1 GBP = 102.10 INR                       

BREAKING NEWS

കൂടുതല്‍ കളിക്കാര്‍ക്ക് കോവിഡ്; ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു; ടൂര്‍ണ്ണമെന്റ് പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും മത്സരങ്ങള്‍ പിന്നീട് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്നും ബിസിസിഐ

Britishmalayali
kz´wteJI³

മുംബൈ: കൂടുതല്‍ കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎല്‍ മത്സരങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കുകയാണെന്ന് ബിസിസിഐ. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. സീസണിലെ മത്സരങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും മത്സരങ്ങള്‍ പിന്നീട് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്നും രാജിവ് ശുക്ല വ്യക്തമാക്കി. മത്സരങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുകയാണെന്നും രാജീവ് ശുക്ല വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

The Indian Premier League Governing Council (IPL GC) and Board of Control for Cricket in India (BCCI) in an emergency meeting has unanimously decided to postpone IPL 2021 seaons, with immediate effect: BCCI pic.twitter.com/3NaN3qgJdt

- ANI (@ANI) May 4, 2021

ഇന്ന് മുംബൈ ഇന്ത്യന്‍സുമായി കളിക്കേണ്ടിയിരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിലെ വൃദ്ധിമാന്‍ സാഹക്കും ഡല്‍ഹി ക്യാപിറ്റല്‍സിലെ അമിത് മിശ്രക്കും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ബിസിസിഐ അടിയന്തിരമായി തീരുമാനമെടുത്തത്. ഐപിഎല്‍ ടീമുകളില്‍ കോവിഡ് ആശങ്ക പടരുന്നതിനിടെ ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം മുംബൈയിലെ വാംഖഡെ, ഡിവൈ പാട്ടീല്‍, ബ്രാബോണ്‍ സ്റ്റേഡിയങ്ങളില്‍ മാത്രമായി നടത്താന്‍ ബിസിസിഐ ആലോചിച്ചിരുന്നു. എന്നാല്‍ ഇന്ന് കൂടുതല്‍ താരങ്ങള്‍ കോവിഡ് ബാധിതരായതോടെ ടൂര്‍ണമെന്റ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തിരുമാനിക്കുകയായിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെ വരുണ്‍ ചക്രവര്‍ത്തിക്കും മലയാളി താരം സന്ദീപ് വാര്യര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ബാം?ഗ്ലൂര്‍-കൊല്‍ക്കത്ത മത്സരം മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെ ചെന്നൈ ടീമിന്റെ ബൗളിം?ഗ് പരിശീലകനായ ലക്ഷിപതി ബാലാജിക്കും സിഇഒ കാശി വിശ്വനാഥനും ടീം ബസിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് ഹൈദരാബാദ് ടീമിലെ വൃദ്ധിമാന്‍ സാഹക്കും ഡല്‍ഹി ക്യാപിറ്റല്‍സിലെ അമിത് മിശ്രക്കും കോവിഡ് സ്ഥിരീകരിച്ചത്.

കൊല്‍ക്കത്ത താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളോട് ക്വാറന്റീനില്‍ പോവാന്‍ ബിസിസിഐ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയുമായാണ് കൊല്‍ക്കത്ത ഐപിഎല്ലില്‍ അവസാന മത്സരം കളിച്ചത്. കോവിഡ് ഭീതിയെത്തുടര്‍ന്ന് അഞ്ച് വിദേശ താരങ്ങള്‍ നേരത്തെ ടീം വിട്ടിരുന്നു. ടൂര്‍ണമെന്റില്‍ തുടരണോ അതോ പിന്‍വാങ്ങണോ എന്ന കാര്യം കളിക്കാര്‍ക്ക് തീരുമാനിക്കാമെന്ന് ദക്ഷിണാഫ്രിക്കയുടെയും ഓസ്ട്രേലിയയുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ വ്യക്തമാക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category