1 GBP = 102.50 INR                       

BREAKING NEWS

കേരളത്തിലെ ആദ്യ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിനു നേതൃത്വം നല്‍കിയ സര്‍ജന്‍; കേരളത്തിലെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയയിലുടെ ചരിത്രം കുറിച്ചു; എസ്എസ്എല്‍സി പരീക്ഷയില്‍ റാങ്ക് ജേതാക്കളായ 3 കുട്ടികളുടെ പിതാവ് എന്ന നിലയില്‍ ശ്രദ്ധേയനായി; വിടവാങ്ങിയത് ജനകീയ ഡോക്ടര്‍ പി.എ.തോമസ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: വൈദ്യശാസ്ത്രമേഖലയില്‍ സംസ്ഥാനത്ത് തന്നെ ചരിത്രപരമായ ഒട്ടേറെ മൂഹൂര്‍ത്തങ്ങള്‍ക്ക് നേതൃത്വം വഹിച്ച വ്യക്തിത്വമായി കഴിഞ്ഞ ദിവസം അന്തരിച്ച ഡോ പി.എ.തോമസ്. കേരളത്തിലെ ആദ്യ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിനു നേതൃത്വം, കേരളത്തിലെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയയുടെ നേതൃസ്ഥാനം എന്നിങ്ങനെ നീളുന്ന ഡോ തോമസിന്റെ നേട്ടങ്ങളുടെ പട്ടിക.ഇതിനുപുറമെ ഏറെ കൗതുകകരമായ ഒരു നേട്ടവും അദ്ദേഹത്തെതേടിയെത്തി. എസ്എസ്എല്‍സി പരീക്ഷയില്‍ റാങ്ക് ജേതാക്കളായ 3 കുട്ടികളുടെ പിതാവ് എന്ന നിലയില്‍ എഴുപതുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഇദ്ദേഹം.


റോഷന്‍ തോമസ്, ഉഷ ടൈറ്റസ്, ആശ തോമസ് എന്നിവരാണ് കേരളം ശ്രദ്ധിച്ച മക്കള്‍. ഡോക്ടര്‍മാരായ മൂവരില്‍ രണ്ടു പേര്‍ ഐഎഎസുകാരാണ്. ആശ തോമസ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും ഉഷ ടൈറ്റസ് ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ച ശേഷം അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരള (അസാപ്) സിഎംഡിയുമാണ്. റോഷന്‍ തോമസ് പുണെയില്‍ അനസ്‌തെറ്റിസ്റ്റാണ്.

റാന്നിയില്‍ ജനിച്ച തോമസ് മുംബൈ ഗ്രാന്‍ഡ് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസും എംഎസും പൂര്‍ത്തിയാക്കിയ ശേഷമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇംഗ്ലണ്ടിലെ ഈസ്റ്റ് ഗ്രിന്‍സ്റ്റെഡില്‍ പ്ലാസ്റ്റിക് സര്‍ജറി പരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹം മെഡിക്കല്‍ കോളജ് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങളുടെ ഡയറക്ടറായാണു വിരമിച്ചത്.

തീപ്പൊള്ളലേറ്റവരുടെ ചികിത്സയ്ക്കാണ് ഊന്നല്‍ നല്‍കിയത്. അസോസിയേഷന്‍ ഓഫ് പ്ലാസ്റ്റിക് സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായ ആദ്യ മലയാളിയാണ്. മാര്‍ത്തോമ്മാ സഭയുടെ ആദ്യ ഹോസ്പിറ്റല്‍ ഗൈഡന്‍സ് സൊസൈറ്റി തിരുവനന്തപുരത്ത് ആരംഭിക്കുന്നതിലും മുഖ്യപങ്കു വഹിച്ചു.

ഭാര്യ: ലീല തോമസ് (കൊല്ലം പാറപ്പാട്ട് കുടുംബാംഗം). മരുമക്കള്‍: ടി.സി.ബെഞ്ചമിന്‍ (റിട്ട. അഡീ. ചീഫ് സെക്രട്ടറി, മഹാരാഷ്ട്ര), ഡോ. ടൈറ്റസ് പി.കോശി (റെയില്‍വേ ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍), മാത്യു ചാണ്ടി (ആര്‍ക്കിടെക്ട് അര്‍ബന്‍ പ്ലാനര്‍, യുഎസ്.)സംസ്‌കാരം ഉച്ചയ്ക്കു മൂന്നിന് ശ്രീകാര്യം ബെഥേല്‍ മാര്‍ത്തോമ്മാ പള്ളിയില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category