1 GBP = 103.15 INR                       

BREAKING NEWS

കുമ്മനത്തിന് ലഭിക്കേണ്ട നായര്‍ വോട്ടുകള്‍ ചോര്‍ത്തിയത് മുരളിയൂടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ; കേരളം ഗുജറാത്താകുമെന്ന പ്രസ്താവന ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വോട്ടുകള്‍ പോക്കറ്റിലാക്കി ശിവന്‍കുട്ടി; നേമത്ത് സിപിഎമ്മിനു 3,305 വോട്ടു കുറഞ്ഞപ്പോള്‍ യുഡിഎഫിനു കൂടിയത് 22,664 വോട്ട്; ശിവന്‍കുട്ടിയുടെ വിജയത്തില്‍ തുണച്ചത് മുരളീധരന്‍ ഇഫക്റ്റ്!

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബിജെപി തുറന്ന അക്കൗണ്ട് ഇക്കുറി ഞങ്ങള്‍ പൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് നടപ്പിലാക്കാന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയെ തുണച്ചത് കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വമാണ്. ബിജെപിയുമായുള്ള ശക്തമായ പോരാട്ടത്തില്‍ മുരളീധരന്‍ പിടിച്ച വോട്ടുകളുടെ ബലത്തിലാണ് ഇടതു സ്ഥാനാര്‍ത്ഥി വിജയിച്ചു കയറിയത്. ഇത് കണക്കുകൂട്ടലുകളില്‍ നിന്ന് വ്യക്തമാണ് താനും.

കേരളത്തിന്റെ ഗുജറാത്ത് എന്ന വിശേഷണം തന്നെയാണ് കുമ്മനത്തിന് ഏറ്റവും തിരിച്ചടിയായതും. ഈ വിഷയം കൂടുതല്‍ പ്രചരിപ്പിച്ചു ന്യൂനപക്ഷ വോട്ടുറപ്പിക്കുന്നതില്‍ വിജയിച്ചത് ശിവന്‍കുട്ടിയായിരുന്നു. ഒരു വിഭാഗം ന്യുനപക്ഷ വോട്ടുകള്‍ മുരളീധരനും ലഭിച്ചു. അതേസമയം ഒറ്റയടിക്ക് കുമ്മനത്തിന് ലഭിക്കേണ്ടിയിരുന്ന നായര്‍ വോട്ടുകളാണ് കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ബിജെപിക്ക് നഷ്ടമായതും.

35 സീറ്റുകളില്‍ ജയിച്ചാല്‍ അധികാരം പിടിക്കുമെന്ന് ബിജെപി പ്രചാരണം നടത്തിയെങ്കിലും 5 സീറ്റിലെങ്കിലും വിജയിക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്ന നേതൃത്വത്തെ തീര്‍ത്തും നിരാശരാക്കുന്നതായിരുന്നു ആകെയുള്ള നേമവും പോയ അവസ്ഥ. നേമം ഉറപ്പിച്ചതിനൊപ്പം മഞ്ചേശ്വരം, പാലക്കാട്, തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിലായിരുന്നു പ്രതീക്ഷ. സീറ്റ് ഉറപ്പിച്ച നേമത്ത് കുമ്മനം രാജശേഖരന്‍ ഇറങ്ങിയിട്ടും ചോര്‍ന്നത് 15,925 വോട്ടുകളാണ്.

സിപിഎമ്മിനു 3,305 വോട്ടു കുറഞ്ഞപ്പോള്‍ യുഡിഎഫിനു കൂടിയത് 22,664 വോട്ട്. യുഡിഎഫ് പിടിച്ച ഈ വോട്ടുകളാണ് ശരിക്കും ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിനു 67,813 വോട്ടും സിപിഎമ്മിലെ വി.ശിവന്‍കുട്ടിക്ക് 59,142 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.സുരേന്ദ്രന്‍ പിള്ളയ്ക്കു 13,860 വോട്ടുമാണ് ലഭിച്ചത്. ഇത്തവണ ശിവന്‍കുട്ടിക്കു 55,837 വോട്ടും കുമ്മനത്തിനു 51,888വോട്ടും കെ.മുരളീധരനു 36,524 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയ13,860 വോട്ട് മുരളീധരന്‍ 36,524 വോട്ടായി ഉയര്‍ത്തി. ചോര്‍ന്നതില്‍ ഭൂരിഭാഗവും ബിജെപി പക്ഷത്ത് നിലയുറപ്പിച്ച നായര്‍ വോട്ടുകള്‍.

പ്രചാരണത്തില്‍ മുന്നിലെത്തിയിട്ടും വോട്ടു ബാങ്ക് നിലനിര്‍ത്താന്‍ ബിജെപിക്കായില്ല. കുമ്മനം വര്‍ഗീയവാദിയാണെന്ന പ്രചാരണം രണ്ടു പാര്‍ട്ടികളും നടത്തിയത് ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചു. ഒ.രാജഗോപാലിനു പാര്‍ട്ടിക്കു പുറത്തുനിന്നും ലഭിച്ച വോട്ടുകള്‍ സമാഹരിക്കാന്‍ കുമ്മനത്തിനായില്ല. കെ.മുരളീധരന്‍ വരുന്നതോടെ സിപിഎമ്മിനു ലഭിക്കുന്ന നായര്‍ വോട്ടുകള്‍ ചോരുമെന്നും ബിജെപി വോട്ടുകള്‍ നിലനിര്‍ത്താനായാല്‍ ജയിക്കുമെന്നുമുള്ള പ്രതീക്ഷ തെറ്റി. സ്വന്തം പാര്‍ട്ടിയിലെ നേതാവായ ഒ.രാജഗോപാലിന്റെ പ്രസ്താവനകളും തിരിച്ചടിയായി. കുമ്മനം തന്റെ പിന്‍ഗാമിയാണെന്നു പറയാനാകില്ലെന്നും മുരളീധരന്‍ ശക്തനായ എതിരാളിയാണെന്നുള്ള പ്രസ്താവനയും എതിരാളികള്‍ പ്രചാരണ വിഷയമാക്കി.

കോണ്‍ഗ്രസിന്റെ പക്കലുണ്ടായിരുന്ന സീറ്റ് ഘടകക്ഷികളിലേക്കെത്തിയതാണ് തിരിച്ചടിയായതെന്ന ബോധ്യത്തിലാണ് കെ.മുരളീധരനെ യുഡിഎഫ് കളത്തിലിറക്കിയത്. 2006 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച എന്‍.ശക്തനു ലഭിച്ചത് 60,886 വോട്ട്. 2011ല്‍ എന്‍.ശക്തന്‍ കാട്ടാക്കടയിലേക്കു മാറിയപ്പോള്‍ പകരം സ്ഥാനാര്‍ത്ഥിയായത് എസ്‌ജെഡിയിലെ ചാരുപാറ രവി. ലഭിച്ചത് 20,248 വോട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായത് ജെഡിയുവിലെ വി.സുരേന്ദ്രന്‍പിള്ള. ലഭിച്ചത് 13,869 വോട്ട് മാത്രം.

മുരളി എത്തുന്നതോടെ മണ്ഡലം പിടിക്കാമെന്ന ലക്ഷ്യം സാധ്യമായില്ലെങ്കിലും പത്തു വര്‍ഷമായി ചോരുന്ന വോട്ടുകളില്‍ ഭൂരിഭാഗവും തിരികെയെത്തി. മുരളി മത്സരിച്ചില്ലെങ്കില്‍ ചെറിയ ഭൂരിപക്ഷത്തിനു കുമ്മനം ജയിക്കുമായിരുന്നു എന്നു വിശ്വസിക്കുന്നവര്‍ മൂന്നു പാര്‍ട്ടികളിലുമുണ്ട്. തിരഞ്ഞെടുപ്പു പരാജയം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കു ക്ഷീണമാകുമ്പോള്‍, നേമത്തെ പോരാട്ടം പാര്‍ട്ടിയില്‍ മുരളിയുടെ ഗ്രാഫ് ഉയര്‍ത്തും.

നേമത്തെ തോല്‍വിയെ കുറിച്ച് വ്യക്തമാക്കി മാധ്യമങ്ങളെ കാണുമെന്നാണ് ഇന്നലെ മുരളീധരന്‍ വ്യക്തമാക്കിയത്. നേതൃമാറ്റം അടക്കമുള്ള ആവശ്യങ്ങള്‍ കോണ്‍ഗ്രസില്‍ ശക്തമാകുമ്പോള്‍ തിരക്കിട്ട നേതൃമാറ്റം ആവശ്യമില്ലെന്നാണ് കെ. മുരളീധരന്‍ വ്യക്തമാക്കിയത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുമായി കെ. മുരളീധരന്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.

നേതൃത്വമാണ് തോല്‍വിക്ക് കാരണമെന്നും നേതൃമാറ്റം ആവശ്യമാണെന്നും ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസില്‍ തന്നെ ആവശ്യം ഉയരുന്നതിനിടെയാണ് നേതൃമാറ്റം ആവശ്യമില്ലെന്ന് കെ. മുരളീധരന്‍ പ്രതികരിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. മുരളീധരനെയോ കെ. സുധാകരനെയോ കൊണ്ടുവരണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category