1 GBP = 103.15 INR                       

BREAKING NEWS

സെന്‍ട്രല്‍ വിസ്ത പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; 'സെന്‍ട്രല്‍ വിസ്ത ഒരു കുറ്റകരമായ പാഴാക്കലാണ്, നിങ്ങളുടെ അന്ധമായി പിടിവാശിക്കല്ല, ജനങ്ങളുടെ ജീവന് ശ്രദ്ധ നല്‍കൂ'വെന്ന് ട്വീറ്റ്; രാഹുലിന്റെ പരാമര്‍ശം ലോക്ഡൗണിനിടയിലും സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെ

Britishmalayali
kz´wteJI³

ഡല്‍ഹി: ലോക്ഡൗണിനിടയിലും സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി.രാഹുല്‍ ഗാന്ധി.രാജ്യം കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തില്‍ വിറച്ചുനില്‍ക്കുമ്പോഴും തുടരുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി കുറ്റകരമായ പാഴാക്കലാണെന്ന് വിശേഷിപ്പിച്ച രാഹുല്‍ ജനങ്ങളുടെ ജീവനാണ് ഇപ്പോള്‍ ശ്രദ്ധ നല്‍കേണ്ടതെന്നും അഭിപ്രായപ്പെട്ടു.

'സെന്‍ട്രല്‍ വിസ്ത ഒരു കുറ്റകരമായ പാഴാക്കലാണ്. നിങ്ങളുടെ അന്ധമായി പിടിവാശിക്കല്ല, ജനങ്ങളുടെ ജീവന് ശ്രദ്ധ നല്‍കൂ' -എന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തത്.

പദ്ധതി നടപ്പാക്കുന്നത് നിര്‍ത്തിവെച്ച് രാജ്യത്തെ ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ചെവികൊടുക്കാതെ പ്രവര്‍ത്തനങ്ങളെ അവശ്യ സേവനങ്ങളുടെ പരിധിയില്‍ പെടുത്തിയാണ് നിര്‍മ്മാണം തുടരുന്നത്.

കോവിഡ് വ്യാപനത്തോടെ ആശുപത്രിക്ക് മുന്നില്‍ രോഗികളുടെ നീണ്ട നിര പ്രത്യക്ഷപ്പെടുകയും കിടക്കകളുടെ കുറവും ഓക്‌സിജന്‍ ക്ഷാമമടക്കുള്ള പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുന്നതിനിടയിലാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോകുന്നത്. ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്.

രാജ്യം മുഴുവന്‍ കോവിഡിന്റെ പിടിയില്‍ കടുത്ത ദുരന്തങ്ങള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് മന്ദിരം പണിതുയര്‍ത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുന്ന നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ വരെ രംഗത്ത് വന്നിരുന്നു.''നരേന്ദ്ര മോദിയുടെ അഹംഭാവത്തിന്റെ സ്മാരകം ഉയരുന്നു'' എന്നായിരുന്നു ഒരു പ്രമുഖ ബ്രിട്ടീഷ് പത്രത്തിന്റെ തലക്കെട്ട്.

ന്യുഡല്‍ഹിയുടെ ഹൃദയഭാഗത്ത് വെള്ളക്കല്ലില്‍ കൊത്തിയ കവിതപോലെ നില്‍ക്കുന്ന ഈ രണ്ട് ബ്ലോക്കുകള്‍ പഴയ ബ്രിട്ടീഷ് ഭരണത്തിന്റെ സ്മരണയുണര്‍ത്തുന്നവയാണ്. 1911-ല്‍ ജോര്‍ജ്ജ് അഞ്ചാമനും മേരി രാജ്ഞിയും ചേര്‍ന്ന് തറക്കല്ലിട്ട ഈ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ നീണ്ട 16 വര്‍ഷങ്ങള്‍ എടുത്തു. പ്രശസ്ത വാസ്തുശില്പി, എഡ്വിന്‍ ല്യുട്ടന്‍സ് രൂപകല്പന ചെയ്ത ഈ കെട്ടിടം പഴയ കൊളോണിയല്‍ കാലത്തെ വാസ്തുശില്പകലയ്ക്ക് ഉത്തമോദാഹരണമാണ്. അതോടൊപ്പം, ക്ലാസിക്കല്‍ സ്‌റ്റൈലും മുഗള്‍ വാസ്തുശില്പകലയും ഇതില്‍ സമന്വയിപ്പിച്ചിട്ടുണ്ട്.

ഈ കൊളോണിയല്‍ കാലഘട്ടത്തിന്റെ സ്മാരകം തുടച്ചുനീക്കി പുതിയതൊന്ന് നിര്‍മ്മിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നു. 2022-ല്‍ ഇന്ത്യ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉണ്ടാകണമെന്നാണ് മോദി ആഗ്രഹിക്കുന്നതെന്നും അവര്‍ പറയുന്നു. ഇത് ഒരു പ്രതികാര നടപടിയാണെന്നാണ് അവര്‍ പറയുന്നത്. അതേസമയം, കൊളോണിയല്‍ സ്മരണകള്‍ ഉണര്‍ത്തുന്ന പഴയ വൈസ്രോയിയുടെ കൊട്ടാരം ഇന്ത്യന്‍ രാഷ്ട്രപതിയുടെ വസതിയായി തുടരുമെന്ന ആക്ഷേപഹാസ്യ രൂപേണയുള്ള റിപ്പോര്‍ട്ടിംഗും അവര്‍ നടത്തുന്നുണ്ട്.

ആധുനിക രീതിയിലുള്ള ഓഫീസ് സമുച്ചയങ്ങള്‍, ഭൂഗര്‍ഭ റെയില്‍ പാത, പിന്നെ പ്രധാനമന്ത്രിക്ക് താമസിക്കാനുള്ള ആഡംബര വസതി എന്നിവയായിരിക്കും ഇനി ഇവിടെ ഉയര്‍ന്നുവരിക എന്ന് ചില മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ കോണുകളില്‍ നിന്നും കടുത്ത പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും കഴിഞ്ഞ ഡിസംബറിലായിരുന്നു മോദി ഈ പുതിയ പദ്ധതിക്ക് തറക്കല്ലിട്ടത്. പ്രധാനമന്ത്രിയുടെ ആഡംബര കൊട്ടാരം എന്ന് വിളിപ്പേര് കിട്ടിയ ഈ പദ്ധതിയുമായി മോദി മുന്നോട്ട് പോവുകയാണ്.

കോവിഡിന്റെ രണ്ടാം വരവ് അതിരൂക്ഷമാവുകയും ഓക്സിജന്‍ ക്ഷാമം മൂലം നിരവധിപേര്‍ മരണത്തെ പുല്‍കുകയും ചെയ്തിട്ടും ഈ പദ്ധതി തത്ക്കാലത്തേക്കെങ്കിലും നിര്‍ത്തിവയ്ക്കാന്‍ മോദി തയ്യാറായില്ലെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം നയ ചാതുരിയോടെ ഇന്ത്യന്‍ മാധ്യമങ്ങളെ ഇത് വാര്‍ത്തയാക്കുന്നത് തടയുന്നതില്‍ മോദി വിജയിച്ചു എന്നും അവര്‍ പറയുന്നു. ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവിലുള്ളപ്പോഴും, അത്യാവശ്യ സേവന വിഭാഗത്തില്‍ പെടുത്തി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നോട്ട് പോവുകയാണ്.

ഡല്‍ഹിയിലെ സാധാരണക്കാര്‍ ഓക്സിജന്‍ കിട്ടാതെ മരണമടയുമ്പോഴും, പ്രിയപ്പെട്ടവരെ കാര്‍ പാര്‍ക്കിങ് പോലുള്ളിടങ്ങളില്‍ ഉണ്ടാക്കിയ താത്ക്കാലിക ശ്മശാനങ്ങളില്‍ ദഹിപ്പിക്കേണ്ടി വരുമ്പോഴും ചക്രവര്‍ത്തിയുടെ ശ്രദ്ധ മണിമന്ദിരങ്ങള്‍ കെട്ടി ഉയര്‍ത്തുന്നതിലാണെന്ന് ബ്രിട്ടനിലെ ഒരു പ്രമുഖ മാധ്യമം ആരോപിച്ചു

 ഏകദേശം 2000 തൊഴിലാളികളാണ് ഇപ്പോള്‍ ഈ പദ്ധതിയില്‍ തൊഴില്‍ ചെയ്യുന്നത്. 12,000 രൂപയോളമാണ് മിക്കവര്‍ക്കും ലഭിക്കുന്നത്. എന്നാല്‍, പലര്‍ക്കും സമയത്ത് ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ടെന്ന് മറ്റൊരു മാധ്യമം ചൂണ്ടിക്കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category