1 GBP = 102.00 INR                       

BREAKING NEWS

മയക്കുമരുന്ന് വരെ പരീക്ഷിച്ച യൗവ്വനം; എല്ലാം ശരിയാക്കിയത് മേഗന്‍; അമേരിക്കയില്‍ ജീവിക്കാന്‍ ബ്രിട്ടീഷ് ഇംഗ്ലീഷും ഉപേക്ഷിച്ചു; ഒടുവില്‍ എലിസബത്ത് രാജ്ഞിയേയും തള്ളിപ്പറഞ്ഞ് ഹാരി രംഗത്ത്

Britishmalayali
kz´wteJI³

പ്രേമിച്ച പെണ്ണിന്റെ വാക്കുകേട്ട് സ്വന്തം കുറ്റുംബത്തെ ഉപേക്ഷിച്ച പെണ്‍കോന്തന്‍, അല്ലെങ്കില്‍, സമ്പന്നതയുടെ മടിത്തട്ടിലും സ്നേഹം ലഭിക്കാതെ വളര്‍ന്ന ക്ഷുഭിത യൗവ്വനം. ഇതില്‍ ഏതാണ് ഹാരിക്ക് ചേര്‍ന്ന വിശേഷണം എന്ന് ഇനിയും തീര്‍ച്ചപ്പെടുത്താനാവില്ല. എന്നാല്‍, ഈ രണ്ടു വിശേഷണങ്ങളും ഹാരിക്ക് ചാര്‍ത്തി നല്‍കുന്നവരുടെ എണ്ണം ഏതാണ്ട് തുല്യമാണ്. ഒരു ഭാഗത്തുനിന്ന് കടുത്ത വിമര്‍ശനമേല്‍ക്കേണ്ടി വരുമ്പോഴും മറുഭാഗത്തുനിന്ന് അളവില്ലാത്ത സ്നേഹവും സഹതാപവും ഹാരിക്ക് ആവോളം ലഭിക്കുന്നു. ഒരുപക്ഷെ ഇത്തരമൊരു വ്യത്യസ്തമാര്‍ന്ന വ്യക്തിത്വം ലോകത്തില്‍ തന്നെ ഹാരി മാത്രമായിരിക്കും.

ലോകം മുഴുവന്‍ ബഹുമാനിക്കുന്ന ബ്രിട്ടീഷ് രാജകുടുംബത്തെ ഉപേക്ഷിച്ച് ഭാര്യയ്ക്കൊപ്പം അമേരിക്കയിലെത്തിയ ഹാരി പല അവസരങ്ങളിലും തന്റെ കുടുംബത്തെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടുണ്ട്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഓപ്ര വിന്‍ഫ്രിക്ക് നല്‍കിയ വിവാദ അഭിമുഖത്തിലൂടെ രാജകുടുംബത്തിനെതിരെ വംശീയാരോപണം വരെ ഉന്നയിച്ച ഹാരി ഇന്ന് പലരുടെയും കണ്ണിലെ കരടാണെങ്കില്‍ മറ്റു പലര്‍ക്കും വീരനായകന്‍ കൂടിയാണ്. അധികാരവും ചെങ്കോലും വിട്ടൊഴിഞ്ഞ് ഒരു സാധാരണ മനുഷ്യന്റെ ജീവിതം ജീവിച്ചുതീര്‍ക്കാന്‍ ഒരുങ്ങിയ വീരനായകന്‍.

അടുത്തിടെ ഡാക്സ് ഷെപ്പേര്‍ഡിന്റെ ആംചെയര്‍ എക്സ്പര്‍ട്ട് മെന്റല്‍ ഹെല്ത്ത് പോഡ്കാസ്റ്റില്‍ പങ്കെടുത്തുകൊണ്ട് ഹാരി വീണ്ടും തന്റെ ഹൃദയം തുറന്നു. കടുത്ത വിവാദങ്ങള്‍ക്ക് തിരികൊളുത്താന്‍ ഇടയുള്ള വെളിപ്പെടുത്തലുകള്‍ക്ക് പുറമേ ഇത്തവണ തന്റെ മുത്തശ്ശിയേയും മരിച്ചുപോയ മുത്തശ്ശനേയും പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ഹാരി തയ്യാറായി എന്നതാണ് ശ്രദ്ധേയം. വിവാദ അഭിമുഖത്തില്‍,പക്ഷെ ഇവര്‍ ഇരുവരേയും സംശയത്തിന്റെ കരിനിഴലില്‍ നിന്നും ഹാരി ഒഴിവാക്കിയിരുന്നു.

മയക്ക് മരുന്നുകള്‍ക്കൊപ്പം ഒരു യൗവ്വനാരംഭം
ഒരു കുട്ടിയെ എങ്ങനെ വളര്‍ത്തിക്കൊണ്ടുവരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അവനിലെ വ്യക്തിത്വം വളരുക. പലരും തിരിച്ചറിവില്ലാതെ മയക്കുമരുന്നുകളുടെ ലോകത്തേക്ക് യാത്രയാകും. തിരിച്ചറിവില്ലാത്ത അവസ്ഥയില്‍ താനും അത്തരത്തിലായിരുന്നു എന്ന് ഹാരി ഈ പോഡ്കാസ്റ്റില്‍ പറയുന്നു. തന്റെ ഇരുപതുകളിലെ ജീവിതം തുറന്നു പറഞ്ഞ ഹാരി പക്ഷെ, ഇതെല്ലാം നല്‍കുന്നത് കേവലം ഒരു നിമിഷത്തെ സന്തോഷം മാത്രമാണെന്ന് പറയാനും മടിച്ചില്ല.

അവശ്യത്തിലധികം ആഡംബരങ്ങള്‍ക്കിടയില്‍ ജനിച്ചപ്പോള്‍ പക്ഷെ നഷ്ടപ്പെട്ടത് ഒരു ജീവിതമായിരുന്നു എന്ന് ഹാരി പറയുന്നു. തികച്ചും ഒറ്റപ്പെട്ട ജീവിതമായിരുന്നു അത്. തന്നെ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും നയിച്ചത് ആ കുത്തുന്ന ഏകാന്തതയായിരുന്നു എന്നും ഹാരി പറഞ്ഞു. ഇതില്‍ നിന്നും മുക്തി നേടുന്നതിനായി പിതാവ് ചാള്‍സ് തന്നെ ഒരു മദ്യാസക്തി മുക്തി കേന്ദ്രത്തില്‍ കൊണ്ടുപോയതായും ഹാരി വെളിപ്പെടുത്തി.

എലിസബത്ത് രാജ്ഞിയേയും വിടാതെ ഹാരി
ഓപ്ര വിന്‍ഫ്രിയുടെ അഭിമുഖം കുടുംബത്തില്‍ ഉണ്ടാക്കിയ വിള്ളല്‍ ഫിലിപ്പ് രാജകുമാരന്റെ മരണത്തോടെ ഇല്ലാതെയാകുമെന്ന പ്രതീക്ഷ അസ്ഥാനത്താവുകയാണ്. വിവാദ അഭിമുഖത്തില്‍, തന്റെ കുഞ്ഞിനു നേരെ വംശീയ വിദ്വേഷം പരത്തിയ രാജകുടുംബാംഗങ്ങള്‍ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനുമല്ല എന്ന് ഹാരി എടുത്തു പറഞ്ഞിരുന്നു. ഇത് രാജ്ഞിയെ സംശയത്തിന്റെ കരിനിഴലില്‍ നിന്നും മാറ്റിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഏറ്റവും പുതിയ പോഡ്കാസ്റ്റില്‍, എലിസബത്ത് രാജ്ഞിയേയും കുറ്റപ്പെടുത്തി എത്തിയിരിക്കുകയാണ് ഹാരി.

എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തന്റെ പിതാവായ ചാള്‍സ് രാജകുമാരനെ വളര്‍ത്തിയെ രീതിയെ അധിക്ഷേപിച്ചാണ് ഹാരി രംഗത്തെത്തിയിരിക്കുന്നത്. തന്നിലേക്കും അതേ രീതി തന്റെ പിതാവ് അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നാണ് ഹാരി പറഞ്ഞത്. താന്‍ എന്തായാലും ആ രീതി പിന്തുടരില്ലെന്ന് ഹാരി ഉറപ്പായി പറഞ്ഞു. തന്റെ മക്കള്‍ തികച്ചും വ്യത്യസ്തമായ രീതിയില്‍ ജീവിതം മുഴുവന്‍ ആസ്വദിച്ചു തന്നെ വളരുമെന്നും ഹാരി പറഞ്ഞു.

ചേരയെ തിന്നുന്ന നാട്ടില്‍ നടുക്കണ്ടം തിന്നാന്‍ ഹാരി
ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തന്നെ തിന്നണമെന്നാണ് പഴമക്കാര്‍ പറയുന്നത്. പ്രായോഗിക ജീവിതത്തിന്റെ ഈ ബാല പാഠം ഹാരിയും പഠിച്ചിരിക്കുന്നു. ബ്രിട്ടനില്‍ നിന്നും അമേരിക്കയില്‍ താമസം തുടങ്ങിയതോടെ ഹാരി തന്റെ ബ്രിട്ടീഷ് ശൈലിയിലുള്ള ഇംഗ്ലീഷ് ഉച്ഛാരണവും ഉപേക്ഷിച്ചിരിക്കുകയാണ്. ശുദ്ധമായ അമേരിക്കന്‍ ശൈലിയിലാണ് പോഡ്കാസ്റ്റില്‍ ഹാരി സംസാരിക്കുന്നത്. ബ്രിട്ടീഷ് ക്ലാസിക്കല്‍ ശൈലി കൈവിട്ട ഹാരി ഇതോടെ തന്റെ ബ്രിട്ടീഷ് പാരമ്പര്യത്തെ മുഴുവന്‍ ഉപേക്ഷിക്കുകയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category