1 GBP = 103.15 INR                       

BREAKING NEWS

നിയമസഭയില്‍ ടിപിയുടെ ശബ്ദമായി മാറുന്നതിനൊപ്പം വടകരയില്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഉറച്ച് കെകെ രമ; ജില്ലാ ആശുപത്രിയിലെ കോവിഡ് വാര്‍ഡ് പണി വേഗത്തിലാക്കാന്‍ ഊരാളുങ്കലുമായി ചര്‍ച്ചയ്ക്ക് നിയുക്ത എംഎല്‍എ; കോവിഡ് പ്രതിരോധത്തിന്റെ നേതൃത്വം ഏറ്റെടുത്ത് ടിപിയുടെ ഭാര്യ; ആദ്യ പരിഗണന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കല്‍

Britishmalayali
kz´wteJI³

വടകര: നിയമസഭയില്‍ ടിപിയുടെ ശബ്ദം ഉയരുമെന്ന് കെകെ രമ വിശദീകരിച്ചു കഴിഞ്ഞു. ടി പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊന്നവര്‍ക്ക് രാഷ്ട്രീയ മറുപടിയായിരുന്നു വടകരയിലെ രമയുടെ ജയം. ജന മനസ്സ് അറിയാവുന്ന ജനപ്രതിനിധിയാണ് അവര്‍. ഇടതു ഭരണം തുടരുന്നതിനാല്‍ പ്രതിപക്ഷത്താണ് രമ. എങ്ങനേയും രമയെ തോല്‍പ്പിക്കാന്‍ സിപിഎം പഠിച്ച പണി പതിനെട്ടും നോക്കി. എന്നിട്ടും രമ ജയിച്ചു. ഇനി ലക്ഷ്യം ജനങ്ങളെ ചേര്‍ത്തു നിര്‍ത്തുകയാണ്. പറഞ്ഞ വാക്കുകള്‍ എല്ലാം പാലിക്കുമെന്ന് രമ പറയുന്നു.

തിരഞ്ഞെടുപ്പ് പത്രികയിലെ പ്രഥമ വാഗ്ദാനമായ ജില്ലാ ആശുപത്രിയുടെ വികസന പ്രശ്നങ്ങള്‍ അന്വേഷിക്കാന്‍ നിയുക്ത എംഎല്‍എ കെ.കെ.രമ എത്തി.ത് ഇതിന്റെ ഭാഗമാണ്. ജില്ലാ ആശുപത്രി പദവി ലഭിച്ചിട്ടും ആവശ്യമായ സൗകര്യങ്ങളും ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് അവര്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് വടകരയില്‍ വേണ്ടത്ര സംവിധാനങ്ങള്‍ ഉണ്ടോ എന്ന സംശവും രമയ്ക്കുണ്ട്. ഇതെല്ലാം പരിശോധിച്ച് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.

ആവശ്യമായ വാക്സീന്‍ എത്തിക്കാനും സജ്ജമായ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ (എഫ്എല്‍ടിസി) തുടങ്ങാനുള്ള അനുമതി ലഭ്യമാക്കാനും കലക്ടറുമായി സംസാരിക്കും. ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി.അലിയുമായും വിവിധ വിഭാഗത്തിലെ ജീവനക്കാരുമായും ചര്‍ച്ച നടത്തി. ആശുപത്രിയില്‍ പുതുതായി പണി തീര്‍ക്കുന്ന കെട്ടിടം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നിയുക്ത എംഎല്‍എ അന്വേഷിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.കെ.സി.അഫ്സല്‍ ഒപ്പമുണ്ടായിരുന്നു. വടകരയിലെ മുക്കും മൂലയിലും എത്തി വികസന പ്രശ്നങ്ങള്‍ മനസ്സിലാക്കുകയാണ് രമയുടെ ലക്ഷ്യം.

കോവിഡ് രോഗികള്‍ ദിനം പ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ല ആശുപത്രിയില്‍ ഒരുക്കുന്ന കോവിഡ് വാര്‍ഡ് എത്രയും പെട്ടെന്ന് പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന് ആശുപത്രി അധികാരികളുമായി നടത്തിയ ചര്‍ച്ചക്കുശേഷം എംഎല്‍എ ജില്ല കലക്ടറോട്? അഭ്യര്‍ത്ഥിച്ചു. പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി അധികൃതരുമായി ബന്ധപ്പെട്ട് വിഷയം ചര്‍ച്ച ചെയ്യുമെന്ന് കെ.കെ. രമ പറഞ്ഞു. ആശുപത്രിക്ക് എല്ലാ സഹായവും എംഎല്‍എ വാഗ്ദാനം ചെയ്തു.

ജീവിച്ചിരിക്കുന്ന ചന്ദ്രശേഖരനേക്കാള്‍ സിപിഎമ്മിന് മറുപടി പറയേണ്ടി വരിക കൊല്ലപ്പെട്ട ചന്ദ്രശേഖരനോടായിരിക്കുമെന്ന കെ.കെ. രമയുടെ ഒമ്പത് വര്‍ഷത്തോളമായുള്ള വാക്കുകളാണ് 15-ാം നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുമ്പോള്‍ അന്വര്‍ഥമാവുന്നത്. ജയിച്ചത് താനല്ലെന്നും ടി.പി. ചന്ദ്രശേഖരനാണെന്നുമുള്ള കെ.കെ. രമയുടെ പ്രതികരണം അങ്ങനെ വന്നതാണ്. ടി.പിയെന്ന വാക്കുകള്‍ പോലും കേള്‍ക്കുന്നത് അലോസരമാവുന്ന സിപിഎമ്മിന് രമയുടെ എംഎല്‍എ. സ്ഥാനം വലിയ തിരിച്ചടി തന്നെയാണ് നല്‍കിയിരിക്കുന്നത്. ഇതിനിടെയാണ് സോഷ്യലിസ്റ്റുകളിലൂടെ എന്നും സിപിഎം ഒപ്പം നിര്‍ത്തിയ വടകരയിലെ രമയുടെ ജനകീയ ഇടപെടലുകള്‍.

2012 മെയ് 4 വെള്ളിയാഴ്ച്ച രാത്രി 10.15-ഓടെയാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ടൗണില്‍ വച്ച് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇവര്‍ക്ക് നേരെ ബോംബെറിഞ്ഞ അക്രമികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഏറാമല പഞ്ചായത്ത് ഭരണം സംഭവിച്ച വിഷയങ്ങളെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിക്കൊടുവിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഎം. വിട്ട് വിമതപ്രവര്‍ത്തനം ആരംഭിക്കുന്നത്. വടകരയിലെ വിമതര്‍ ടി.പിയുടെ നേതൃത്വത്തില്‍ സംഘടിക്കുകയും പാര്‍ട്ടി കരുതിയതിലും സ്വാധീനം മേഖലയില്‍ അവര്‍ക്ക് സൃഷ്ടിക്കുകയും ചെയ്തതോടെയാണ് ടി.പി. പാര്‍ട്ടിയുടെ കണ്ണിലെ കരടായി മാറിയത്.

2009- ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ച ടി.പി. 23,000-ത്തോളം വോട്ടുകള്‍ പിടിച്ചത് സിപിഎമ്മിന് തിരിച്ചടിയാവുകയും മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിലേക്ക് വഴിതുറക്കുകയും ചെയ്തു. വിമതനേതാവായ ടി.പിയുടെ കൊലപാതകം രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. അന്‍പത്തൊന്ന് വെട്ടേറ്റ ടി.പി. ചന്ദ്രശേഖരന്റെ മുഖം തിരിച്ചറിയാന്‍ സാധിക്കാത്തവിധം വികൃതമാക്കിയാണ് കൊലയാളികള്‍ പക തീര്‍ത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category