1 GBP = 102.50 INR                       

BREAKING NEWS

കൊടകര കുഴല്‍പ്പണക്കേസ് ബിജെപിക്ക് വിനയാകും; പരാതിയില്‍ പറഞ്ഞ 25 ലക്ഷം കള്ളമെന്ന് ഉറപ്പിച്ച് ആര്‍ എസ് എസുകാരനായ അബ്കാരിയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം; പരാതിക്കാരനായ ധര്‍മ്മരാജനെ പിടികൂടുന്നത് ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്തിക്കാന്‍; തൃശൂരിലെ അഭിഭാഷകനായ നേതാവും നിരീക്ഷണത്തില്‍; കൊണ്ടു പോയത് മൂന്നരക്കോടിയെന്ന് തറപ്പിച്ച് അന്വേഷണം മുമ്പോട്ട്

Britishmalayali
kz´wteJI³

തൃശൂര്‍: പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കൊണ്ടുവന്നതെന്നു കരുതപ്പെടുന്ന കുഴല്‍പണം കൊടകരയില്‍ കവര്‍ന്ന കേസില്‍ നിര്‍ണ്ണായക ട്വിസ്റ്റിന് സാധ്യത. പരാതിക്കാരനായ ധര്‍മ്മരാജനെ പൊലീസ് അറസ്റ്റു ചെയ്യും. ആര്‍ എസ് എസുകാരനായ ധര്‍മ്മരാജന്‍ കോഴിക്കോട്ടെ അബ്കാരിയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പറയപ്പെടുന്നു. പരാതിയില്‍ പറയുന്നതിനെക്കാള്‍ തുക കണ്ടെത്തിയ സാഹചര്യത്തിലാണ് പരാതിക്കാരനെ അറസ്റ്റു ചെയ്യാനുള്ള നീക്കം.

കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളിലൊരാളുടെ മൊഴിയില്‍നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് കവര്‍ച്ചക്കേസ് ബിജെപി നേതാക്കളിലേക്ക് നീങ്ങുകയാണ്. ഉന്നത നേതാക്കളുമായി ബന്ധമുള്ള ബിജെപി നേതാവായ തൃശൂര്‍ ജില്ലാ കമ്മിറ്റിയോടൊപ്പം നില്‍ക്കുന്ന അഭിഭാഷകന്‍ പൊലീസ് നിരീക്ഷണത്തിലാണ്. തെരഞ്ഞെടുപ്പാവശ്യത്തിനായി ബിജെപി കാറില്‍ കടത്തികൊണ്ടുപോയത് മൂന്നരക്കോടിയെന്ന് കേസില്‍ കണ്ണിയായ പ്രധാനി പൊലീസിന് മൊഴി നല്‍കിയതായി സൂചന. പണം സൂക്ഷിച്ചത് കാറില്‍ പ്രത്യേക അറയിലെന്നും മൊഴിയിലുണ്ട്.

25 ലക്ഷം രൂപ നഷ്ടമായെന്നായിരുന്നു പരാതിക്കാരനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മരാജ് ആദ്യം പൊലീസിന് പരാതി നല്‍കിയത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പൊലീസിന്റെ പിടിയിലായതോടെ 25 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. 47.5 ലക്ഷം രൂപ പൊലീസ് വീണ്ടെടുക്കുകയും ചെയ്തു. ഇതോടെയാണ് മൂന്നു കോടി രൂപ കാറിലുണ്ടായിരുന്നെന്ന് കേസിലെ പ്രധാനി മൊഴി നല്‍കിയത്.

കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ തലപ്പത്ത് അഴിച്ചുപണി നടന്നിരുന്നു. തൃശൂര്‍ റേഞ്ച് ഡിഐജി എ. അക്ബറിനാണ് ഇനി അന്വേഷണച്ചുമതല. 3 ഡിവൈഎസ്പിമാരും ക്രൈംബ്രാഞ്ച് അംഗങ്ങളും സംഘത്തിലുണ്ടാവും. ഇതുവരെ തൃശൂര്‍ എസ്പി ജി. പൂങ്കുഴലിയാണു അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചിരുന്നത്. ധര്‍മ്മരാജനെ അറസ്റ്റു ചെയ്യാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഇത്. 25 ലക്ഷം രൂപയും കാറും കവര്‍ന്നെന്ന പരാതിയില്‍ അന്വേഷണം തുടങ്ങിയ സംഘം ഇതുവരെ 47.5 ലക്ഷം രൂപയും കവര്‍ച്ചയ്ക്കുപയോഗിച്ച 3 കാറുകളും കണ്ടെടുത്തിട്ടുണ്ട്. പരാതിയില്‍ കളവുണ്ടെന്നും പൊലീസ് തിരിച്ചറിയുന്നു.

19 പ്രതികളെയും അറസ്റ്റ് ചെയ്തു.തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ മണ്ഡലങ്ങളില്‍ രഹസ്യമായി ഉപയോഗിക്കാനായി ബിജെപി കൊണ്ടുവന്ന കോടിക്കണക്കിനു രൂപയില്‍ ഉള്‍പ്പെട്ട 3.5 കോടി രൂപയാണു കവര്‍ന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. കോടികള്‍ കവര്‍ച്ച ചെയ്യപ്പെട്ടെന്ന വിവരം പൊലീസും സ്ഥിരീകരിച്ചിരുന്നു. പണം കൊടുത്തുവിട്ടത് യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററും കേന്ദ്രത്തില്‍ ബിജെപിയുമായി വിപുല ബന്ധമുള്ളയാളുമായ സുനില്‍ നായക് ആണെന്നും വ്യക്തമായിരുന്നു. പണം കടത്തുന്നതിന്റെ ചുമതല ധര്‍മരാജന് ആയിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പരാതിക്കാരനായ ധര്‍മരാജനെ അറസ്റ്റ ്ചെയ്യാനുള്ള സാധ്യതയുണ്ട്.

പ്രതികളുടെയും പരാതിക്കാരുടെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍നിന്നു പണം ഇതര സംസ്ഥാനത്തുനിന്നു വന്നതാണെന്നും 3.5 കോടിയിലേറെ രൂപയുണ്ടെന്നും സ്ഥിരീകരിച്ചതോടെയാണ് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പിച്ചിരിക്കുന്നത്. ഇതുവരെയുള്ള അന്വേഷണത്തില്‍ പണവും പാര്‍ട്ടിയുമായുള്ള ബന്ധം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം മാറിയത്.

ഇടപാടുമായി ബന്ധമുള്ള ഒരു നേതാവ് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചതായും സൂചനയുണ്ട്. ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെ കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ചാണ് കാറും പണവും കവര്‍ന്നത്. കര്‍ണാടകയില്‍ നിന്നെത്തിയതാണു പണമെന്നാണു വിവരം. ആക്രമണം ആസൂത്രണം ചെയ്തതില്‍, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള കുഴല്‍പണ മാഫിയയും അവരുടെ സഹായികളായി ഇരിങ്ങാലക്കുട, കോടാലി ഭാഗത്തെ ഗുണ്ടാസംഘവുമുണ്ടായിരുന്നു. ഇവരെല്ലാം അറസ്റ്റിലായി.

സംസ്ഥാനസര്‍ക്കാരിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണപരമ്പരയെ കുഴല്‍പ്പണക്കേസ് ഉപയോഗിച്ച് പ്രതിരോധിക്കാനാണു നീക്കം. ഇക്കാര്യത്തില്‍ രാഷ്ട്രീയതീരുമാനമുണ്ടായതോടെയാണ് അന്വേഷണം ഊര്‍ജിതമായത്. കേസിലെ പ്രതികളെ ജാമ്യത്തിലിറക്കാന്‍ രംഗത്തെത്തിയ അഭിഭാഷകനും ബിജെപി. ജില്ലാനേതാവുമായുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തില്ലാതിരുന്ന ഈ നേതാവിന്റെ ജൂനിയര്‍ അഭിഭാഷകനാണു പ്രതികളുടെ വക്കാലത്തെടുത്തത്. കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് ബിജെപി. നേതാക്കള്‍ക്കെതിരേ ആരോപണമുയര്‍ന്നതോടെ ആര്‍.എസ്.എസും സംഘടനാതലത്തില്‍ അന്വേഷണം നടത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category