1 GBP = 103.15 INR                       

BREAKING NEWS

ടീച്ചറെ ഒഴിവാക്കി അല്ലേ? എന്റെ മുകളില്‍ ഒരുബിംബത്തെയും വളരാന്‍ ഞാന്‍ അനുവദിക്കില്ല': ടീച്ചറെ മാറ്റിയെങ്കില്‍ ക്യാപ്റ്റനെയും മാറ്റാത്തത് എന്ത്? ശൈലജ ടീച്ചറെ പിന്തുണച്ചും സിപിഎമ്മിനെ പരിഹസിച്ചും സോഷ്യല്‍ മീഡിയില്‍ ഇടത് അനുകൂല പ്രൊഫൈലുകളില്‍ പോസ്റ്റുകളും ട്രോളുകളും; 'കോപ്പ്'എന്ന പ്രതികരണവുമായി പോരാളി ഷാജിയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: സിപിഎമ്മിനോടും പിണറായി വിജയനോടും എതിര്‍പ്പുള്ളവര്‍ പോലും ടീച്ചറെ ശരിവച്ചിരുന്നു. നിപ്പ, പ്രളയം, കോവിഡ് കാലത്ത് മന്ത്രിയായുള്ള കെ.കെ.ശൈലജയുടെ പ്രകടനം മാത്രമല്ല, ശാന്തസൗമ്യമായി കാര്യങ്ങള്‍ പറഞ്ഞുപോകുന്ന ശൈലിയും ഏറെ ജനപ്രീതി നേടി. കോവിഡ് ആദ്യ തരംഗകാലത്ത് ആരോഗ്യവകുപ്പിനെ മികച്ച രീതിയില്‍ നയിക്കുമ്പോഴും മുഖ്യമന്ത്രിക്കൊപ്പമുള്ള 6 മണി വാര്‍ത്താസമ്മേളനങ്ങളില്‍ ടീച്ചര്‍ ഒന്നും സംസാരിച്ചിരുന്നില്ല. എന്നിരുന്നാല്‍ പോലും 24 മണിക്കൂറും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ടീച്ചറിനോടുള്ള ആദരവ് ഏറിയപ്പോഴാണ് ഭാവി മുഖ്യമന്ത്രിയായി പോലും പലരും മനസ്സില്‍ കണ്ടത്. ഇന്നലെ വരെ ടീച്ചറെ മാറ്റിനിര്‍ത്തുമെന്ന നേരിയ സൂചന പോലുമില്ലായിരുന്നു. അതുകൊണ്ട് തന്നെ പുതുമുഖങ്ങള്‍ക്ക് വേണ്ടിയുള്ള ഈ വെട്ടിനിരത്തലിന്റെ അനുരണനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷമായി.

അണികള്‍ക്കിടയില്‍ ഉയരുന്ന പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ അണപൊട്ടുകയാണ്. പിണറായി സര്‍ക്കാരിന് വേണ്ടി വോട്ടുചെയ്ത സ്ത്രീവോട്ടര്‍മാരും ഇതേ ചോദ്യം ചോദിക്കുന്നു. ടീച്ചറെ മാറ്റിയെങ്കില്‍ ക്യാപ്റ്റനും മാറാത്തത് എന്ത്? നിരവധി വനിതകള്‍ ഫേസ്ബുക്കില്‍ തങ്ങളുടെ അഭിപ്രായം തുറന്നടിച്ചു. മാധ്യമപ്രവര്‍ത്തകരും ടീച്ചറെ ഒഴിവാക്കിയതിലെ അനൗചിത്യം തങ്ങളുടെ ഫേസ്ബുക്ക് പേജുകളില്‍ നിറയ്ക്കുന്നു.
കെ.ആര്‍ ഗൗരിയമ്മയെ മാറ്റിനിര്‍ത്തിയതിന് സമാനമാണ് കെ.കെ ശൈലജയോട് പാര്‍ട്ടി ഇപ്പോള്‍ ചെയ്തതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. എല്ലാവരും പുതുമുഖങ്ങളാണെങ്കില്‍ പിന്നെ എന്തിന് പിണറായി വിജയനെ മുഖ്യമന്ത്രിയായി നിലനിര്‍ത്തിയെന്ന ചോദ്യവും ഉയരുന്നുണ്ട്.
തുറന്നുപറയാന്‍ ആവാത്ത ചിലരൊക്കെ ശൈലജ ടീച്ചറും ഗൗരിയമ്മയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രം കവര്‍ ഇമേജാക്കി.
ഇടത് അനുകൂല പ്രൊഫൈലുകളില്‍ പോലും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ചരിത്രം ആവര്‍ത്തുകയാണെന്ന ക്യാപ്ക്ഷനോടെ ഗൗരിയമ്മയുടെ ചിത്രവും നിരവധി പേര്‍ പങ്കുവെച്ചു.
പെരുന്തച്ചന്‍ കോംപ്ലക്സ് എന്ന് ചിലരൊക്കെ പിണറായിയെ ഉന്നം വച്ചും പോസ്റ്റുകള്‍ ഇടുന്നു. ട്രോളന്മാര്‍ക്ക് ഇന്ന് ചാകരയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അതിനിടെ, സിപിഐഎം മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ 'കോപ്പ്' എന്ന പ്രതികരണവുമായി സിപിഐഎം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജി. പിണറായിയുടെ രണ്ടാം സര്‍ക്കാരില്‍ മന്ത്രിമാരുടെ പട്ടികയില്‍ നിന്നും കെകെ ശൈലജയെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ കൂടിയാണ് പോരാളി ഷാജി ഫേസ്ബുക്കില്‍ ഇപ്രകാരം കുറിച്ചത്. ഒപ്പം മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച് അനുകൂലിച്ചോ പ്രതികൂലിച്ചോ പേജില്‍ ഒരു പോസ്റ്റ് പോലുമില്ല.
ആരോഗ്യ രംഗത്തെ പ്രവര്‍ത്തനത്തിന് അന്തര്‍ദേശീയ തലത്തില്‍ പോലും ശ്രദ്ധ നേടിയ പ്രവര്‍ത്തനമായിരുന്നു കെകെ ശൈലജയുടേത്. അതിനാല്‍ മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ പരിഗണിക്കാത്തതാണ് വലിയ പ്രതിഷേധത്തിന് കാരണമാവുന്നത്.
60963 ന്റെ ചരിത്ര ഭൂരിപക്ഷവുമായാണ് മട്ടന്നൂരില്‍ നിന്നും ഇത്തവണ കെക ശൈലജ വിജയിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category