1 GBP = 102.10 INR                       

BREAKING NEWS

രാജ്യത്ത് കോവിഡ് ബാധിതര്‍ രണ്ട് കോടി കടന്നു; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3,57,229 പുതിയ കേസുകള്‍; തുടര്‍ച്ചയായ രണ്ടാം ദിനവും കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്; ട്രെന്‍ഡായി കാണാനായിട്ടില്ലെന്ന് വിദഗ്ദ്ധര്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കോവിഡ് ആശങ്ക പടര്‍ത്തുന്നതിനിടെ തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് പ്രതിദിന കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി.കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം രണ്ട് കോടി കടന്നു.നിലവില്‍ 2,02,82,833 ആണ് രാജ്യത്തെ കോവിഡ് കേസുകള്‍.

രാജ്യത്തെ ചില സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതിന്റെ ആദ്യലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.ഡല്‍ഹി, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവയുള്‍പ്പടെ 13 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലാണ് കേസുകള്‍ കുറയുന്നത്.

അതേസമയം ആന്‍ഡമാന്‍ നിക്കോബാര്‍, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ബീഹാര്‍, ഗോവ, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, കര്‍ണാടക, കേരളം, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, മേഘാലയ, ഒഡീഷ, സിക്കിം, തമിഴ്നാട്, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളില്‍ പ്രതിദിനക്കേസുകള്‍ വര്‍ധിച്ചുവരുന്ന പ്രവണതയാണുള്ളത്.

എന്നാല്‍ ഈ കുറവിനെ ' നിലവിലെ ട്രെന്‍ഡ്' എന്ന് വിശേഷിപ്പിക്കുന്നത് വളരെ നേരത്തെയാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 48-72 മണിക്കൂറിലുള്ള ഡേറ്റയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം ഇതാണെന്ന നിഗമനത്തിലെത്താനാകില്ലെന്ന് മുതിര്‍ന്ന പൊതുജനാരോഗ്യ വിദഗ്ധന്‍ പറഞ്ഞു. പ്രതിദിന കേസുകളിലെ കുറവ് ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും നിലനിര്‍ത്താനായാല്‍ മാത്രമേ എന്തെങ്കിലും പറയാനാവൂ എന്നാണ് വിദഗ്ധാഭിപ്രായം.

3,20,289 പേരാണ് 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം 1,66,13,292 ആയി. 3449 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 34,47,133 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 15,89,32,921 പേര്‍ക്ക് കോവിഡ് പ്രതിരോധ മരുന്ന് നല്‍കിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category