1 GBP = 102.50 INR                       

BREAKING NEWS

പാലസ്തീന്‍ കൊടി ഉയര്‍ത്തിയ കാറില്‍ ജൂതന്മാരുടെ അമ്മമാരേയും പെങ്ങന്മാരേയും ബലാത്സംഗം ചെയ്യൂ എന്നാവശ്യപ്പെട്ട് മുസ്ലീം ജനക്കൂട്ടത്തിന്റെ പ്രകടനം; നാണമില്ലാത്തവരെ എന്ന് വിളിച്ച് ബോറിസ് ജോണ്‍സണ്‍

Britishmalayali
kz´wteJI³

വംശീയവെറിയുടെ നഗ്‌നമായ പ്രകടനമായി മാറിയ ലണ്ടനിലെ ഒരു പ്രതിഷേധത്തിനെതിരെ രാജ്യമാകെ പ്രതിഷേധംകനക്കുകയാണ്. തുറന്ന കാറില്‍ പാല്‍സ്തീന്‍ കൊടിയുമേന്തി യഹൂദരുടെ അമ്മമാരേയും സഹോദരിമാരേയും ബലാത്സംഗം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം പാലസ്തീന്‍ അനുഭാവികള്‍ നടത്തിയ പ്രതിഷേധ പ്രകടനമാണ് ഇപ്പോള്‍ ജനരോഷത്തിന് ഇരയായി മാറിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആറരമണിയോടെയാണ് സംഭവം.

കാറുകള്‍ തടഞ്ഞുനിര്‍ത്തി നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു. ഫിന്‍ക്ലി റോഡിലൂടെയായിരുന്നു തുറന്ന കാറുകളില്‍ ഇവര്‍ ജൂതവംശക്കാര്‍ക്കെതിരെ അശ്ലീലം കലര്‍ന്ന മുദ്രാവാക്യങ്ങളും മുഴക്കി പ്രകടനം നടത്തിയത്. പാലസ്തീന് പിന്തുണ നല്‍കണമെന്നും ജൂതസ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നുമായിരുന്നു ഇവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍. കാഴ്ച്ചക്കാരില്‍ ഞെട്ടലുളവാക്കിയ സംഭവമായിരുന്നു ഇത്.

യഹൂദവിരുദ്ധ മുദ്രാവാക്യം മുഴക്കിക്കൊണ്ട് വംശീയ വിദ്വേഷം പരത്താന്‍ ശ്രമിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ പോലീസ് നടപടികള്‍ സ്വീകരിച്ചു എന്ന് പോലീസ് വക്താവ് അറിയിച്ചു. ഉടന്‍ തന്നെ മുദ്രാവാക്യം മുഴക്കിയിരുന്ന നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നിലവില്‍ അവര്‍ വെസ്റ്റ് ലണ്ടന്‍ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്. വംശീയ വിദ്വേഷം പരത്താന്‍ ശ്രമിച്ചതിന്റെ പേരിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

എസെക്സ് സിനഗോഗിനടുത്ത് ഒരു മുതിര്‍ന്ന യഹൂദപുരോഹിതനെ ആക്രമിച്ചു എന്ന വാര്‍ത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ഈ സംഭവം അരങ്ങേറിയത്. ആക്രമണത്തിന് വിധേയനായ പുരോഗിതനെ കിംഗ് ജോര്‍ജ്ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ തലയ്കും കണ്ണിനുമാണ് പരിക്കേറ്റിട്ടുള്ളത്. ഇതിനു തൊട്ടുപുറകെ ചിഗ്വെല്ലില്‍ ഒരു 30 വയസ്സുകാരനെതിരെയും ആക്രമണമുണ്ടായി.

ആക്രമണ വിധേയനായ വ്യക്തിയുടെ കാറിനു മുന്നിലെത്തിയ രണ്ടു കൗമാരക്കാരനാണ് അസഭ്യവര്‍ഷത്തിനു ശേഷം ആക്രമണമഴിച്ചു വിട്ടത്. ഇതിനിടയില്‍ ആക്രമണവിധേയനായ വ്യക്തിയുടെ ഫോണ്‍ മോഷ്ടിക്കുകയുംചെയ്തു. 15 നും 18 നും ഇടയില്‍ പ്രായമുള്ള ആക്രമണകാരികള്‍ സംഭവത്തിനുശേഷം ഉടന്‍ സ്ഥലംവിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരുവരും ഏഷ്യന്‍ വംശജരാണെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

അതേസമയം ഇപ്പോള്‍ നടക്കുന്ന ഇസ്രയേല്‍-പാലസ്തീന്‍ പ്രശ്നങ്ങളുമായി ഈ സംഭവത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നകാര്യം വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. എന്നിരുന്നാലും, നിരവധി ഇടങ്ങളില്‍ പാലസ്തീനെ പിന്തുണച്ചുകൊണ്ട് പ്രകടനങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ ഇതിനും അതുമായി ബന്ധമുണ്ടാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. സംഭവം പുറത്തുവന്നയുടന്‍ തന്നെ ബ്രിട്ടീഷ് സമൂഹത്തില്‍ യഹൂദവിരുദ്ധ വികാരത്തിന് സാന്നിദ്ധ്യമില്ലെന്ന ട്വീറ്റുമായി ബോറിസ് ജോണ്‍സണ്‍ രംഗത്തെത്തി. നടന്ന സംഭവം അത്യന്തം ഹീനവും ലജ്ജാകരവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രകടനത്തിനെതിരെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും രംഗത്തെത്തി. വംശീയ വിദ്വേഷത്തിന് ലണ്ടന്‍ നഗരത്തില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം അസന്നിഗ്ദമായി പ്രഖ്യാപിച്ചു. പോലീസുമായി നിരന്തരം ഇക്കാര്യത്തില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍-പാലസ്തീന്‍ പ്രശ്നത്തിന്റെ മറവില്‍ നഗരത്തിലും പ്രതിഷേധങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍, നഗരത്തില്‍ പോലീസ് പട്രോളിംഗ് കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category