1 GBP = 103.15 INR                       

BREAKING NEWS

വാക്സിന്‍ നിര്‍മ്മാതാക്കള്‍ പേറ്റന്റ് എടുക്കരുത്; പാവപ്പെട്ട രാജ്യങ്ങള്‍ക്ക് ഫോര്‍മുല കൈമാറണം; കോവിഡ് വാക്സിന്‍ ജനകീയവത്ക്കരിക്കാന്‍ ബൈഡന്‍; പിന്തുണയുമായി ഹാരിയും മേഗനും; ഇടഞ്ഞ് മരുന്ന് മുതലാളിമാര്‍

Britishmalayali
kz´wteJI³

മാനതകളില്ലാത്ത ദുരിതമാണ് കഴിഞ്ഞ ഒന്നരക്കൊല്ലത്തില്‍ അധികമായിട്ട് ലോകം അനുഭവിച്ചു വരുന്നത്. പ്രതീക്ഷിക്കാത്ത പലയിടങ്ങളില്‍ നിന്നും മനുഷ്യത്വത്തിന്റെ മുഖങ്ങള്‍ ഈ ദുരന്തസമയത്ത് നാം കാണുകയും ചെയ്തു. മനുഷ്യരായി പിറന്നവര്‍ക്ക്, മനസ്സില്‍ മനുഷ്യത്വം ഉള്ളവര്‍ക്ക് കണ്ണടച്ച് ഒഴിയാവുന്ന ഒരു ദുരിതമല്ല ഇത്. അതുകൊണ്ടുതന്നെയാണ് മനുഷ്യത്വമുള്ളവരൊക്കെ കോവിഡ് വാക്സിന് പേറ്റന്റ് എടുക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കരുത് എന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നത്. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും ഈ ആവശ്യത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

അതേസമയം, ഫൈസര്‍ ഉള്‍പ്പടെയുള്ള നിര്‍മ്മാതാക്കള്‍ ഈ നിര്‍ദ്ദേശത്തിന് എതിരുമാണ്. തങ്ങളുടെ ലാഭം കുറയ്ക്കാന്‍ ഇടയാക്കുന്ന ഒരു കാര്യത്തിനും തങ്ങളില്ല എന്ന നിലപാടാണ് വാക്സിന്‍ നിര്‍മ്മാതാക്കളുടേത്. വികസ്വര രാജ്യങ്ങള്‍ക്ക് കൂടി വാക്സിന്‍ ലഭ്യമാക്കുവാന്‍, അതിന്റെ ഫോര്‍മുല മറ്റുള്ളവരുമായി പങ്ക് വയ്ക്കണം എന്ന് കാണിച്ച് ഹാരിയും മേഗനും വിവിധ വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് കത്തുകള്‍ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പ്രമുഖ അമേരിക്കന്‍ വാക്സിന്‍ നിര്‍മ്മാതാക്കളായ ഫൈസറും മൊഡേണയും ഈ നിര്‍ദ്ദേശത്തെ തള്ളുകയാണ്.

വാക്സിന്‍ ഫോര്‍മുല രഹസ്യമാക്കി വയ്ക്കുവാനുള്ള കമ്പനികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നത് തികച്ചും അപഹാസ്യമായ നടപടിയാണെന്നാണ് ഫൈസര്‍ പറയുന്നത്. കമ്പനി ഏറെ പണവും സമയവും ചെലവഴിച്ചാണ് ഇത് കണ്ടെത്തിയതെന്നും അവര്‍ അവകാശപ്പെടുന്നു. മാത്രമല്ല ഇത്തരത്തിലുള്ള ഒരു നീക്കം ബയോടെക് രംഗത്തെ കമ്പനികളെ നിരുത്സാഹപ്പെടുത്തുന്ന നടപടിയാണെന്നും അവര്‍ പറഞ്ഞു. ഭാവിയില്‍ ഇത്തരത്തിലൊരു പകര്‍ച്ച വ്യാധിയുണ്ടായാല്‍ ഒരുപക്ഷെ അവര്‍ ഇത്രയും ധനവും സമയവും മുടക്കി ഒരു പ്രതിസന്ധി കണ്ടെത്താന്‍ മുതിര്‍ന്നേക്കില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മൂന്നു മാസത്തില്‍ 3.46 ബില്ല്യണ്‍ ഡോളറാണ് വാക്സിന്‍ വില്‍പനയിലൂടെ തങ്ങള്‍ നേടിയിട്ടുള്ളതെന്ന് ഫൈസര്‍ പറഞ്ഞു. അതായത് നികുതിക്ക് മുന്‍പുള്ള ലാഭം ഏകദേശം 900 മില്ല്യണ്‍ ഡോളര്‍ വരും. ഏതായാലും, പേറ്റന്റ് വിവാദം കനത്തതോടെ ഫൈസറിന്റെ ഓഹരി മൂല്യം ഇന്നലെ ഒരു പോയിന്റ് ഇടിഞ്ഞ്. വാക്സിന്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായ ബയോ എന്‍ടെക്കിന്റെ ഓഹരിയില്‍ 1.65 പോയിന്റിന്റെ ഇടിവാണ് ഉണ്ടായത്.

അതേസമയം വാക്സിന്‍ സാങ്കേതിക വിദ്യയില്‍ ഉള്ള ബൗദ്ധിക സ്വത്തവകാശം തത്ക്കാലത്തേക്കെങ്കിലും വേണ്ടെന്ന് വയ്ക്കണമെന്ന് വാക്സിന്‍ നിര്‍മ്മാതാക്കളോടാവശ്യപ്പെട്ട് ഹാരിയും മേഗനും രംഗത്തെത്തി. വളരെ ഹൃദയസ്പര്‍ക്കായ വരികളാണ് വിവിധ വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് എഴുതിയ കത്തിലുള്ളത്. ഉത്തരവാദിത്തതോടെ പെരുമാറണമെന്ന് വാകിന്‍ നിര്‍മ്മാതാക്കളെ ഓമ്മിപ്പിക്കുന്ന കത്തില്‍, മറ്റെന്തിനേക്കാളുമേറെ മനുഷ്യത്വത്തിന് പ്രാധാന്യം നല്‍കാനും ഉപദേശിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category