1 GBP = 103.15 INR                       

BREAKING NEWS

10,000 പൗണ്ട് ദിവസം ഫീസ് നല്‍കിയാല്‍ പുട്ടിനെ മുട്ടിച്ചു തരാം; ജോര്‍ജ്ജ് അഞ്ചാമന്റെ കൊച്ചുമകനും രാജ്ഞിയുടെ ബന്ധുവുമായ, കെന്റിലെ പ്രിന്‍സ് മൈക്കിള്‍ ചാനല്‍ 4 ഒളിക്യാമറയില്‍ വീണുപോയ കഥ

Britishmalayali
kz´wteJI³

ലോകത്തിലെവിടെയാണെങ്കിലും അധികാരത്തിന്റെ ഇടനാഴികളില്‍ ദല്ലാളുമാരുണ്ടാകും. ഭരണകൂടത്തിനും കോര്‍പ്പറേറ്റുകള്‍ക്കും ഇടയിലെ പണമൊഴുക്കിന്റെ വഴികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇത്തരം ദല്ലാളുമാര്‍ പലപ്പോഴും പല ഭരണാധികാരികള്‍ക്കും തലവേദന സൃഷ്ടിച്ചിട്ടുമുണ്ട്. ചില ദല്ലാളുമാര്‍ സ്വയം വന്‍ വിവാദങ്ങളില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഥയിലെ വില്ലന്‍ ബ്രിട്ടീഷ് രാജ്ഞിയുടെ അടുത്ത ബന്ധുവാണെന്നത് കാര്യങ്ങളുടെ ഗൗരവം ഏറെ വര്‍ദ്ധിപ്പിക്കുന്നു.

ജോര്‍ജ്ജ് അഞ്ചാമന്റെ കൊച്ചുമകനും എലിസബത്ത് രാജ്ഞിയുടെ അടുത്ത ബന്ധുവുമായ കെന്റിലെ മൈക്കല്‍ രാജകുമാരനാണ് ഒളിക്യാമറ ഓപ്പറേഷനില്‍ കുരുങ്ങി വിവാദത്തില്‍ ആയിരിക്കുന്നത്. ബിസിനസ്സ് എക്സിക്യുട്ടീവുമാര്‍ എന്ന രീതിയില്‍ സമീപിച്ച രണ്ട് റിപ്പോര്‍ട്ടര്‍മാരോട് 78 കാരനായ മൈക്കല്‍ പറഞ്ഞത് പ്രതിദിനം 10,000 പൗണ്ട്വേതനം നല്‍കിയാല്‍ റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ പുട്ടിന്റെ ഏറ്റവും അടുത്തവൃത്തങ്ങളുമായി ബന്ധപ്പെടുത്താം എന്നാണ്.

ചാനല്‍ 4 ലെ ജേണലിസ്റ്റുകളാണ് മൈക്കല്‍ രാജകുമാരനെ കുരുക്കിലാക്കിയത്. പുട്ടിനെ സ്വാധീനിക്കുവാന്‍ കെല്പുള്ളവരുടെ സഹായം സ്വീകരിച്ച് തങ്ങളുടെ ഋഷ്യയിലെ ബിസിനസ്സ് വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ്, ദക്ഷിണകൊറിയന്‍ കമ്പനിയില്‍ നിന്നെന്ന് അവകാശപ്പെട്ടുകൊണ്ട് റിപ്പോര്‍ട്ടര്‍മാര്‍ മൈക്കലിനെ സമീപിച്ചത്. 2 ലക്ഷം പൗണ്ട് ഫീസ് നല്‍കി ക്രെംലിനില്‍ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് കമ്പനിക്ക് ഉപകാരപ്രദമായ പലതും ചെയ്തു തരാമെന്നായിരുന്നു രാജകുമാരന്‍ പറഞ്ഞത്. അതേസമയം മൈക്കലിന് പുട്ടിനുമായി പ്രത്യേക ബന്ധം ഒന്നുമില്ലെന്നും 2003 ജൂണിനു ശേഷം അവര്‍ തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും മൈക്കലിന്റെ ഒരു പ്രതിനിധി പറഞ്ഞു.

എന്നാല്‍, പുട്ടിനോട് വളരെ അടുത്ത, പുട്ടിനില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ളവരുമായി മൈക്കല്‍ ഈ റിപ്പോര്‍ട്ടര്‍മാരെ ബന്ധപ്പെടുത്തുമെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറിയാണ് ഈ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്. പുട്ടിനുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഇക്കാര്യത്തില്‍ തീര്‍ച്ചയായും സഹായിക്കാനാകുമെന്ന് സെക്രട്ടറി വാഗ്ദാനം നല്‍കുകയായിരുന്നു. രാജകുടുംബാംഗം എന്ന നിലയില്‍ മൈക്കല്‍ പക്ഷെ പൊതുഖജനാവില്‍ നിന്നും പണമൊന്നും പറ്റുന്നില്ല.

രാജ്ഞിയുടെ, റഷ്യയിലെ അനൗദ്യോഗിക അമ്പാസിഡര്‍ എന്നപോലെയാണ് മൈക്കല്‍ സംസാരിച്ചത് എന്ന ആരോപണം ഉയരുന്നുണ്ട്. റഷയിലേക്ക് നാലോ അഞ്ചോദിവസത്തെ യാത്രയ്ക്കുള്ള ചെലവായി 50,000 പൗണ്ട് ആവശ്യപ്പെടുകയും ചെയ്തു. ഇത്തരത്തിലുള്ള ഇടപാടുകള്‍ മൈക്കല്‍ ഇതിനു മുന്‍പും ചെയ്തിട്ടുണ്ടെന്ന് സെക്രട്ടറി അവകാശപ്പെടുന്നുമുണ്ട്. അടുത്തയിടെ ഉക്രെയിന്‍ അതിര്‍ത്തി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് റഷ്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം വഷളായെങ്കിലും താനും പുട്ടിന്റെ ആള്‍ക്കാരുമായുള്ള ബന്ധത്തിന് പോറലേറ്റിട്ടില്ല എന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category