1 GBP = 102.10 INR                       

BREAKING NEWS

കോവിഡ് പ്രതിരോധം: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കാന്‍ കേന്ദ്രം; 100 ദിനം കോവിഡ് ജോലി ചെയ്താല്‍ നിയമനത്തില്‍ മുന്‍ഗണന; പ്രധാനമന്ത്രിയുടെ വിശിഷ്ട കോവിഡ് സേവ ദേശീയ പുരസ്‌കാരത്തിന് നിര്‍ദ്ദേശം

Britishmalayali
kz´wteJI³

ഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം കാര്യക്ഷമമാക്കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍.

എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സേവനം ഉപയോഗപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മെഡിക്കല്‍ പിജിക്കാരുടെ റസിഡന്റ് കാലാവധി അടുത്ത പിജി ബാച്ച് വരുന്നതുവരെ നീട്ടി.ബിഎസ്സി, ജിഎന്‍എം നഴ്സുമാരെ മുഴുവന്‍ സമയ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാം. കോവിഡ് ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തും; വാക്സീനും നല്‍കും. പിന്നാലെ വരുന്ന സര്‍ക്കാര്‍ നിയമനങ്ങളില്‍ മുന്‍ഗണനയുമുണ്ടാകും.

ഇതിനുപുറമെ കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായി 100 ദിവസം കോവിഡ് ഡ്യൂട്ടി എടുക്കുന്ന പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രിയുടെ വിശിഷ്ട കോവിഡ് സേവ ദേശീയ പുരസ്‌കാരം ലഭിക്കും. താല്‍ക്കാലികമായി നിയമിക്കുന്നവരുടെ വേതന കാര്യത്തില്‍ ദേശീയ ആരോഗ്യ പദ്ധതിയുടെ മാനദണ്ഡം പാലിച്ച്, അതതു സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാമെന്നും നിര്‍ദ്ദേശമുണ്ട്.

മറ്റു നിര്‍ദ്ദേശങ്ങള്‍
  • മെഡിക്കല്‍ ഇന്റേണ്‍ഷിപ് ചെയ്യുന്നവരെ, അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ കോവിഡ് ഡ്യൂട്ടികളില്‍ നിയോഗിക്കാം. ഇതും ഇന്റേണ്‍ഷിപ്പിന്റെ ഭാഗമാക്കും.
  • ടെലികണ്‍സല്‍ട്ടേഷന്‍, നേരിയ കോവിഡ് ബാധയുള്ളവരുടെ ചികിത്സ തുടങ്ങിയവയ്ക്ക് അവസാന വര്‍ഷ എംബിബിഎസുകാരെ നിയോഗിക്കാം.
  • ബിഎസ്സി, ജിഎന്‍എം യോഗ്യതയുള്ള നഴ്സുമാരെ മുതിര്‍ന്ന ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മേല്‍നോട്ടത്തില്‍ ഐസിയു ചുമതലകളില്‍ നിയോഗിക്കാം. എംഎസ്സി നഴ്സിങ് വിദ്യാര്‍ത്ഥികള്‍, പോസ്റ്റ് ബേസിക് ബിഎസ്സി, പോസ്റ്റ് ബേസിക് ഡിപ്ലോമ എന്നിവ പഠിക്കുന്നവര്‍ രജിസ്റ്റേഡ് നഴ്സുമാരാണെന്നതിനാല്‍ കോവിഡ് രോഗികളെ പരിചരിക്കാം. ബിഎസ്സി, ജിഎന്‍എം അവസാന വര്‍ഷ പരീക്ഷയെഴുതുന്നവരെയും കോവിഡ് ആശുപത്രികളില്‍ നിയോഗിക്കാം.
  • അനുബന്ധ ആരോഗ്യപ്രവര്‍ത്തകരുടെ കാര്യത്തില്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകളുടെയും ലഭിച്ച പരിശീലനത്തിന്റെയും അടിസ്ഥാനത്തില്‍ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്താം.
  • നീറ്റ് പിജി നീട്ടി: മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷ 4 മാസത്തേക്ക് മാറ്റിവച്ചു. ഓഗസ്റ്റ് 31നുള്ളില്‍ പരീക്ഷ നടത്തില്ല. പുതിയ തീയതിക്ക് ഒരു മാസം മുന്‍പെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പു നല്‍കും. നീറ്റ് പിജിക്കു തയ്യാറെടുക്കുന്ന ഡോക്ടര്‍മാര്‍ക്കു കോവിഡ് ഡ്യൂട്ടികളുടെ ഭാഗമാകാം.
  • കരാര്‍ നിയമനം: ആരോഗ്യവകുപ്പുകളില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അനുബന്ധ ജീവനക്കാര്‍ എന്നിവരുടെ ഒഴിവുള്ള തസ്തികകളില്‍ 45 ദിവസത്തിനുള്ളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category