1 GBP = 102.30 INR                       

BREAKING NEWS

കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ മനസിലിരിപ്പ് മാനത്തുകണ്ട മതനിരപേക്ഷ സമൂഹം ഇടതിനൊപ്പം നിന്നു; വിശദമായി പഠിച്ച് പാളിച്ചകള്‍ മനസിലാക്കാമെന്ന പതിവു പല്ലവി തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ നേതൃത്വം ആവര്‍ത്തിച്ചു; മുല്ലപ്പള്ളിയേയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് സമസ്ത മുഖപത്രം; നേതൃമാറ്റ ആവശ്യം ശക്തമാകവേ മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ രാജി സന്നദ്ധത അറിയിച്ചെന്ന് സൂചന

Britishmalayali
kz´wteJI³

കോഴിക്കോട്: തോല്‍വിയുടെ ആഘാതത്തില്‍ നിന്നും എങ്ങനെ കരകയറും എന്ന ഉഴറുന്ന കോണ്‍ഗ്രസില്‍ മുല്ലപ്പള്ളിയുടെ തല ഉരുളുമോ? കെപിസിസി അധ്യക്ഷന്‍ രാജിവെക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ശക്തമായി ഉയരുകയാണ്. മുസ്ലിംലീഗ് വലിയ തോല്‍വി ഏറ്റു വാങ്ങിയിട്ടും സമസ്ത മുഖപത്രമായ സുപ്രഭാതം കോണ്‍ഗ്രസിനെയും നേതൃത്വത്തെയും കുറ്റപ്പെടുത്തി രംഗത്തെത്തി. മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച കൊണ്ടാണ് സുപ്രഭാതത്തിന്റെ എഡിറ്റോറിയല്‍.

പരാജയ കാരണങ്ങള്‍ വിശദമായി പഠിച്ച് പാളിച്ചകള്‍ മനസിലാക്കാമെന്ന പതിവു പല്ലവി തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിക്കുകയാണെന്ന് സുപ്രഭാതം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ മനസിലിരിപ്പ് മാനത്തുകണ്ട കേരളത്തിലെ മതനിരപേക്ഷ സമൂഹം ഇടത് മുന്നണിക്കൊപ്പം നിന്നുവെന്നും പത്രം പറഞ്ഞു.

ന്യൂനപക്ഷ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും സുപ്രഭാതം പറഞ്ഞു. സി.എ.എ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പലവട്ടം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോഴും അതേപ്പറ്റി ക, മ എന്നുപോലും ഉരിയാടാത്ത പല കോണ്‍ഗ്രസ് നേതാക്കളും കേരളത്തിലുണ്ടായിരുന്നെന്നും പത്രം പറയുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അവരില്‍ പ്രധാനിയായിരുന്നുവെന്നും എഡിറ്റോറിയലില്‍ പറഞ്ഞു.

'നേമത്ത് കെ. മുരളീധരന്‍ മത്സരിച്ചപ്പോള്‍ അങ്ങോട്ടൊന്ന് എത്തിനോക്കാന്‍ പോലും മുല്ലപ്പള്ളി രാമചന്ദ്രന്‍ തയാറായില്ല. ഇത്തരം കെപിസിസി പ്രസിഡന്റുമാരുണ്ടാകുമ്പോള്‍ എങ്ങനെയാണ് യു.ഡി.എഫ് ജയിച്ചുകയറുക. എല്ലാ മണ്ഡലങ്ങളും നോക്കാന്‍ ഉണ്ടാകുമ്പോള്‍ താന്‍ എങ്ങനെ മത്സരിക്കുമെന്നു ചോദിച്ച നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍,' സുപ്രഭാതം മുഖ്രസംഗം പറഞ്ഞു. ശശി തരൂര്‍, വി.ഡി സതീശന്‍, കെ. മുരളീധരന്‍, കെ. സുധാകരന്‍ എന്നിവരെപ്പോലുള്ള, ജാതി, മത വ്യത്യാസം കാണിക്കാത്ത, ഗ്രൂപ്പുകള്‍ക്ക് അതീതരായ, കറ കളഞ്ഞ മതനിരപേക്ഷ ജനാധിപത്യ കാവലാളുകളായ നേതാക്കള്‍ക്ക് മാത്രമേ കോണ്‍ഗ്രസിനെ രക്ഷിക്കാനാകൂ എന്നും സുപ്രഭാതം പറഞ്ഞു.

അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തോല്‍വിക്ക് പിന്നാലെയുള്ള നടപടികള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു വിട്ടിരിക്കയാണ് മുല്ലപ്പള്ളി. മുല്ലപ്പള്ളി രാജി സന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്നാണ് സൂചനകള്‍. അതേസമയം, മുല്ലപ്പള്ളി ഇക്കാര്യം സ്ഥിരീകിരിച്ചിട്ടില്ല. എല്ലാ തീരുമാനവും ഹൈക്കമാന്‍ഡ് എടുക്കട്ടെ എന്ന നിലപാടാണ് നേതാക്കളുമായുള്ള ചര്‍ച്ചകളില്‍ മുല്ലപ്പള്ളി സ്വീകരിച്ചത്. തോല്‍വി സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് അദ്ദേഹം എ.ഐ.സി.സിക്ക് കൈമാറിയെന്നാണു വിവരം.

കെപിസിസി പ്രസിഡന്റ് രാജി സന്നദ്ധത എ.ഐ.സി.സിയെ അറിയിച്ചുവെന്നാണു എ.ഐ.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ് വ്യക്തമാക്കിയത്. രാജിവെക്കുന്നതിന് മുമ്പ് രാഷ്ട്രീയകാര്യ സമിതിയും നിര്‍വാഹക സമിതിയും വിളിച്ചു പരാജയം ഗൗരവമായി ചര്‍ച്ച ചെയ്യണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തോല്‍വി കാര്യമായി ചര്‍ച്ചക്കെടുത്ത് പരിഹാരം കാണാത്തത് കൂടിയാണ് ഈ തോല്‍വിയെന്നും ശരത്ചന്ദ്ര പറഞ്ഞു. അതേസമയം, ജില്ലയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എം. ലിജു ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. കണ്ണൂരില്‍ സതീശന്‍ പാച്ചേനിയും ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category