതും നിര്‍ണ്ണായകമാണ്. അതായത് മികച്ച രീതിയില്‍ മത്സരിച്ചാല്‍ വോട്ട് കൂടും എന്നതിന് തെളിവാണ് ഇത്.

പാര്‍ട്ടി ഏറെ പ്രതീക്ഷ പുലര്‍ത്തിയ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ മൂന്നാം സ്ഥാനത്താണെങ്കിലും രണ്ടാമതെത്തിയ യുഡിഎഫുമായുള്ള വോട്ടുവ്യത്യാസം വെറും 753 വോട്ട് മാത്രം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എച്ച് ഫിറോസ് ബാബു മണ്ഡലത്തില്‍ 24.83 ശതമാനം വോട്ടു നേടിയപ്പോള്‍ എന്‍ഡിഎ വോട്ടുവിഹിതം 24.34 ശതമാനമായി ഉയര്‍ത്തി. വോട്ടുവിഹിതത്തില്‍ യുഡിഎഫുമായുള്ള വ്യത്യാസം 0.49 ശതമാനം മാത്രം. കഴിഞ്ഞ തവണ എന്‍ഡിഎയ്ക്കായി ബിഡിജെഎസ് മത്സരിച്ച മണ്ഡലത്തില്‍ 20.36 ശതമാനം വോട്ടാണ് ലഭിച്ചിരുന്നത്. 2011ല്‍ ഇവിടെ ബിജെപിയുടെ വോട്ടുവിഹിതം 8.78 ശതമാനമായിരുന്നു.

മുന്നേറ്റം പ്രതീക്ഷിച്ച പല മണ്ഡലങ്ങളിലും ബിജെപി വോട്ടുവിഹിതം കുറഞ്ഞെങ്കിലും ഷൊര്‍ണൂരില്‍ 8000ത്തിലേറെ വോട്ടുകള്‍ അധികമായി നേടാനും സന്ദീപ് വാര്യര്‍ക്ക് സാധിച്ചു. യുഡിഎഫ് 37,726 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടുപിന്നിലുള്ള എന്‍ഡിഎയ്ക്ക് 36,973 വോട്ടുകള്‍ ലഭിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category