1 GBP = 102.10 INR                       

BREAKING NEWS

ഓരോ തെരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങള്‍ തേടുന്ന ആര്‍ത്തിപിടിച്ച ഭാഗ്യാന്വേഷികള്‍; മോദി കളിക്കാന്‍ ഒന്നിലധികം സീറ്റില്‍ മത്സരിച്ചു; ഹെലികോപ്റ്ററില്‍ പറന്ന് കോമാളിത്തരം കാട്ടി; കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കൂ; കെ. സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ്; നേതൃത്വത്തിനെതിരെ സികെ പത്മനാഭനും രാധാകൃഷ്ണനും; ബിജെപിയില്‍ അതൃപ്തി പുകയുന്നു

Britishmalayali
kz´wteJI³

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ബിജെപിയില്‍ അതൃപ്തി പുകയുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ ഫെയ്സ് ബുക്ക് പോസ്റ്റുമായി മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇ.എന്‍ നന്ദകുമാര്‍ രംഗത്തെത്തി. കെ.സുരേന്ദ്രന്‍ മോദി കളിക്കാനായാണ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതെന്നും ഹെലികോപ്റ്ററില്‍ പറന്നു നടന്ന് കോമാളിത്തരം കാട്ടിയെന്നും നന്ദകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഓരോ തെരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങള്‍ തേടുന്ന ആര്‍ത്തിപിടിച്ച ഭാഗ്യാന്വേഷികളാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര ബുക്‌സിന്റെ ചുമതലക്കാരനും നാഷണല്‍ ബുക്ക് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് നന്ദകുമാര്‍.

ബിജെപി അവസാനനിമിഷം മാത്രം സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതിനെയും, ബിജെപി സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ തള്ളിപ്പോയതിനെയും നന്ദകുമാര്‍ പോസ്റ്റില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. ഇ. ശ്രീധരന്‍ എന്ന മാന്യനെ പോലും അപമാനിക്കാന്‍ വിടുകയാണ് ബിജെപി നേതൃത്വം. കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കണമെന്നും നന്ദകുമാര്‍ പറഞ്ഞു.

അതേസമയം ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത് മൗഢ്യമാണെന്ന് മുന്‍ ബിജെപി പ്രസിഡന്റും ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥിയുമായിരുന്ന സികെ പത്മനാഭന്‍. പിണറായി വിജയന് ലഭിച്ച അംഗീകാരമാണ് തുടര്‍ഭരണം. ബിജെപി നേതൃത്വം സ്വയം തിരുത്താന്‍ തയ്യാറാകണമെന്നും സികെപി ആവശ്യപ്പെട്ടു. കെ. സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചു.

തൃപ്പൂണിത്തുറയില്‍ കഴിഞ്ഞതവണ ലഭിച്ച വോട്ടുകള്‍ എവിടെപോയെന്ന് പരിശോധിക്കണമെന്ന് തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഡോ. കെ.എസ് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. സംഘടനാ സംവിധാനം അമ്പെ പരാജയമായിരുന്നു. ഇപ്പോള്‍ ലഭിച്ച വോട്ടുകള്‍ താന്‍ തെണ്ടിപ്പെറുക്കി ഉണ്ടാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ ബിജെപിക്കുള്ളില്‍ ഉണ്ടാകാന്‍ പോകുന്ന പൊട്ടിത്തെറിയുടെ തുടക്കമായാണ് ഈ പ്രതികരണങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category