1 GBP = 102.00 INR                       

BREAKING NEWS

എന്‍എച്ച്എസ് കോവിഡ് വാക്സിന്‍ പാസ്പോര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തോ? ഇന്നു നിലവില്‍ വരുന്ന ആപ്പ് ആരൊക്കെ ഡൗണ്‍ലോഡ് ചെയ്യണം? എങ്ങനെയാണ് ചെയ്യേണ്ടത്?

Britishmalayali
kz´wteJI³

കോവിഡ് മഹാമാരിയെ ചെറുക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച എന്‍എച്ച്എസ് ആപ്പില്‍ ചില മാറ്റങ്ങള്‍ വരുത്തി ഇന്ന് ഇറക്കുകയാണ്. ഇനിമുതല്‍ ഈ ആപ്പിന്റെ സേവനം ഉപയോഗിച്ച്, നിങ്ങള്‍ കോവിഡ് വാക്സിന്‍ എടുത്തുവോ എന്ന് തെളിയിക്കാന്‍ കഴിയും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇനിമുതല്‍ ഈ ആപ്പ് ഒരു വാക്സിന്‍ പാസ്പോര്‍ട്ട് ആയും ഉപയോഗിക്കാം. എന്‍ എച്ച് എസിന്റെ ഉടമസ്ഥതയിലുള്ളതും അവര്‍ തന്നെ പരിപാലിക്കുന്നതുമായ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ 13 വയസ് തികഞ്ഞിരിക്കണം. മാത്രമല്ല, നിങ്ങള്‍ ഇംഗ്ലണ്ടിലെ ഏതെങ്കിലും ജി പി സര്‍ജറിയുമായി രജിസ്റ്റര്‍ ചെയ്തിട്ടും ഉണ്ടാകണം.

എന്‍എച്ച്എസ് കോവിഡ്-19 ആപ്പില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഈ ആപ്പ് നിലവില്‍ മരുന്നിനുള്ള കുറിപ്പടികള്‍ക്കും, ഡോക്ടര്‍മാരുടെ അപ്പോയിന്റ്മെന്റുകള്‍ എടുക്കുന്നതിനും മെഡിക്കല്‍ രേഖകള്‍ പരിശോധിക്കുന്നതിനുമെല്ലാമായാണ് ഉപയോഗിക്കുന്നത്. മേയ് 17 മുതല്‍ വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവര്‍ക്ക് അവരുടെ വാക്സിന്റെ തെളിവ് ഈ ആപ്പില്‍ കാണിക്കാന്‍ കഴിയും എന്നാണ് എന്‍ എച്ച് എസ് ഡിജിറ്റല്‍ വെബ്സൈറ്റില്‍ പറയുന്നത്. ഈ ആപ്പിലൂടെയോ അല്ലെങ്കില്‍ 119 എന്ന നമ്പറില്‍ വിളിച്ച് ഒരു കത്ത് ആവശ്യപ്പെട്ടോ വാക്സിന്‍ എടുത്തതിന്റെ തെളിവ് ഹാജരാക്കുവാന്‍ സാധിക്കും.

ഇത് നിലവില്‍ പ്രധാനമായും ഉപയോഗപ്പെടുക വിദേശ യാത്ര നടത്തുന്നവര്‍ക്കായിരിക്കും. ചിലയിടങ്ങളില്‍ ക്വാറന്റൈന് വിധേയരാകാതെ സഞ്ചരിക്കാന്‍ വാക്സിന്‍ പാസ്പോര്‍ട്ട് നിങ്ങളെ സഹായിക്കും. നിലവില്‍ ഒരുപാട് രാജ്യങ്ങളൊന്നും കോവിഡ് പാസ്സ്പോര്‍ട്ട് ആവശ്യപ്പെടുന്നില്ലെങ്കിലും ഭാവിയില്‍ ഇത് യാത്രകള്‍ക്കുള്ള ഒരു അത്യാവശ്യ രേഖയായി മാറിയേക്കാം. അതുതന്നെയാണ് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത് അത്യാവശ്യമാക്കുന്നതും.

ആപ്പിന്റെ ഐ ഒ എസ് പതിപ്പും ആന്‍ഡ്രോയ്ഡ് പതിപ്പും ലഭ്യമാണ്. 13 വയസ് തികഞ്ഞ, ഇംഗ്ലണ്ടില്‍ സ്ഥിരതാമസവും അതുപോലെ ഇംഗ്ലണ്ടിലെ ഏതെങ്കിലും ജി പി സര്‍ജറിയില്‍ റെജിസ്ട്രേഷന്‍ ഉള്ളവരുമായ ആര്‍ക്കും ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നിങ്ങളുടെ മെഡിക്കല്‍ ഹിസ്റ്ററിക്കും മറ്റു രേഖകള്‍ക്കും ഒപ്പം നിങ്ങള്‍ സ്വീകരിച്ച കോവിഡ് വാക്സിന്റെ വിശദാംശങ്ങളും ഇതില്‍ കാണാനാകും. കോവിഡ് വാക്സിന്റേതു മാത്രമല്ല, നിങ്ങള്‍ ഇതുവരെ എടുത്തിട്ടുള്ള മറ്റു വാക്സിന്റെ വിശദാംശങ്ങളും ഇതില്‍ ലഭ്യമായിരിക്കും. ഈ ആഴ്ച്ച മുതല്‍ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category