1 GBP = 102.10 INR                       

BREAKING NEWS

നേതൃമാറ്റ ആവശ്യവുമായി രണ്ടാംനിര നേതാക്കള്‍ കലഹം തുടരുമ്പോള്‍ മൗനം തുടര്‍ന്ന് കെ സുധാകരന്‍; കെ സുധാകരന് തടയിടാന്‍ ഉടക്കുമായി എ ഗ്രൂപ്പു നേതാക്കളും; പുതിയ അധ്യക്ഷനെ കുറിച്ചുള്ളത് മാധ്യമവാര്‍ത്തകള്‍ മാത്രമെന്ന് കെ സി ജോസഫ്; നേതാക്കളുടെയും അണികളുടെയും മനസ്സിലിരുപ്പ് അറിഞ്ഞ ശേഷം പ്രതികരിക്കാന്‍ കണ്ണൂരിലെ കരുത്തനും

Britishmalayali
kz´wteJI³

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനെ നയിക്കാന്‍ കണ്ണൂരിലെ കരുത്തന്‍ കെ സുധാകരന്‍ എത്തുമോ? കെ സുധാകരനെ അധ്യക്ഷനാക്കണം എന്ന ആവശ്യം ശക്തമാകവേ അതിന് തടയിടാനുള്ള നീക്കങ്ങളുമായി എ ഗ്രൂപ്പു നേതാക്കളും രംഗത്തെത്തി. ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയത്തില്‍ മതി മറന്നുവെന്നും തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം മൂടി വയ്ക്കാന്‍ ശ്രമിച്ചുവെന്നുമാണ് കെസി ജോസഫ് ആരോപിക്കുന്നത്. കെ സി ജോസഫിന് പിന്നാലെ മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദും നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

രാഷ്ട്രീയ കാര്യ സമിതി ഉടന്‍ വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ട കെ സി ജോസഫ്. നേതൃത്വം നല്‍കിയവര്‍ക്ക് തോല്‍വിയില്‍ ഉത്തരവാദിത്തമുണ്ടെന്നും തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്നും തുറന്നടിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയത്തില്‍ മതി മറന്നുവെന്നും തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം മൂടി വയ്ക്കാന്‍ ശ്രമിച്ചുവെന്നുമാണ് കെസി ജോസഫ് ആരോപിക്കുന്നത്. കെ സുധാകരന്‍ അധ്യക്ഷനാകുമെന്ന് വാര്‍ത്തകളും കെ സി ജോസഫ് തള്ളി. അത് മാധ്യമ വാര്‍ത്തകള്‍ മാത്രമാണെന്നാണ് ജോസഫിന്റെ പ്രതികരണം.

കെ സി ജോസഫിന് പിന്നാലെ മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദും നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. സംസ്ഥാനത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് യുഡിഎഫിനുണ്ടായിട്ടുള്ളതെന്നായിരുന്നു ആര്യാടന്റെ പ്രതികരണം. ഇത്ര വലിയ പരാജയം എങ്ങനെയുണ്ടായെന്ന് പരിശോധിക്കണം. തെറ്റുകളില്‍ നിന്നും പാഠം പഠിച്ച് ശ്രദ്ധചെലുത്തി പ്രവര്‍ത്തിച്ചാല്‍ നിലമ്പൂര്‍ മാത്രമല്ല കേരളത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും പിടിച്ചെടുക്കുവാന്‍ സാധിക്കുമെന്നും ആര്യാടന്‍ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴയിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി.സി.സി. പ്രസിഡന്റും അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ എം. ലിജു ഇന്നലെ രാജിവെച്ചിരുന്നു. അരൂരില്‍ തോറ്റ ഷാനിമോള്‍ ഉസ്മാനും നേതൃത്വത്തിന്റെ ആസൂത്രണമില്ലായ്മയെ ചോദ്യംചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മത്സരിച്ച യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി സി. രഘുനാഥ്, മുല്ലപ്പള്ളി സ്ഥാനമൊഴിയണമെന്നും അല്ലെങ്കില്‍ ഇറക്കിവിടണമെന്നുമാണ് ആവശ്യപ്പെട്ടത്. കെ. സുധാകരനെ പകരം പ്രസിഡന്റാക്കണമെന്നും രഘുനാഥ് ആവശ്യപ്പെടുന്നു. തിങ്കളാഴ്ച കാലത്തുതന്നെ നേതൃത്വം കുറെക്കൂടി മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതായിരുന്നുവെന്ന അഭിപ്രായം പി.ടി. തോമസ് പ്രകടിപ്പിച്ചിരുന്നു.

നിലവിലുള്ള നേതൃത്വം മാറിയും യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയും സംഘടനയ്ക്ക് പുതുജീവന്‍ നല്‍കണമെന്ന ആവശ്യങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിമര്‍ശനങ്ങള്‍. അതേസമയം ദേശീയതലത്തില്‍ ശക്തമായ നേതൃത്വത്തിന്റെ അഭാവവും സംസ്ഥാനത്ത് നിഴലിച്ചെന്ന് ഒരുവിഭാഗം പറയുന്നു. സംഘടനാ തിരഞ്ഞെടുപ്പ് ഇനിയും വൈകിക്കൂടാ എന്ന അഭിപ്രായം പാര്‍ട്ടിയുടെ താഴെത്തട്ടില്‍നിന്നുതന്നെ ഉയര്‍ന്നുതുടങ്ങി.

നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരാന്‍ തലപുകച്ച കോണ്‍ഗ്രസ് നേതൃത്വം എന്തുകൊണ്ട് ധര്‍മടത്ത് പിണറായി വിജയനും മട്ടന്നൂരില്‍ കെ.കെ. ശൈലജയ്ക്കും എതിരേ അത്തരത്തിലൊരു ആലോചന നടത്തിയില്ലെന്ന ചോദ്യം ഇപ്പോള്‍ രണ്ടാംനിര നേതാക്കളും ഉന്നയിക്കുന്നുണ്ട്. ലോകസഭാംഗത്വം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്ക് എതിരേയും മുസ്ലിം ലീഗില്‍നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.

അതേസമയം പല വിധത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴും തിരഞ്ഞെടുപ്പു ഫലം വന്നശേഷവും മൗനം തുടര്‍ന്നു കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കണ്ണൂരിലെ വീട്ടിലുണ്ടായിരുന്നെങ്കിലും മാധ്യമങ്ങളോടു സുധാകരന്‍ പ്രതികരിച്ചില്ല. രണ്ടുദിവസം മാധ്യമങ്ങളില്‍നിന്ന് അകന്നു നില്‍ക്കാനും, പാര്‍ട്ടിയിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് ദിശയറിഞ്ഞശേഷം ഇടപെടാനുമാണു തീരുമാനം.

സീറ്റ് വിഭജനം മുതല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വരെ പല വിഷയങ്ങളിലും സുധാകരന്‍ നേതൃത്വത്തിനെതിരെ നിലപാട് പരസ്യമാക്കിയിരുന്നു. വര്‍ക്കിങ് പ്രസിഡന്റ് എന്ന ആലങ്കാരിക പദവി ആവശ്യമില്ലെന്നും ഇപ്പോള്‍ രാജിവയ്ക്കാത്തതു തിരഞ്ഞെടുപ്പ് വിജയത്തിനു മങ്ങലേല്‍ക്കാന്‍ കാരണക്കാരനാകരുത് എന്നു കരുതിയാണെന്നുമായിരുന്നു സുധാകരന്‍ തുറന്നടിച്ചത്. ഹൈക്കമാന്‍ഡ് എന്നാല്‍ സോണിയ ഗാന്ധിയോ, രാഹുല്‍ ഗാന്ധിയോ അല്ല കെ.സി. വേണുഗോപാലാണെന്നും സീറ്റുകള്‍ നേതാക്കള്‍ വീതം വച്ചെടുത്തെന്നും ആരോപിച്ചിരുന്നു.

ഫലം വന്നാലുടന്‍ പറയാനുള്ളതു പറയുമെന്നു പലയാവര്‍ത്തി പറഞ്ഞശേഷമാണു സുധാകരന്റെ ഒരുപാടര്‍ഥങ്ങളുള്ള മൗനം. പ്രചാരണ രംഗത്തു കെ.സുധാകരന്‍ വേണ്ടത്ര സജീവമായിരുന്നില്ല. അടുത്തടുത്ത് കുടുംബത്തിലുണ്ടായ രണ്ടു മരണങ്ങള്‍ ഇതിന് ഒരു കാരണമായിരുന്നെങ്കിലും, ജില്ലയ്ക്കു പുറത്ത് ആരാധകരുള്ള സുധാകരനെ എവിടെയും ഉപയോഗിക്കാന്‍ കെപിസിസി നേതൃത്വം താല്‍പര്യമെടുത്തിരുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയ രീതിയെയും മറ്റും തുറന്നെതിര്‍ത്തതിലെ അതൃപ്തിയായിരുന്നു കാരണം. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സീറ്റ് ജില്ലാ നേതാക്കളുമായി ആലോചിക്കാതെ ആര്‍എസ്പിക്കു കൊടുത്ത തീരുമാനത്തിനെതിരെ സുധാകരന്‍ പൊട്ടിത്തെറിച്ചിരുന്നു.

60,693 വോട്ടിനാണ് ആര്‍എസ്പി സ്ഥാനാര്‍ത്ഥി മട്ടന്നൂരില്‍ തോറ്റത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും നയിച്ച, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ മേല്‍നോട്ടം കൊടുത്ത കേരളത്തിലെ തിരഞ്ഞെടുപ്പിലെ പരാജയം സുധാകരന്റെ വാദങ്ങളും ആരോപണങ്ങളും ശരിവയ്ക്കുകയാണെന്ന അഭിപ്രായം ഒട്ടേറെ നേതാക്കളിലുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category