1 GBP = 103.15 INR                       

BREAKING NEWS

എസ്എന്‍പിക്ക് ഭരണത്തുടര്‍ച്ച കിട്ടിയതോടെ സ്‌കോട്ട്ലാന്‍ഡ് സ്വതന്ത്രമാകണമെന്ന മുറവിളിയും ആരംഭിച്ചു; മുന്നറിയിപ്പുമായി ബോറിസ്; ബ്രിട്ടന്‍ ശിഥിലമായേക്കുമെന്ന ആശങ്ക ശക്തം

Britishmalayali
kz´wteJI³

കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റുമാത്രം കുറവ് എന്ന നിലയില്‍ എത്തിയതോടെ സ്‌കോട്ട്ലാന്‍ഡില്‍ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുന്നു. ബ്രിട്ടനുമായി ചേര്‍ന്ന് കോവിഡിനെതിരെ പടപൊരുതണമെന്ന് വിജയത്തില്‍ അഭിനന്ദിച്ചുകൊണ്ട് ബ്രിട്ടീഷ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍, ഓടുന്ന പട്ടിക്ക് ഒരുമുഴം മുന്‍പേയുള്ള ഏറായി ഈ പ്രസ്താവനയെ അവഗണിച്ച നിക്കോള സ്റ്റര്‍ജന്‍ സ്വതന്ത്ര സ്വിറ്റ്സര്‍ലാന്‍ഡിനായി റഫറന്‍ഡം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പറഞ്ഞു.

അതേസമയം, ബ്രിട്ടീഷ് ജനതയുടെ ഒത്തൊരുമിച്ചുള്ള പോരാട്ടത്തിന്റെ വിജയമാണ് കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ കണ്ടത് എന്ന് പറഞ്ഞ ബോറിസ് ജോണ്‍സണ്‍ കോവിഡിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായുള്ള ഉച്ചകോടിയിലേക്ക് വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ഫസ്റ്റ് മിനിസ്റ്റര്‍മാര്‍ക്കൊപ്പം സ്‌കോട്ട്ലാന്‍ഡ് ഫസ്റ്റ് മിനിസ്റ്ററേയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, റെഫറണ്ടത്തിനെതിരെ മുഖം തിരിച്ചു നില്‍ക്കുന്ന ബോറിസ് ജോണ്‍സന്റെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ് നിക്കോള സ്റ്റര്‍ജന്‍.

എന്നാല്‍, സ്‌കോട്ടിഷ് പാര്‍ലമെന്റായ ഹോളിറൂഡില്‍ നിക്കോള സ്റ്റര്‍ജന്റെ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിക് കേവല ഭൂരിപക്ഷമില്ല എന്നത് ബോറിസ് ജോണ്‍സന് ആശ്വാസം പകരുന്ന കാര്യമാണ്. ഭൂരിപക്ഷത്തിന് 65 സീറ്റുകള്‍ ആവശ്യമുള്ളപ്പോള്‍ എസ് എന്‍ പി ക്ക് കിട്ടിയത് 64 സീറ്റുകള്‍ മാത്രമാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 31 സീറ്റുകളും ലേബര്‍ പാര്‍ട്ടിക്ക് 22 സീറ്റുകളും ഗ്രീന്‍സിന് 8 സീറ്റുകളും ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 4 സീറ്റും ലഭിച്ചു.

ഗ്രീന്‍സിന്റെ സ്ഥാനാര്‍ത്ഥികളും, സ്‌കോട്ട്ലന്‍ഡ് ബ്രിട്ടനില്‍ തുടരണമോ എന്നറിയാന്‍ റഫറണ്ടം ആവശ്യപ്പെട്ടുകൊണ്ടാണ് മത്സരിച്ചത് എന്നതിനാല്‍, ഇക്കാര്യത്തില്‍ അവര്‍ സ്റ്റര്‍ജനെ പിന്തുണയ്ക്കും എന്നതില്‍ സംശയമില്ല. ഏറ്റവും അവസാന അഭിപ്രായ സര്‍വ്വേകളില്‍ ബ്രിട്ടനില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവരും, സ്വതന്ത്ര സ്‌കോട്ട്ലാന്‍ഡിനായി നില്‍ക്കുന്നവരും 50 ശതമാനം വീതമാണ്.

ഇംഗ്ലണ്ടില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വ്യക്തമായ മേല്‍ക്കൈ നേടിയപ്പോഴും സ്‌കോട്ട്ലാന്‍ഡിലെ എസ് എന്‍ പിയുടെ വിജയം ആശങ്കയുളവാക്കുന്നതാണെന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. ബ്രിട്ടന്‍ ശിഥിലീകരിക്കപ്പെടാന്‍ പോലും ഈയൊരു വിജയം കാരണമായേക്കാം എന്നവര്‍ പറയുന്നു. സ്വാതന്ത്ര്യത്തിനുള്ള റഫറണ്ടം ആവശ്യപ്പെടാന്‍ നിലവില്‍ നിക്കോളയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും ഇതേ ആവശ്യമുന്നയിച്ച് തെരഞ്ഞെടുപ്പില്‍ നിന്ന ഗ്രീന്‍സ് പാര്‍ട്ടിയിലെ എട്ട് എം പി മാരുടെ പിന്തുണ അവര്‍ക്ക് ലഭിച്ചാല്‍ റഫറണ്ടം ആവശ്യപ്പെടാന്‍ സാധിക്കും.

ഇത്തരത്തില്‍ ഒരു റഫറണ്ടം വന്നാല്‍, ഇന്നത്തെ രീതിയില്‍ സ്വതന്ത്ര സ്‌കോട്ട്ലാന്‍ഡ് വാദം ജയിക്കുവാനാണ് സാധ്യത എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതായത് ബ്രിട്ടീഷ് സാമ്രാജ്യം വീണ്ടും ശിഥിലമാകും എന്നര്‍ത്ഥം. ഇത് ഒഴിവാക്കണമെന്നാണ് ബ്രിട്ടനിലെ പ്രധാന രണ്ട് രാഷ്ട്രീയ പാര്‍ട്ടികളും താത്പര്യപ്പെടുന്നത്. എന്നാല്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ എത്രമാത്രം വിജയിക്കാനാവുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category