1 GBP = 103.15 INR                       

BREAKING NEWS

രണ്ട് ദിവസം അന്വേഷിച്ചിട്ടും വെന്റിലേറ്റര്‍ ലഭ്യമായില്ല; കോവിഡ് പോസിറ്റീവ് ആയി ഗുരുതരാവസ്ഥയിലായ വയോധിക മരിച്ചു

Britishmalayali
kz´wteJI³

തിരൂര്‍: വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കോവിഡ് പോസിറ്റീവായി ഗുരുതരാവസ്ഥയിലായ വയോധിക മരിച്ചു. പുറത്തൂര്‍ കളൂര്‍ ഇണ്ടിവീട്ടില്‍ ഹസൈനാര്‍ ഹാജിയുടെ ഭാര്യ ഫാത്തിമ(73) ആണു വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായര്‍ രാത്രി മരിച്ചത്. രണ്ടുദിവസം അന്വേഷിച്ചിട്ടും ജില്ലയില്‍ എവിടെയും വെന്റിലേറ്റര്‍ സൗകര്യം ലഭിച്ചില്ല. തുടര്‍ന്ന് മരണത്തിന് കീഴടങ്ങുക ആയിരുന്നു.

കഴിഞ്ഞ 8ന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഓക്സിജന്‍ ആവശ്യമായി വന്നതോടെ 10ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇതിനിടെ ഫാത്തിമയ്ക്ക് ന്യുമോണിയ കൂടി ബാധിച്ചതോടെ നില വഷളായി. ഇതോടെ വെന്റിലേറ്റര്‍ സൗകര്യമുള്ള മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ രണ്ട് ദിവസം അന്വേഷിച്ചിട്ടും ജില്ലയില്‍ എവിടെയും വെന്റിലേറ്റര്‍ സൗകര്യം ലഭ്യമായില്ല.

ആശുപത്രി അധികൃതര്‍ ജില്ലാതല കോവിഡ് വാര്‍ റൂമിലും ബന്ധുക്കള്‍ സ്വകാര്യ മേഖലയിലും നിരന്തരം ബന്ധപ്പെട്ടെങ്കിലും എവിടെയും ഒഴിവുണ്ടായിരുന്നില്ല. കോഴിക്കോട്, തൃശൂര്‍ ജില്ലകളിലും സമൂഹമാധ്യമങ്ങള്‍ വഴിയും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ രോഗം മൂര്‍ഛിച്ച് ഞായര്‍ രാത്രിയോടെ ഫാത്തിമ മരണത്തിനു കീഴടങ്ങി. ഫാത്തിമയുടെ മക്കള്‍: സുഹറ, സലാം, നാസര്‍, സലീന, മുജീബ്, നൂര്‍ജ. മരുമക്കള്‍: ഫാത്തിമ, മൈമൂന, നസീറ ബാനു, ലത്തീഫ്, പരേതനായ അലി. ഇവരുടെ ഭര്‍ത്താവ് ഹസൈനാരും ഇതേ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category