1 GBP = 102.50 INR                       

BREAKING NEWS

കോവിഡിന്റെ യുകെ മൂന്നാം തരംഗം അകലെയല്ല; ലണ്ടനിലടക്കം ഹോസ്പിറ്റലുകളില്‍ വീണ്ടും കോവിഡ് രോഗികളുടെ വലിയ സാന്നി ധ്യം; ജൂണ്‍ 21 ആയാല്‍ വ്യാപന സാധ്യത വ്യക്തമാകും; മലയാളികള്‍ ശ്രദ്ധ കൈവിട്ടാല്‍ അപകടം തന്നെ; വൈറസിന് പുരുഷ ലിംഗത്തില്‍ ആറുമാസം സാന്നിധ്യമാകാനാകും; വന്ധ്യതക്കും സാധ്യത

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെയില്‍ ഏവരും ഭയപ്പെട്ടിരുന്ന വാര്‍ത്തയ്ക്കു ഒടുവില്‍ സ്ഥിരീകരണവും സൂചനയും എത്തിയിരിക്കുന്നു. യുകെയില്‍ മൂന്നാം കോവിഡ് തരംഗം സംഭവിക്കും, അതും അധികം അകലെയല്ലാതെ. തിങ്കളാഴ്ച മുതല്‍ സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ ജനം ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ മൂന്നാം തരംഗവും അപകടം സൃഷ്ടിക്കും എന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇതിനു സാധൂകരണം നല്‍കി ലണ്ടന്‍ പ്രദേശത്തെ ഒഴിഞ്ഞു കിടന്ന കോവിഡ് ഹോസ്പിറ്റല്‍ വാര്‍ഡുകളില്‍ വീണ്ടും രോഗികള്‍ എത്തിത്തുടങ്ങി.

ഏതാനും ദിവസമായി പത്തു മുതല്‍ 20 വരെ മരണങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇതെല്ലം നല്‍കുന്ന സൂചനകള്‍ വ്യക്തമാണ്, കോവിഡ് ബ്രിട്ടനെ കൈ ഒഴിഞ്ഞിട്ടില്ല. ഈ സൂചനകള്‍ ഹോസ്പിറ്റലിലും മറ്റും ജോലി ചെയ്യുന്ന മലയാളികള്‍ക്കും നല്‍കുന്ന മുന്നറിയിപ്പ് പ്രധാനമാണ്. ആരും അമിതമായ ആത്മവിശ്വാസത്തിലേക്കു നീങ്ങേണ്ടെന്നു ചുരുക്കം.

ആഘോഷങ്ങള്‍ക്ക് സമയമായിട്ടില്ല 
ഇപ്പോള്‍ പിന്‍വലിക്കുന്ന ലോക്ക്ഡൗണുകള്‍ വീണ്ടും ജൂണ്‍ 21നു മടക്കി കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും എന്നാണ് മുന്നറിയിപ്പുകള്‍. ഇതിനെ സര്‍ക്കാരും ഗൗരവത്തോടെയാകും കാണുക. ഏതുവിധത്തിലും മൂന്നാം തരംഗം ഒഴിവാക്കണം എന്നതാണ് സര്‍ക്കാര്‍ ചിന്തിക്കുന്നതെങ്കിലും അത് സംഭവിച്ചിരിക്കും എന്നാണ് ശാസ്ത്ര സംഘത്തിന്റെ നിഗമനം.
എന്നാല്‍ മരണ നിരക്ക് രണ്ടാം വ്യാപനത്തെക്കാള്‍ കുറഞ്ഞിരിക്കും എന്ന ആശ്വാസം മാത്രമേ ഇപ്പോള്‍ പ്രതീക്ഷിക്കാനാകൂ എന്നാണ് പ്രവചനങ്ങള്‍. ഇതോടെ  വേനല്‍ക്കാലത്തെങ്കിലും ചെറിയ തോതില്‍ ആഘോഷങ്ങള്‍ മടങ്ങി വരും എന്ന പ്രതീക്ഷ കൂടിയാണ് മങ്ങുന്നത്. വാക്‌സിന്‍ കിട്ടിയവര്‍ എന്നോ കിട്ടാത്തവര്‍ എന്നോ ഭേദമില്ലാതെയാകും മൂന്നാം കോവിഡ് തരംഗത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുക.

പലയിടത്തും പൊടുന്നനെ രോഗികള്‍, ഹോട്ട് സ്‌പോട്ടുകള്‍ 
ഒരാഴ്ചക്കുള്ളില്‍ യുകെയുടെ പലഭാഗത്തും പൊടുന്നനെ ഉണ്ടായ കോവിഡ് സൂചനകളാണ് മൂന്നാം വ്യാപനം ഉണ്ടാകാതെ പോകില്ല എന്ന നിരീക്ഷണത്തിനു കാരണം. സ്‌കോട്ടിഷ് ഗ്രാമമായ മൊറെയ്, ഡെറി സിറ്റി, ഡെര്‍ബിഷെയറിലെ അടുത്തുള്ള ഏര്‍വാഷ് എന്നിവിടങ്ങളിലാണ് പൊടുന്നനെ രോഗികള്‍ വര്‍ധിച്ചത്. ഇതില്‍ ഏറെവാശിയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍, ഒരാഴ്ചയ്ക്കിടയില്‍ 232 പേരാണ് രോഗികളായത്.

രണ്ടാം വ്യാപനം ശക്തമായിരുന്ന ബ്ലാക്‌ബേണ്‍, മാഞ്ചസ്റ്ററിലെ വിഗാന്‍, സെല്‍ബി, ലീഡ്‌സ് എന്നിവിടങ്ങളിലൊക്കെ ഇപ്പോള്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധനയിലേക്കു നീങ്ങുകയാണ്. ഇതിനു പ്രത്യേകമായി ഒരു കാരണം പറയാനില്ല എന്നത് മറ്റൊരു പ്രയാസമായി സര്‍ക്കാരിന് മുന്നില്‍ വിലങ്ങുതടി സൃഷ്ടിക്കുന്നു. രാജ്യത്താകെയായി ഇപോള്‍ 105 സ്ഥലങ്ങളില്‍ എങ്കിലും ഉയര്‍ന്ന നിരക്കില്‍ കോവ്ഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.

ഐസിയുവില്‍ 142 രോഗികള്‍, 3 മാസം മുന്‍പ് 3700 
നിലവില്‍ രാജ്യത്ത് എല്ലാ ആശുപത്രികളിലുമായി 142 കോവിഡ് രോഗികളാണ് ഐസിയുവില്‍ എത്തിയിട്ടുള്ളത്. ഇതിനര്‍ത്ഥം ഒരു കോവിഡ് രോഗി പോലും ഇല്ലാത്ത ഒട്ടേറെ ആശുപത്രികളും ഉണ്ടെന്നു തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ ഫ്രാന്‍സില്‍ ഇതിന്റെ 30 ഇരട്ടിയാണ് ഗുരുതരാവസ്ഥയിലായ കോവിഡ് രോഗികളുടെ എണ്ണം. മൂന്നുമാസം മുന്‍പ് യുകെയില്‍ ഐസിയു രോഗികളുടെ എണ്ണം 3700 മുകളില്‍ ആയിരുന്നു എന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കുന്നു.

അടുത്തമാസത്തോടെ നിര്‍ബന്ധിത മാസ്‌കും സോഷ്യല്‍ ഡിസ്റ്റന്‍സ് നിയന്ത്രണവും ഒഴിവാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. എന്നാല്‍ ഇതെല്ലം പാലിക്കാന്‍ ജനം തയ്യാറാവുക ആണെങ്കില്‍ കൂടുതല്‍ സുരക്ഷിതം എന്നുതന്നെയാണ് ലഭ്യമായ മുന്നറിയിപ്പും.

സെപ്റ്റംബര്‍ മുതല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിശോധന 
വാക്‌സിന്‍ എടുത്തവര്‍ അടക്കം എല്ലാവരെയും സെപ്റ്റംബര്‍ മുതല്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് തുടങ്ങാനും തീരുമാനമായി. കോവിഡ് ബാധിച്ചവരുടെയും അല്ലാത്തവരുടെയും അത്യാവശ്യം നടത്തിയിരിക്കേണ്ട പൊതു ആരോഗ്യ പരിശോധനക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏറെക്കാലമായി ഡോക്ടറെ കാണാന്‍ അവസരമില്ലാത്ത ജനങ്ങള്‍ക്ക് ഏറ്റവും വേഗത്തില്‍ മെഡിക്കല്‍ പരിശോധന ആവശ്യമാണ് എന്ന ഉപദേശം സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കുകയാണ്. ജനങ്ങളുടെ ആരോഗ്യം വച്ച് കളിക്കരുത് എന്ന താക്കീതാണ് ഊര്‍ജിത നടപടികള്‍ക്ക് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.

പുരുഷ ലിംഗത്തില്‍ വാസമുറപ്പിച്ചു കോവിഡ്, മുന്നറിയിപ്പ് മിയാമി ശാസ്ത്ര സംഘത്തില്‍ നിന്നും
കോവിഡിനെ കുറിച്ചുള്ള തമാശകള്‍ കാര്യമാകുകയാണോ? കോവിഡ് ബാധിച്ചാല്‍ ലൈംഗിക പ്രശ്‌നം ഉണ്ടാകും എന്ന മുന്നറിയിപ്പ് നല്‍കിയാല്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കും എന്ന ട്രോളര്‍മാരുടെ മുന്നറിയിപ്പ് ഇപ്പോള്‍ ശാസ്ത്രലോകവും ശരിവയ്ക്കുകയാണ്. കോവിഡ് ബാധിച്ച ആളുടെ ശരീരത്തില്‍ പ്രത്യേകിച്ചു ലിംഗത്തില്‍ അടക്കം ആറുമാസം വരെ കോവിഡ് വൈറസ് സജീവ സാന്നിധ്യമായി നിലനില്‍ക്കും എന്നതാണ് മിയാമി മില്ലര്‍ സ്‌കൂള്‍ റീപ്രൊഡക്ടിവ് സിസ്റ്റം നല്‍കുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇത്തരം ആളുകള്‍ക്ക് വന്ധ്യതയും ലൈംഗിക പോരായ്മകളും സംഭവിക്കാനുള്ള സാധ്യത ഏറെയാണെന്നും ഇവിടത്തെ റീപ്രൊഡക്ടിവ് യൂറോളജി പ്രോഗ്രാം ഡയറക്ടര്‍ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായ രഞ്ജിത്തു രാമസ്വാമി എം ഡി മുന്നറിയിപ്പു നല്‍കുന്നു.

കൂടാതെ ശ്വാസകോശത്തിലെ രക്തക്കുഴലുകളെ ചുരുക്കിയെടുക്കാനും വൈറസ് ശക്തനാണ്. എന്‍ഡോത്തീലിയല്‍ ഡിസ്ഫങ്ക്ഷന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതോടെ ശ്വാസകോശത്തിന് പുറത്തേക്കും കോശ നശീകരണം സംഭവിക്കും. കിഡ്‌നിയും അടക്കമുള്ള അവയവങ്ങള്‍ തകരാറിലാക്കാന്‍ ഈ അവസ്ഥക്ക് സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നത് ഇനിയെങ്കിലും ലോകം കോവിഡ് മുന്നറിയിപ്പുകള്‍ ഗൗരവത്തില്‍ എടുക്കുന്നതിനു വേണ്ടിയാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category