1 GBP = 103.15 INR                       

BREAKING NEWS

തമിഴ്നടന്‍ പാണ്ഡുവും ഗായകന്‍ കോമകനും കോവിഡ് ബാധിച്ചു മരിച്ചു; നടി അഭിലാഷാ പാട്ടീല്‍ അടക്കം ബോളിവുഡിലും മൂന്ന് മരണങ്ങള്‍: കോവിഡിനു കീഴടങ്ങി കായികതാരങ്ങളും

Britishmalayali
kz´wteJI³

ചെന്നൈ: തമിഴ്നടന്‍ പാണ്ഡുവും ഗായകന്‍ കോമകനും കോവിഡ് ബാധിച്ചു മരിച്ചു. കെ.എസ്.ചിത്രയ്ക്കു ദേശീയ പുരസ്‌കാരം ലഭിച്ച ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ 'ഒവ്വൊരു പൂക്കളുമെ' എന്നു തുടങ്ങുന്ന ഗാനരംഗത്തിലൂടെ ശ്രദ്ധേയനായ ആളാണ് ഗായകന്‍ കോമകന്‍. 48 വയസ്സായിരുന്നു. അയനാവരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കാഴ്ച വൈകല്യമുണ്ടായിരുന്ന കോമകന്‍ ചെന്നൈയിലെ ഡിഫറന്റലി ഏബിള്‍ഡ് വെല്‍ഫെയര്‍ കമ്മിഷണറേറ്റില്‍ അംഗമായിരുന്നു.

കോമകനിന്‍ രാഗപ്രിയ എന്ന പേരില്‍ സ്വന്തമായി മ്യൂസിക് ട്രൂപ്പ് നടത്തിയിരുന്നു. കലാരംഗത്തെ മികവിനു തമിഴ്നാട് സര്‍ക്കാര്‍ 2019ല്‍ കലൈമാമണി പുരസ്‌കാരം നല്‍കി ആദരിച്ചു.

ഹാസ്യവേഷങ്ങളിലും സ്വഭാവനടനായും തമിഴ് സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച പാണ്ഡു (74) വാണ് കോവിഡ് ബാധിച്ചു മരിച്ച തമിഴ് നടന്‍. നിരവധി ഹാസ്യ വേഷങ്ങളിലൂടെ അദ്ദേഹം സിനിമാ ആസ്വാദകരെ ചിരിപ്പിച്ചിട്ടുണ്ട്. അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്നവും പതാകയും രൂപകല്‍പന ചെയ്തതു പാണ്ഡുവാണ്. ഭാര്യ കുമുദ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. 1970ല്‍ മന്നവന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറിയത്.

കോവിഡ് ബാധിച്ച് ബോളിവുഡില്‍ മൂന്നു മരണങ്ങളാണ് ഇന്നലെ സംഭവിച്ചത്. ഹിന്ദി സിനിമകളില്‍ സഹനടി വേഷങ്ങളിലൂടെ ശ്രദ്ധേയയായ അഭിലാഷ പാട്ടീല്‍ (47), ശ്രീപ്രദ (54) എന്നിവര്‍ മുംബൈയിലും നിരവധി സിനിമകളുടെ എഡിറ്ററായ അജയ് ശര്‍മ (38) ഡല്‍ഹിയിലും മരിച്ചു.

ചിച്ചോരെ എന്ന സിനിമയില്‍ സുശാന്ത് സിങ് രാജ്പുത്തിനൊപ്പം അഭിനയിച്ച അഭിലാഷ ഒട്ടേറെ മറാഠി സിനിമകളില്‍ ശ്രദ്ധേയമായ േവഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭര്‍ത്താവും മകനുമുണ്ട്. ഹിന്ദി, ഭോജ്പുരി സിനിമകളില്‍ സജീവമായിരുന്നു ശ്രീപ്രദ. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഡല്‍ഹി രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യല്‍റ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അജയ് ശര്‍മയുടെ മരണം. കാര്‍വാന്‍, ലൂഡോ, ഇന്ദു കി ജവാനി, ജഗ്ഗാ ജസൂസ് എന്നീ സിനിമകളുടെ എഡിറ്ററാണ്. ഭാര്യയും നാലു വയസ്സുള്ള മകനുമുണ്ട്.

കായികതാരങ്ങളും കോവിഡിന് കീഴടങ്ങി. രാസ്ഥാന്‍ മുന്‍ രഞ്ജി താരം വിവേക് യാദവ്, ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റീഷ്യന്‍ ദിനര്‍ ഗുപ്ത എന്നിവര്‍ കോവിഡിനു കീഴടങ്ങി. കോവിഡ് ബാധിതയായ അമ്മയെ രണ്ടാഴ്ച മുന്‍പ് നഷ്ടപ്പെട്ട വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂര്‍ത്തിക്ക് ഇന്നലെ സഹോദരിയെയും നഷ്ടമായി.

2011 ല്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ രാജസ്ഥാന്‍ ടീമില്‍ അംഗമായിരുന്ന ലെഗ് സ്പിന്നര്‍ വിവേക് യാദവ് (36) അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യയും ഒരു മകളുമുണ്ട്. ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റീഷ്യന്‍ ദിനര്‍ ഗുപ്ത (76) 15 വര്‍ഷത്തോളം ബിസിസിഐയുടെ ഔദ്യോഗിക സ്‌കോററും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്ന വേദ കൃഷ്ണമൂര്‍ത്തിയുടെ സഹോദരി വത്സല ശിവകുമാറാണ് (45), അമ്മ ചെലുവമ്പ ദേവിക്കു പിന്നാലെ കോവിഡിനു കീഴടങ്ങിയത്. കര്‍ണാടകയിലെ ചിക്കമഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category