1 GBP = 102.10 INR                       

BREAKING NEWS

ഇടതു തരംഗത്തിലും അങ്കമാലിയില്‍ വീശിയടിച്ചത് കോണ്‍ഗ്രസ് കൊടുങ്കാറ്റ്; ജോസ് തെറ്റയിലിന്റെ ബൂത്തിലും ഒന്നാമതെത്തി യുവ നേതാവിന്റെ പടയോട്ടം; യുഡിഎഫിലെ യുവതുര്‍ക്കികളില്‍ ഭൂരിപക്ഷം ഉയര്‍ത്താനായത് റോജി ജോണിന് മാത്രം; രാഹുല്‍ ഗാന്ധിയുടെ വോട്ടു പിടിത്തം കോണ്‍ഗ്രസിനെ തുണച്ച അപൂര്‍വ്വതയുടെ കഥ

Britishmalayali
kz´wteJI³

കൊച്ചി: കേരളത്തില്‍ ആഞ്ഞടിച്ച എല്‍ഡിഎഫ് തരംഗത്തിലും യുഡിഎഫിലെ യുവ എം എല്‍എമാരില്‍ ലീഡ് ഉയര്‍ത്താനായത് അങ്കമാലിയുടെ നായകന്‍ റോജി.എം.ജോണിന് മാത്രം. തന്റെ കന്നിയങ്കത്തില്‍ എല്‍ഡിഎഫിലെ ബെന്നി മൂഞ്ഞേലിക്കെതിരെ 9186 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയെങ്കില്‍ ഇത്തവണ ലീഡ് 15929 ആയി വര്‍ദ്ധിപ്പിക്കാന്‍ റോജിക്ക് സാധിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകട്ടെ മുന്‍ മന്ത്രിയും പത്ത് വര്‍ഷം അങ്കമാലി എം എല്‍എയുമായിരുന്ന ജോസ് തെറ്റയിലും.

കഴിഞ്ഞ 5 വര്‍ഷം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് റോജി.എം.ജോണ്‍ വോട്ടഭ്യര്‍ത്ഥിച്ചത്.പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തില്‍ റോജി അവതരിപ്പിച്ച 'അതിജീവന ' മോഡല്‍ ഏറെ മാതൃകയായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മണ്ഡലത്തിലെ ജനങ്ങള്‍ക്കൊപ്പം രാഷ്ട്രീയത്തിനതീതമായി നില്‍ക്കാനും സാധിച്ചു.എന്‍.എസ്.യു ഐ മുന്‍ ദേശീയ അദ്ധ്യക്ഷന്‍ കൂടിയായ റോജിക്കായി വോട്ടഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധിയും മണ്ഡലത്തില്‍ എത്തിയിരുന്നു. രാഹുലിന്റെ വോട്ടഭ്യര്‍ത്ഥനയില്‍ കാര്യമായ നേട്ടമുണ്ടാക്കിയ ചുരുക്കം നേതാക്കളില്‍ ഒരാളാണ് റോജി.

റോജി എം.ജോണ്‍ സ്വന്തം തട്ടകത്തിലും മുഖ്യ എതിരാളി എല്‍ഡിഎഫിലെ ജോസ് തെറ്റയിലിന്റെ തട്ടകത്തിലും ലീഡ് നേടി എന്നതും കൗതുകമായി. കോതകുളങ്ങര 84ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത റോജി 183 വോട്ടിന്റെ ലീഡ് നേടി. റോജിക്ക് 618 വോട്ട്. ജോസ് തെറ്റയില്‍ വോട്ട് ചെയ്ത അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് 85ാം നമ്പര്‍ ബൂത്തില്‍ 212 വോട്ടിന്റെ ലീഡാണു റോജി നേടിയത്. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ആധികാരികമാണ് റോജിയുടെ വിജയം.

2001 ല്‍ കെഎസ്യുവിലെത്തി 2014 ല്‍ എന്‍എസ്യു ദേശീയ പ്രസിഡന്റായി സജീവ രാഷ്ട്രീയത്തിലെത്തിയ ശേഷമാണ് 2016 ലെ തിരഞ്ഞെടുപ്പില്‍ റോജി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്നത്. മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയ്ക്കെതിരെ കാര്യമായ വിരുദ്ധ വികാരമില്ലാതിരുന്നതും വിജയം ആവര്‍ത്തിക്കുന്നതിനു സഹായിച്ചു എന്നാണ് വിലയിരുത്തല്‍. ഇഎംഎസ് സര്‍ക്കാരിന്റെ കാലത്തെ വിമോചന സമരവും വെടിവയ്പ്പും കൊണ്ടു വിവാദമായ അങ്കമാലിയില്‍ അസംബ്ലി മണ്ഡലം രൂപീകരിച്ചത് 1965 ലാണ്. മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ ജോണ്‍ സി. പാത്താടനായിരുന്നു ജയമെങ്കിലും ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ നിയമസഭ ചേര്‍ന്നില്ല.

മത്തായി മാഞ്ഞൂരാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി പി.കെ. ഇബ്രാഹിംകുട്ടി നാലാം സ്ഥാനത്തെത്തി. ഇതേ മണ്ണില്‍ 1967 മുതല്‍ 80 വരെ എ.പി. കുര്യന്‍ എന്ന തൊഴിലാളി നേതാവ് നാലു തിരഞ്ഞെടുപ്പുകളില്‍ വെന്നിക്കൊടി നാട്ടി. ഇന്നേവരെ ആരും ആ റെക്കോര്‍ഡ് ഭേദിച്ചിട്ടില്ല. എ.സി. ജോര്‍ജ്, ഗര്‍വാസിസ് അറയ്ക്കല്‍, പി.പി. തങ്കച്ചന്‍, ജനതാപാര്‍ട്ടി പ്രതിനിധിയായി പി.ജെ. ജോയ് എന്നിവരായിരുന്നു എതിരാളികള്‍. എന്നാല്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി എം വി മാണി മത്സരിക്കാന്‍ വന്നപ്പോള്‍ കുര്യന്‍ തോറ്റു.

1987ല്‍ എം.സി. ജോസഫൈനെ തോല്‍പ്പിച്ച് എം വി മാണി വിജയം ആവര്‍ത്തിച്ചു. എന്നാല്‍ 1991ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച പി.ജെ. ജോയ്. എം വി മാണിയുടെ കുതിപ്പിനു കടിഞ്ഞാണിട്ടു. 96 ലും ജോയി മാണിയെ തോല്‍പ്പിച്ചു. 2001 ല്‍ ഇടതു സ്വതന്ത്രനായ വി.ജെ. പാപ്പുവായിരുന്നു ജോയിക്ക് എതിരാളി. ജയം ജോയിക്കൊപ്പം. 2006 ല്‍ ജോസ് തെറ്റയില്‍ വരേണ്ടിവന്നു പി.ജെ. ജോയിയെ തോല്‍പ്പിക്കാന്‍. 2011 ല്‍ മൂവാറ്റുപുഴയില്‍നിന്നു ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനെത്തിയെങ്കിലും വിജയം ജോസ് തെറ്റയിലിനു തന്നെ ലഭിച്ചു. 2016 ല്‍ റോജി എം. ജോണും ബെന്നി മൂഞ്ഞേലിയും തമ്മിലെ മത്സരത്തില്‍ വിജയം റോജിയുടെ കൂടെ നിന്നു.

അങ്കമാലി നഗരസഭ, അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂര്‍ നിലീശ്വരം, മഞ്ഞപ്ര, മൂക്കന്നൂര്‍, പാറക്കടവ്, തുറവൂര്‍ പഞ്ചായത്തുകളും ചേര്‍ന്നതാണ് അങ്കമാലി മണ്ഡലം. ഇതില്‍ അയ്യമ്പുഴയും മഞ്ഞപ്രയും മാത്രമാണ് എല്‍ഡിഎഫ് ഭരണത്തിലുള്ളത്. ഇതിന് പിന്നിലും റോജിയുടെ പ്രവര്‍ത്തനമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category