1 GBP = 103.15 INR                       

BREAKING NEWS

ലോകത്തിലെ കോവിഡ് കേസുകളില്‍ 50 ശതമാനവും ഇന്ത്യയില്‍; വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 4,14,433 പുതിയ കേസുകള്‍: പ്രതിദിന മരണ നിരക്ക് നാലായിരത്തിലേക്ക് അടുക്കുന്നു: പേടിച്ചരണ്ട് ഇന്ത്യ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകളില്‍ 50 ശതമാനവും ഇന്ത്യയില്‍. വ്യാഴാഴ്ച മാത്രം രാജ്യത്ത് 4,14,433 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. മരണം നാലായിരത്തിന് അടുത്തെത്തി. 3920 പേരാണ് ഇന്നലെ രാജ്യത്ത് മരണത്തിന് കീഴടങ്ങിയത്. രോഗം ബാധിച്ച് 8,944 പേരാണ് രാജ്യത്ത് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. തുടര്‍ച്ചയായ 14-ാം ദിവസവും മൂന്ന് ലക്ഷത്തിന് മുകളിലാണ് പുതിയ കോവിഡ് രോഗികള്‍. 35 ലക്ഷം പേര്‍ ചികിത്സയിലാണ്. ഇന്നലെ 3,920 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ മരണ നിരക്ക് 2,34,071 ആയി ഉയര്‍ന്നു.

കേരളത്തിലും കര്‍ണാടകയിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. മാര്‍ച്ചില്‍ നാല്‍പ്പതിനായിരത്തോളം കേസുകളാണ് രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മെയ് ആറ് ആയപ്പോഴേക്കും പ്രതിദിനം നാല് ലക്ഷത്തിന് മുകളിലായി. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കഴിഞ്ഞു. കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും ഓരോ ദിവസം കഴിയുന്തോറും വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടാകുന്നത്.

കോവിഡ് ആദ്യ തരംഗത്തില്‍ ലോകത്തിലെ ആകെ രോഗികളില്‍ 18% മാത്രമായിരുന്നു ഇന്ത്യയില്‍. മെയ് 5ന് ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 57 ശതമാനവും ഇന്ത്യയിലാണ്. അതേസമയം യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത് 6 ശതമാനം മാത്രം. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ കുറവായാല്‍ മാത്രമാണ് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കൂ.

ബംഗാളിലും ഡല്‍ഹിയിലും ആഴ്ച തോറുമുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമാണ്. രാജസ്ഥാനില്‍ ഇത് 62 ശതമാനവും. തമിഴ്നാട്, ബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category