1 GBP = 103.15 INR                       

BREAKING NEWS

ടീസ് വാലിയില്‍ ലേബര്‍ കുത്തക തകര്‍ത്ത് എംപിയെ നേടിയെടുത്തതിനൊപ്പം വെസ്റ്റ് മിഡ്ലാന്‍ഡ്സ് മേയറേയും ജയിപ്പിച്ച് അജയ്യനായി ബോറിസ്; ലേബര്‍ പാര്‍ട്ടിയില്‍ കൂട്ടയടി; ടോണി ബ്ലെയറിന് ശേഷം നഷ്ടപ്പെട്ട അധികാരം തിരിച്ചു പിടിക്കാനാവാതെ ലേബര്‍

Britishmalayali
kz´wteJI³

കീര്‍ സ്റ്റാര്‍മറിന്റെ ലേബര്‍ പാര്‍ട്ടിക്ക് കനത്ത ആഘാതം നല്‍കി തുടര്‍ച്ചയായ മൂന്നാം തവണയും ടോറികള്‍ വിജയമാഘോഷി ക്കുകയാണ്. ലേബര്‍ പാര്‍ട്ടി വലിയ വിജയപ്രതീക്ഷകള്‍ വച്ചു പുലര്‍ത്തിയിരുന്ന വെസ്റ്റ് മിഡ്ലാന്‍ഡ്സ് മേയര്‍ ഇലക്ഷനില്‍ മുന്‍ മന്ത്രി കൂടിയായ ലിയാം ബറനെ തോല്‍പിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആന്‍ഡി സ്ട്രീറ്റ് വിജയിച്ചതോടെ ലേബര്‍ പാര്‍ട്ടിയുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്. നേരത്തേ, പതിറ്റാണ്ടുകളായി ലേബര്‍ പാര്‍ട്ടി കൈവശം വച്ചുകൊണ്ടിരുന്ന ഹാര്‍ട്ടില്‍പൂള്‍ പാര്‍ലമെന്റ് സീറ്റ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തിരിച്ചുപിടിച്ചിരുന്നു.

ടീസ് വാലിയിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ കൂടി വിജയിച്ചതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൃത്യമായ മേധാവിത്വം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതില്‍ ഏറ്റവും വലിയ പരാജയം എന്നുപറയുന്നത് വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ ബൈറന് സംഭവിച്ച തോല്‍വിയാണ്. ജയിക്കുമെന്ന് പാര്‍ട്ടി അത്രയേറെ വിശ്വസിച്ചിരുന്ന സീറ്റില്‍ ബൈറന്‍ തന്റെ വിജയം പ്രവചിക്കുക കൂടി ചെയ്തിരുന്നു. അതേസമയം, ഇത് കണസര്‍വേറ്റീവ് പാര്‍ട്ടിയുടെ മാത്രം ജയമല്ലെന്നും മുഴുവന്‍ ജനങ്ങളുടെയും വിജയമാണെന്നും തിരഞ്ഞെടുപ്പില്‍ ജയിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആന്‍ഡി സ്ട്രീറ്റ് പ്രസ്താവിച്ചു.

നിനച്ചിരിക്കാതെ എത്തിയ കനത്ത പരാജയം ലേബര്‍ ക്യാമ്പുകളെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. പാര്‍ട്ടി ചെയര്‍ വുമണും കാമ്പെയിന്‍ കോ-ഓര്‍ഡിനേറ്ററുമായിരുന്ന ആഞ്ചെല റെയ്നറെ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മര്‍ തത്സ്ഥാനത്തുനിന്നും മാറ്റി. ഇത് പാര്‍ട്ടിക്കുള്ളില്‍ ഒരു അഭ്യന്തര കലാപത്തിന് വഴിയൊരുക്കുമെന്നത് തീര്‍ച്ചയാണ്. പരാജയത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി കീര്‍ സ്റ്റാര്‍മര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നെങ്കിലും അതിന്റെ വില കൊടുക്കേണ്ടി വന്നതെ ആഷ്ടണ്‍-അണ്ടര്‍-ലൈന്‍ എം പിക്കാണ്.

ആനെലിസെ ഡോഡ്സിനും തന്റെ സ്ഥാനം നഷ്ടപ്പെട്ടേക്കും. നിലവൈല്‍ നിഴല്‍ മന്ത്രിസഭയിലെ കാബിനറ്റ് ഓഫീസ് മിനിസ്റ്ററായ റേച്ചല്‍ റീവ്സ് ആയിരിക്കും പകരമെത്തുക. നേരെത്തേ കാമ്പെയ്ന്‍ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട റെയ്നര്‍ പാര്‍ട്ടിയുടെ ഉപ നേതാവ് കൂടിയാണ്. അത് ഒരു തെരഞ്ഞെടുക്കപ്പെട്ട പദവി ആയതിനാല്‍, അതില്‍ നിന്നും അവരെ നീക്കം ചെയ്യാന്‍ സ്റ്റാര്‍മര്‍ക്ക് കഴിയില്ല. എന്നിരുന്നാലും, പാര്‍ട്ടിയിലെ ഏറ്റവും ഉന്നതയായ വനിതാ നേതാവിനെതിരെ നടപടികള്‍ എടുത്തത് പാര്‍ട്ടിയില്‍ ദൂര്‍വ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കും എന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

അതേസമയം കീര്‍ സ്റ്റാര്‍മര്‍ക്ക് എതിരായും പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം നടക്കുന്നുണ്ട്. രാഷ്ട്രീയം എന്തെന്നറിയാത്ത ഒരു കൂട്ടം ആളുകളുടെ വിഹാരരംഗമായി മാറിയിരിക്കുകയാണ് സ്റ്റാര്‍മറുടെ ഓഫീസ് എന്നാണ് ഉയര്‍ന്നുവരുന്ന പ്രധാന ആരോപണം. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിനു ശേഷം മറ്റുള്ളവരെ ബലിയാടുകളാക്കുന്ന സ്റ്റാര്‍മറുടെ നടപടിക്കെതിരെയും കനത്ത പ്രതിഷേധം പാര്‍ട്ടി എം പിമാരില്‍ നിന്നുതന്നെ ഉയരുന്നുണ്ട്. അതിനിടയില്‍, ലണ്ടനില്‍ മാത്രമാണ് പാര്‍ട്ടി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന ആരോപണവുമായി മുന്‍ കാബിനറ്റ് മന്ത്രി ആന്‍ഡി ബണ്‍ഹാമും രംഗത്തെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category